രചന : ശിഹാബുദ്ധീൻ പുത്തൻകട അസീസ് ✍
വിടച്ചൊല്ലിപറന്നിയിതാ
വിണ്ണിൻ താരങ്ങൾ
വെണ്മയാർന്നതൂലിക മാറ്റി
വിണ്ണാം മണ്ണിൻ സ്നേഹധിനികൾ……
വീറാലെ ജീവരക്തമേകീ
വിനയമായ് ജനത്തിനായ്
വിലസിടട്ടെ മറുഭൂവിലും
വിശ്വാല ഹൃത്തുക്കൾ…….
വിടരുമോ ഇനിയും
വരുംകാലത്തിനായ്
വാത്സലൃ മന്ദാരങ്ങൾ
വിടരട്ടെ കാവൃംപോൽ……
വിദ്യാദേവിതൻ
വൈഢൂരൃ മാലകൾ
വർണ്ണപൂ മഞ്ജരികൾ
വിലസി പരത്തി നറുവെട്ടം…..
വിതുമ്പി തുമ്പിപോൽ
വിണ്ണിൻ വെളിച്ചമാംതേൻ
വെൺകുടങ്ങളുടയുന്നകണ്ടു
വരാതിരിക്കല്ലെ നിങ്ങളിനിയും….