രചന : സഫി അലി താഹ ✍
“ഹലോ…..എന്താ വിളിക്കാത്തത്?
തിരക്കാണ്,
ഒരു കാര്യം പറയാനുണ്ടായിരുന്നു പെട്ടെന്ന് പറയ്, ബിസിയാണ്.
ഒന്നുമില്ല 😊
പിന്നെ വിളിക്കാം.
ഉം…..
ഹലോ
ഹലോ, പിന്നേ…..
ഇന്ന് കുറച്ചേറെ ജോലിയുണ്ട്.
ആഹ്.ഒരു കാര്യം പറയാനുണ്ടായിരുന്നു.
നാളെ സംസാരിക്കാം.ആഹാരം കഴിച്ചിട്ട് ഉറങ്ങിക്കോ.
ഉം.😊
ഹലോ…
എന്താ രാവിലെ തന്നെ?
തിരക്കാണോ.
കുറച്ച് തിരക്കുണ്ട്, പിന്നെ വിളിക്കാം ഞാൻ.
ആഹ്.
ഹലോ….നീ ഉറങ്ങിയോ?
ഇല്ല,ഞാൻ കരുതി മറന്നു എന്ന്!!
ഏയ്, ഇല്ലെന്നേ.
കഴിച്ചോ.
ഉം. രാവിലെ കുറച്ച് കാര്യമുണ്ട്, നീ കഴിച്ചോ?ഉറങ്ങിക്കോ.
അതേ, എനിക്ക് ചിലത് പറയാനുണ്ട്…..
നീയിപ്പോൾ സുന്ദര സ്വപ്‌നങ്ങൾ കണ്ട് ഉറങ്ങിക്കോ,നാളെ വിളിക്കാം…..
ഹലോ എന്തുണ്ട് വിശേഷങ്ങൾ?
ഇന്നലെ വിളിക്കാത്തതെന്താ?
നിനക്ക് പനിയല്ലേ, ക്ഷീണമുണ്ടാകും,
ഓഹ്, കെയറിംഗ് 🫣(നല്ലത് വിചാരിച്ചതാ പാവം )
പറയാനുള്ളതും കേൾക്കാനുള്ളതുമായ വാക്കുകൾ ആ അടച്ചിട്ട മുറിയിലെ ചുവരുകളിൽ തട്ടി ആത്മഹത്യ ചെയ്യുന്നു, ഓരോ വാക്കുകളുടെയും പിടയൽ കണ്ട അവൾ പൊട്ടിച്ചിരിക്കുന്നു. ആ ചിരി മുറിയിൽ പ്രകമ്പനം തീർക്കുന്നു. കണ്ണുനീർ ചാലുകൾ എത്ര മായ്ച്ചാലും മായാത്ത രീതിയിൽ ആ കവിളുകളിൽ അടയാളമായിരിക്കുന്നു.കണ്ണുനീർ ഒഴുകിവീണ് കാലിലെ ചങ്ങല ദ്രവിച്ചിരിക്കുന്നു!!
അവളുടെ സംസാരവും ചിരിയും കരച്ചിലും ഒക്കെയും അവനിലൊരു തീയായി ആളിപ്പടരുന്ന ഇന്ന്,തന്റെ തിരക്കുകളുടെ അടയാളപ്പെടുത്തലായ അവളെ നോക്കി തിരക്കില്ലാതെ അവനിരിക്കുന്നു, അതെ അവനും ചിരി മറന്നിരിക്കുന്നു.!!🖤🍀