രചന : പ്രകാശ് പോളശ്ശേരി✍
കൊഴിയുന്നീ വർഷത്തിലൊത്തിരി
പറഞ്ഞതില്ല ഞാനിതുവരേയും,
എനിക്കു ചൊല്ലണംപലതുംനിങ്ങളോടെന്റെ
ചിറകു തകരില്ലെങ്കിൽ ഉയരത്തിലൊരു
പാടു പറന്നിടേണം
എന്നിട്ടുരിയാടണംഏറെയെന്റെ
ആകാശത്തിലെത്തിയ കണ്ണിന്റെകാഴ്ചയിൽ
വിധിക്കുവിട്ടതല്ല ജീവിതം ജീവിച്ചനാളി
ൽകണ്ട ,കുമിളകൾ വീർത്തുപൊട്ടി
ഒലിച്ചചലത്തിൽനിറഞ്ഞ പുഴുക്കൾ
രമിച്ചുഭൂവിൽ വെന്നിക്കൊടിപറത്തി
തിരിച്ചുപറഞ്ഞ ജീവൻപൊലിഞ്ഞ
തരിച്ച നിമിഷങ്ങൾ പാരിൽസുലഭം
അടഞ്ഞ വാതിലിനപ്പുറത്തായി
തെരുതെരെയേറെ ലേലംവിളികൾ
ലേലവസ്തുവിൽ കരംതീർക്കാത
കൃഷിയിറക്കിയലേലപ്പരിഷകൾ
പൊയ്മുഖച്ചുണ്ടുകളിൽനിന്നുൽഗ്ഗമിച്ചീടും
വളിച്ചകഞ്ചാവിൻ ധൂമധൂമങ്ങൾ
നിറച്ചമുറിയിൽവലിച്ചെറിഞ്ഞതുണിക്കൂട്ടങ്ങൾ
നിറച്ച്നിറഞ്ഞനഗ്നനൃത്തങ്ങൾ
രഹസ്യമുറിയിൽ കൺകുളിർക്കെകണ്ട്
രമിക്കും , മുൻനിരമേൽ മീശകൾ
പിരിച്ചമീശ തളർന്നുതാഴേക്ക് താഴ്ത്തി
പിരിച്ചിറക്കിയചായംപുരട്ടിയവിരലുകളും
നിങ്ങൾക്കറിയുമോ, കുമിഞ്ഞുകൂടിയ
കെട്ടുകളൊക്കെപറയുന്നുണ്ടേറെവിങ്ങൽക്കഥകളും,
തുടചേർത്തുനടക്കാനാവാതെവിങ്ങുന്ന
പരന്നസൗന്ദര്യംരണഭൂമിയാക്കി
ഇറ്റുവീഴുന്നരണപുഷ്പങ്ങൾശലാകകളിൽ .
ഒപ്പിയെടുത്ത്മണത്തുനോക്കുംകാളിയന്മാർ
അടുത്തഇരയെതേടിക്കൊണ്ടെത്തിച്ച
അടർത്തിക്കൊടുവാൻ കല്പനകളും
തടവറകളിൽ മുളച്ചവിത്തുകൾ
മുളച്ചാലും കിലുങ്ങുംതുട്ടുകൾ,
അതു വഴികടത്തും അതുദൂരേക്ക് ദൂരേക്ക്
കാത്തിരിക്കുന്നവർക്ക് നൈവേദ്യമായും
….✍️