അതെങ്ങനെയാണ് അങ്ങനെ ആവുന്നത് എന്ന് ചോദിച്ചാൽ മനുഷ്യന്റെ സൈക്കോളജിയിൽ തൊട്ടു തുടങ്ങേണ്ടി വരും…
ചെറുപ്പത്തിലേ തന്നെ നമ്മളെ പഠിപ്പിക്കുന്നത്,
അപരിചിതർ എപ്പോഴും അപകടകാരികളാണ് എന്നതാണ്.. “ആരോ, പുറത്തു വന്നിരിക്കുന്നു അച്ഛാ””


എന്നു പറയുന്നതിൽ നിന്ന് തുടങ്ങുന്നു ഈ ആശയ വൈരുധ്യം…
ഇത് നാം വലുതാവുമ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ട്.. ബസ്സിലോ ട്രെയിനിലോ അടുത്തിരിക്കുന്ന ആൾ അപരിചിതൻ ആണെങ്കിൽ അയാൾ നമ്മുടെ മനസ്സിൽ അറിയാതെ തന്നെ ശത്രുവാകുന്നു…!!!
എങ്ങനെയാണ് ഒരു അപരിചിതൻ പരിചിതൻ ആയി മാറുന്നത് എന്നത് രസകരമായ ഒരു അന്വേഷണമാണ്…


ബസ്സിലോ ട്രെയിനിലോ നിങ്ങളുടെ അടുത്തിരിക്കുന്ന ആളൊരു അപരിചിതൻ ആണെങ്കിൽ നിങ്ങൾ മസിൽ പിടിച്ചിരിക്കും… അപ്പോൾ അപരിചിതൻ പറയുകയാണ്.. “”ഇഷ്ടാ…എന്തൊരു ചൂടാണ് ഇവിടെ…മഴയൊന്നും പെയ്യുന്നിമില്ല ല്ലോ എങ്ങനെ സഹിക്കും…”
അപ്പോൾ നിങ്ങൾ
“ഓ, ശരിയാണ് കേട്ടോ..എന്തൊരു ചൂടാണ് സഹിക്കാൻ തന്നെ വിഷമം..””
ആ അപരിചിതത്ത്വം മെല്ലെ മെല്ലെ ഉരുകി തുടങ്ങുകയാണ്..
യാത്ര അവസാനിക്കുമ്പോൾ നിങ്ങൾ നല്ല സുഹൃത്തുക്കളായിട്ടുണ്ടാവും..
കോർപ്പറേറ്റ് ട്രെയിനർമാർ
ഐസ് ബ്രേക്കിംഗ് എന്ന കലാപരിപാടി ഒരു പരിശീലന ക്ലാസിനു മുമ്പേ നൽകുന്നതും ഇതിനായി ആണ്…


പരസ്പരമുള്ള അപരിചിതത്വം ഒഴിവാക്കി സൗഹൃദം സ്ഥാപിക്കാൻ വേണ്ടി മാത്രം…
അപരിചിതരെ ശത്രുക്കളായി കാണുന്ന സമീപനം പലപ്പോഴും വീടുകളിൽ നിന്നാണ് ആരംഭിക്കുന്നത്…
“Every stranger is a potential Danger..”
എന്ന ആപ്തവാക്യം നാം എപ്പോഴും പുകഴ്ത്തിപ്പാടി നടക്കുന്നു… പലപ്പോഴും ഒരു അപരിചിതനായിരിക്കും നമ്മുടെ ഏറ്റവും അടുത്ത സ്നേഹിതൻ… എന്നും അവരാണ് നമ്മെ സഹായിക്കുന്നവർ എന്നും നാം അറിയാതെ പോകുന്നു….!!!


അപരിചിതരോട് ഇടപെടുമ്പോൾ ശ്രദ്ധിക്കണം,
അവരോട് മിണ്ടുമ്പോൾ ശ്രദ്ധിക്കണം,
അവരുടെ കൂടെ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണം,
എന്ന മുന്നറിയിപ്പുകൾ പരമ്പരാഗതമായി നമുക്ക് ലഭിക്കുന്ന അറിവുകൾ ആകുന്നു..
ഒരു അപരിചിതൻ അപകടത്തിൽ പെട്ടു കണ്ടാലും സഹായിക്കാതെ ഇരിക്കാൻ ഇതു തന്നെ കാരണമായിത്തീരുന്നു..


നിങ്ങളുടെ
ഉറ്റ സുഹൃത്തുക്കളെക്കാളും നല്ല സുഹൃത്തുക്കളെ നിങ്ങൾക്ക് ഇവരിൽ നിന്ന് കണ്ടെത്താൻ കഴിയും എന്നതാണ് സത്യം..
നിങ്ങൾ കാണുന്ന അപരിചിതർ പലപ്പോഴും നിങ്ങൾ കരുതുന്നതിനേക്കാൾ നല്ലവരായിരിക്കും… അപ്പൊ ആപ്ത വാക്യം നമുക്ക് ഇങ്ങനെ മാറ്റിയെഴുതാം..
” Every Stranger can be a good friend potentially better than your close friends….!! “

പി. സുനിൽ കുമാർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *