രചന : അസ്ക്കർ അരീച്ചോല. ✍
തിരിഞ്ഞുനോക്കുമ്പോൾ…. “,
കാലത്തിന്റെ കുത്തൊഴുക്കിൽ വെയിലും,മഞ്ഞും, മഴയുമേറ്റ് ക്ലാവ് പിടിച്ചു നിറം മങ്ങിയ അതിപുരാതനമായ ചുമരെഴുത്തുകൾ പോലെ ഒരു വാക്കിലേക്കും കൂട്ടിചേർക്കാനാവാതെ അർത്ഥം നഷ്ടപ്പെട്ട് അർദ്ധാക്ഷരങ്ങളായി വൃത്തത്തിൽ നിന്ന് പലതായി ചിതറിയ അപരിചിത മഷിക്കോലങ്ങൾ കണക്കെ കുറേ ജന്മങ്ങൾ….
ജീവിത(ഉപജീവനം)ത്തിന്റെ കണക്കുകൾ പിഴച്ച അനേകകോടി ജന്മങ്ങളിൽ ഒരു ജന്മം മാത്രം ഞാനെന്ന് നിനക്ക് മനസ്സിലാവാൻ വിധത്തിൽ ലോകമേ….ഒറ്റവാക്കിൽ ഇവിടെ കുറിക്കാം… “
പക്ഷേ….”
പോയ കാലത്തിൽ….”,
മറവിയുടെ ഇരുളറകളിലേക്ക് ഊളിയിട്ടിറങ്ങിയ എന്റെ പ്രണയത്തിന്റെ മുറിപ്പാടുകൾ പരതിയങ്ങനെ….അങ്ങനെയങ്ങനെ….”,
പാതിവഴിയിൽ എവിടെയെന്നറിയാതെ പൊടുന്നനെ നഷ്ടപ്പെട്ട് പോയ പ്രിയപ്പെട്ടൊരാൾ സൃഷ്ടിക്കുന്ന മഹാശൂന്യത പോലെ ഇനിയൊരിക്കലും തിരികെ ലഭിക്കാത്ത “ആ” ഒന്നിന്റെ വേദനയിൽ എന്നും വെന്തുനീറുന്ന ഹൃദയം…തീരാത്ത ആത്മദാഹം….”,
നീ കൂടെ ഇല്ലാതിരുന്ന(എന്ന് വിചാരിച്ചിരുന്ന)നാളുകളിലെ എന്റെ ഏകാന്ത ജീവിതമത്രയും അജ്ഞാതമായ ഏതോ ഒരു ഭയത്തിന്റെ നിഴൽ പിടിച്ചു നടന്ന് നടന്ന് ഒടുവിലിതാ നമ്മിൽ അന്തർലീനമായ സ്വാഭാവികമായൊരു ജീവോണ്മയെ എത്ര ലാഘവത്തോടെയാണ് ലൗകിക ഭ്രമം ബാധിച്ച മനസ്സിന്റെ അവിവേകം കൊണ്ട് നാം തികച്ചും മായയായ ഭൗതിക കാല്പനികതയിലേക്ക് പരിവർത്തനപ്പെടുത്താൻ വൃഥ കാലമിത്രയും ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്ന തിരിച്ചറിവിലേക്ക് എത്തുന്നത്…. “,
സഖീ…. “,
ഒരു ശക്തിക്കും അടർത്തി മാറ്റാനാവാത്ത വിധം സൃഷ്ടിയുടെ സമയം തന്നെ ആത്മാവിന്റെ ആഴങ്ങളിലേക്ക് പ്രണയപ്പെട്ട് പോയതല്ലേ നമ്മൾ രണ്ടുപേരും….. “, (? )
എന്നിട്ടും….”!
ഒരിക്കലും നേടാനാവില്ലെന്നറിഞ്ഞിട്ടും… “,
ഈ നശ്വരതയിലെ തികച്ചും സാങ്കൽപ്പികമായൊരു മിഥ്യാസ്വർഗ്ഗത്തിനായി കൈവന്ന അനശ്വര പറുദീസയെ നഷ്ടപ്പെടുത്തിയവർ ഞാനും, നീയു(ആദം, ഹവ്വ)മല്ലാതെ മറ്റാരാണ്….”,
നീയെന്ന ലഹരി പാനം ചെയ്ത് സദാ ഉന്മത്തനായ ഒരുവനെ (എന്നെ)അവർ മജ്നു എന്ന് വിളിച്ചോട്ടെ….”,!
അഭൗമമായ ഈ ദിവ്യ പ്രണയം കൊണ്ടല്ലാതെ മറ്റെന്തിനാലാണ് ഖൈസ് എന്ന് ഞാനും, ലൈല എന്ന് നീയും നമ്മിൽ അടയാളപ്പെട്ട് കിടക്കുന്നത്…. “!, (?).
അകലെ നിന്നെന്ന പോലെ തോന്നിക്കുമെങ്കിലും പ്രണയം അതി നിഗൂഢമായൊരു പുഞ്ചിരിയുമായി അകമേ ജീവനിൽ തന്നെയുണ്ടല്ലോ…. “,!!.