രചന : റുക്‌സാന ഷമീർ✍
പുത്തനച്ചി പുരപ്പുറം
തൂക്കുമെന്ന പഴമൊഴി പോലെ
പുതുവത്സരം
ആരംഭത്തിൽപുഷ്പിച്ചും
അന്ത്യത്തിൽ
ശോഷിച്ചുമാവാതിരിക്കട്ടെ…!!
പുതിയ ഇനം
പകർച്ചവ്യാധികളാൽ
ലോകം അതിർത്തി പണിത്
അടച്ചിടാൻ ഇടവരാതിരിക്കട്ടെ…!!
പലയിനം ലഹരികളുടെ
പിടിയിലമർന്ന് ഇഞ്ചിഞ്ചായി
സ്വയം നശിക്കാതെ
ജീവൻ്റെ തുടിപ്പുകളെ
കരുത്തുനൽകി
ആയുരാരോഗ്യത്തോടെ
നിലനിറുത്താനുള്ള
വിവേകം പുതുതലമുറക്ക്
പുതുവർഷത്തിൽ ഉണ്ടായിരിക്കട്ടെ……!!
നമുക്കുചുറ്റുമുള്ള
എല്ലാ ഉപാധികളെയും
മാറ്റി നിർത്തി മനുഷ്യൻ
മനുഷ്യനെ തിരിച്ചറിയാനുള്ള …….
അവൻ്റെ സ്പന്ദനങ്ങളെ
മനസിലാക്കാനുള്ള
വിവേകവും സംസ്കാരവും
പഴയതിലും കൂടുതൽ
ഈ പുതു വർഷത്തിൽ
ഉണ്ടായിരിക്കട്ടെ…!!
എല്ലാവിധ വിപത്തുകളിൽ നിന്നും
എല്ലാവരെയും രക്ഷപ്പെടുത്താനുള്ള മുൻകരുതലും സഹകരണവും
എല്ലാവരിലും എല്ലാക്കാലത്തും നിലനിൽക്കട്ടെ…..
അതിനായി സമൂഹം ഇനിയും കൂടുതൽ
കരുത്തോടെ കൈകോർക്കാൻ
ഈ പുതുവത്സരം പ്രയോജനപ്പെടുത്തുമാറാകട്ടെ…!!