ഭാഷയുതിർന്നുമലയുമാളവുമായി
ഭൂഷണമാകുകമന:സ്സുഖത്തിനായി
ഭൂമിയിലായതുസിദ്ധിതയഴകായി
ഭംഗിയായൊരരുവിയായൊഴുകി.

ഭഗീരഥമായൊരു പ്രയത്‌നമതേറി
ഭാഷയുമായിതാബൃഹസ്പതിമാർ
ഭാരമില്ലാതൊരുഭാഷാതരംഗിണി
ഭാഗ്യമോടിതാവ്യവസ്ഥിതമാക്കാൻ.

ഭിക്ഷാംദേഹികളലങ്കാരത്താലെ
ഭവ്യതയോടതുശകലങ്ങളാക്കി
ഭംഗിയേറിയയന്വയപദമായേറെ
ഭദ്രതയാലതുയൊഴുക്കീടുമ്പോൾ.

ഭക്ത്യാലുള്ളതുപാഠമതാക്കാൻ
ഭാവമായതുയക്ഷരമർഥമായി
ഭവത്തിലാകെയാശയവിനിമയം
ഭാസുരമായതുനിരനിരയൊത്തു.

ഭാമിനിമാരുടെ നർത്തനവേദിയിൽ
ഭഗിനിമാരുടെതിരുവാതിരപ്പോൽ
ഭ്രമരിയിലതുതാൻപദാവലിയായി
ഭംഗംകൂടാതെതിരയൊത്തണിയായി.

ഭാഷണമനവധിഭാഷയിലനുപമo
ഭേദങ്ങളനവധിയൂഴിയിലേറിയേറി
ഭ്രമണം ചെയ്തോരഥിപന്മാരുടെ
ഭാഷണമൊഴുകി പ്രഥമമായിതാ.

ഭാഷയിലനവധിമൗഢ്യവുമേറെ
ഭാഷയിൽമുറ്റിയയഹന്തയുമുണ്ടേ
ഭാഷയിലലിവിന്നാശയമനവധി
ഭഞ്‌ജിക്കുന്നതുയജ്ഞതയാകെ.

ഭാഗം വെച്ചൊരു നാനാവഴിയിൽ
ഭാഷ പെരുകി നാനാവിധമായി
ഭാഷയൊഴുകിപെരുവഴിതാണ്ടി
ഭാഷയേറിയമലയുംഅനവധി.

ഭാഷയെന്നുടെ മാതാവായിതാ
ഭഗമേറിയൊരൈശ്വര്യത്താൽ
ഭാരതിയോതിയമധുരധ്വനിയായി
ഭൂതിയായൊരറിവിൻനിറവായി.

ഭ്രംശമില്ലാതതുസനാതനമായി
ഭജിക്കുന്നോരുടെയാനന്ദമായി
ഭാഷാനികേതനവാടിയിലായി
ഭാഷപഠിക്കാനേറെകുരുന്നുകൾ.

ഭാഷയതിനിയും മാറാനേറെ
ഭാഷയതിനിയുമുയരാനേറെ
ഭാഷയതിനിയുമറിയാനേറെ
ഭാഷയറിവിന്നാധാരമായെന്നും.

ഭാരതമാകെയണിയായിഭാഷകൾ
ഭൂകമകറ്റിയ മഞ്ജുളാരവമായി
ഭാരതിയുടെഭുജങ്ങളനധിയായതു
ഭേകമായതുയാകാശത്തായിതാ.

ഭേകമുഖമതുയൊഴുകിയൊഴുകി
ഭൂമിയിലായതുയുതിരുംമഴയായി
ഭവത്തിലായിതായരുവികളായതു
ഭാഷയതൊഴുകിപ്പരന്നീടാനായി.

ഭാവിയിലായതുപ്പെരുമയിലായി
ഭാരതിയുടെയഭിമാനം തന്നായി
ഭാവമോടതുയമരാപുരിയിലെ
ഭാസമായൊരുയർക്കസമാനം.

ഭാഷാടനമതുയുന്മയിലെന്നും
ഭൂരൂഹത്തിൻശിഖരമതേറെ
ഭംഗിയായിതാകാന്താരത്തിൽ
ഭാഗ്യമായൊരു ശ്രീവിലാസം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *