രചന : മംഗളൻ. എസ് ✍
അകലെ സൂര്യനുദിക്കയായ്
അർക്കരശ്മികൾ വരുകയായ്
അരുവികൾക്കത് പുളകമായ്
അതിലെഴും പരൽ തുള്ളലായ് !
പുതിയ വർഷപ്പിറവിയായ്
പുതുമായാർന്ന പുലരിയായ്
പുതിയ പൂക്കൾ വിരിയലായ്
പുണരുവാൻ ശലഭങ്ങളായ് !
കുയിലുകൾ കൂഹൂ പാടലായ്
കുയിലുപെണ്ണിനനുരാമായ്
കുറുകി പ്രാക്കൾ പ്രണയമായ്
കുരുന്നുകൾക്കതുല്ലാസമായ് !
മലർ വിരിയേ മണവുമായ്
മന്ദമാരുതൻ തഴുകലായ്
മലർബാണനും സജീവമായ്
മനസ്സുകൾ പ്രണയാർദ്രമായ് !