രചന : ദിവാകരൻ പികെ ✍
ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്നു
മനസ്സാൽനിനച്ച് എന്നും കോച്ചി പിടിക്കും
മസിലുകൾക്കുത്തേചനം കിട്ടുവാൻ
ജിമ്മിന്റെ പടിവാതി ക്കലെത്തിഞാൻ.
ഊന്ന് വടിയാൽ തപ്പി തടഞ്ഞു നടന്ന
വനെങ്കിലും ഉള്ളിലെ ആവേശം നുര
പൊന്തി നിൽക്കെ നഷ്ടകൗമാരമെന്നിൽ
പുനർജനിച്ചു ആശങ്കഎങ്ങോ പോയി.
രക്തം തിളക്കും യുവത്വത്തിൻ പ്രസരിപ്പ്
കണ്മുന്നിൽ നിറഞ്ഞാടുന്ന കാഴ്ചകൾക്ക്
അസൂയ പൂണ്ട കണ്ണുകൾ പുറംതിരിഞ്ഞു.
ഉറവ വറ്റിയ നാഡികൾ ഉണർന്നെണീറ്റു.
പരിഹാസശരങ്ങൾ തട്ടിത്തകർത്തു ഞാൻ
മസ്സിലിനെണ്ണംകൂട്ടാൻനടത്തിയകഠിന
പരിശ്രമത്താൽ കാഴ്ചക്കാരുടെ കണ്ണിൽ കണ്ടു
എൻ വിജയത്തിൻ നേട്ട പൊൻതിളക്കം.
ഏതു കയറ്റവും കിതക്കാതെ കയറുന്നെന്നെ
നോക്കി അസൂയയാൽ കുടവറുമായാളുകൾ
ഉപദേശ നിർദ്ദേശങ്ങൾക്കായിന്ന് ചുറ്റും
കൂടിനിൽക്കെ ചുണ്ടിൽചെറു ചി രിവിരിഞ്ഞു.
അസാധ്യമായൊന്നുമില്ലപരിശ്രമംമാത്രമാണ്
വിജയത്തിലേക്കുള്ളകുറുക്കുവഴി ഒരുനാൾ
വിജയംസുനിശ്ചിതംകാഴ്ചകളുംകാഴ്ചപ്പാടും
മാറും.നിലപാടിലാണ് ഉറപ്പ് വേണ്ടത്.