താളമേളങ്ങളാടിത്തിമിർക്കുന്ന –
തിറ വേഷമണിഞ്ഞോരുള്ള ലോകം!
ഭാവങ്ങളാരവമായൊരീ മന്ത്രങ്ങൾ –
ഭൂതകാലത്തിൻ്റെയോർമ്മതൻകോലം!

അയവിറക്കുന്ന കാലപ്രമാണങ്ങൾ!
അഴിഞ്ഞു വീഴുന്നു കാലാതിവർത്തിയായ്?
അയൽപ്പക്ക സ്നേഹങ്ങളിന്നിൻ്റെ കണ്ണിൽ –
അതിരു തിരിച്ചൊരീ മതിലിൻ്റെ രൂപമായ്?

ഇടപെടലിൻ്റെയഗാധമാം കൂട്ടായ്മ –
ഇഴകൾ ദ്രവിച്ചൊരാ പട്ടുതൂവാല ?
ഇംഗിതങ്ങളത്രയും സ്വയംഭൂവായി മാറും –
ഇല്ലാ വചനം ചേർക്കുന്ന വാർത്തയാൽ!

അലച്ചിലിൻ ദുരിതക്കയങ്ങളിലുഴലുന്ന-
അഗതികളാശ്രയിക്കുന്നു തിറക്കോലങ്ങളെ !
അനുസ്യൂതമുരുവിടുമീ സങ്കല്പജൽപ്പനം-
അതിശയസൂക്തമെന്നോതിയടിയാളരായ്!

രാജീവ് ചേമഞ്ചേരി

By ivayana

Leave a Reply

Your email address will not be published. Required fields are marked *