രചന : വിനീത ശേഖർ ✍
ഇപ്പോൾ പലരും UK ഇൽ ബിരുദവും ബിരുദാന ന്തര ബിരുദവും നേടി അവിടെ ജോലികിട്ടാതെ നാട്ടിൽ തിരികെ വരുന്നതായും, പലരും,തുച്ഛമായ ശമ്പളത്തിൽ ജോലി കിട്ടി അവിടെ തന്നെ തുടരുന്നതും കണ്ടുവരുന്നുണ്ട്..
ഇതിനെ സാധുകരിക്കുന്ന കുറെ ലേഖനങ്ങളും വായിച്ചിട്ടുണ്ട്..ഇത് മുഴുവൻ ശരിയാണെന്ന് തോന്നുന്നില്ല.. അതുകൊണ്ട് തന്നെ ഇതേ കുറിച്ച് ചില കാര്യങ്ങൾ എഴുതുന്നു..
ഈയിടെ നടത്തിയ UK യാത്രയിൽ ഒട്ടനവധി കാഴ്ചകൾ അങ്ങനെ കാണുകയുണ്ടായി..നാട്ടിൽ നിന്ന് വരുന്ന പല കുട്ടികളും മോശം സ്ഥാപനങ്ങളിൽ പണിഎടുക്കുന്നതായി കണ്ടു.
നാട്ടിൽ നിന്ന് വരുന്ന കുട്ടികളുടെ എല്ലാം അവസ്ഥ ഇങ്ങനെയാണെന്ന് ഒരിക്കലും പറയാൻ കഴിയില്ല..
അവർ അഡ്മിഷൻ എടുത്ത കോളേജുകൾ മോശമായിരുന്നതിനാലാകാം..
അതുകൊണ്ട് തന്നെ Russell group യൂണിവേഴ്സിറ്റികൾ വളരെ പ്രാധാന്യം അർഹിക്കുന്നു.
Uk യിലെ ടോപ് റാങ്കിങ്ങിലുള്ള 24 യൂണിവേഴ്സിറ്റികൾ ചേർന്നാണ് ‘
‘Russell group ‘യൂണിവേഴ്സിറ്റികൾ ‘ എന്ന് പറയുന്നത്..
2007 ലാണ് ഇത് സ്ഥാപിതമായത്.
മികച്ച രീതിയിലുള്ള ആക്കാഡമിക്, റിസേർച്ച് സൗകര്യം ഈ ഗ്രൂപ്പിൽ ഉള്ള യൂണിവേഴ്സിറ്റികൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്..
മേൽപ്പറഞ്ഞ റസ്സൽ ഗ്രൂപ്പിൽ പെടുന്ന യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ നേടിയെടുക്കുന്ന കുട്ടികൾക്ക് അവിടെ നല്ല ജോലി സാധ്യതയുണ്ട്..
പ്രശ്നം എന്താണന്നു വെച്ചാൽ എങ്ങനെയെങ്കിലും എവിടെയെങ്കിലും കയറിപറ്റാം എന്ന് കരുതി ഏതെങ്കിലും ഏജൻസിക്ക് കാശും കൊടുത്ത്, ഏതെങ്കിലും കോളേജിൽ കയറി പറ്റുന്ന കുട്ടികൾബുദ്ധിമുട്ടിയത് തന്നെ…
പ്രത്യേകിച്ച് പറയണമല്ലോ.. നാട്ടിലെ പോലെ ധാരാളം പ്രൈവറ്റ് കോളജുകൾ ഉള്ള സ്ഥലമാണ് uk..
അവിടെയൊക്കെ നമ്മുടെ കുട്ടികൾ ഒരുപാട് പഠിക്കുന്നുണ്ട്.. യാതൊരു അംഗീകരവുമില്ലാത്ത ഇത്തരം സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്ന കുട്ടികളെ അത്യാവശ്യം നല്ല ജോലിക്ക് ആരും എടുക്കാറുമില്ല..
ജോലി നേടിയെടുക്കാൻ വളരെ ബുദ്ധിമുട്ടുള്ള സ്ഥലമാണ് uk.മികച്ച സ്ഥാപനങ്ങളിൽ പലപ്പോഴും അവര് പഠിച്ച കോളേജ് നോക്കാറുമുണ്ട്.. Candidate ന്റെ നിലവാരം അറിയാൻ..
IT ഫീൽഡ്,ആയാലും ബാങ്കിംഗ് പോലുള്ള മികച്ച ശമ്പളം വാഗ്ദാനം ചെയ്യുന്ന മേഖലകളിൽ ഈ Russell group കോളേജുകൾക്ക് മുൻഗണനയുണ്ട്..
ഇതൊന്നുമറിയാതെ ഇതങ്കിലും ഏജൻസി വഴി ഏതെങ്കിലും കോഴ്സ് നേടി പുറത്തിറങ്ങുന്ന കുട്ടികളാണ് അക്ഷരാർത്ഥത്തിൽ അവിടെ പെട്ടുപോകുന്നതും.
ഈ ഗ്രൂപ്പിൽ പെടുന്ന ആദ്യകുറെ യൂണിവേഴ്സിറ്റികളിൽ നമ്മുടെ കോളേജ് പോലെ മിക്കദിവസവും രാവിലെ മുതൽ ക്ലാസുകൾ കാണും.. അതുകൊണ്ട് തന്നെ പാർട്ട് ടൈം ജോലിക്കൊന്നും പോകാനും കഴിയുമെന്ന് തോന്നുന്നില്ല.. ഇവരുടെ അഡ്മിഷൻ criteria നെറ്റ് സെർച്ച് ചെയ്ത് കിട്ടുന്നതാണ്..
ഈ യൂണിവേഴ്സിറ്റികൾ പഠനനിലവാരത്തിലും, ലോക റാങ്കിങ്ങിലും മികച്ചു നിൽക്കുന്നു..syllabus ഓരോ യൂണിവേഴ്സിറ്റിയിലും വ്യത്യാസ്തായിരിക്കും.
അത് ranking അനുസരിച്ചു വ്യത്യാസം കാണും..Uk ടോപ് യൂണിവേഴ്സിറ്റിsyllabus താരതമ്യേനെ ബുദ്ധിമുട്ടുള്ളതാണ്..
Uk യൂണിവേഴ്സിറ്റികൾ ഒട്ടുമിക്കതും അവിടെ യുള്ള സ്ഥലങ്ങളുടെ പേരിൽ അറിയപ്പെടുന്നു..
അതുകൊണ്ട് തന്നെ ഇതിന്റെ പേരിലും പലരും കബളിപ്പിക്കപ്പെടാറുണ്ട്..
ഉദാഹരണം യൂണിവേഴ്സൽ ഓഫ് oxford.. അതിന്റെ കീഴിലുള്ള കുറച്ച് കോളേജുകൾ ഉണ്ട്..
എന്നാൽ oxford എന്ന സ്ഥലത്തുള്ള എല്ലാ കോളേജുകളും ഈ പറഞ്ഞ യൂണിവേഴ്സിറ്റിയുടെ കീഴിലല്ല.. ആ സ്ഥലത്തുള്ള മറ്റൊരു സ്ഥാപനം അത്രമാത്രം..അംഗീകാര മില്ലാത്തതുമാകാം..
ഈയിടെ ഒരു സുഹത്ത് പറയുകയുണ്ടായി.. അവരുടെ കുട്ടി യൂണിവേഴ്സിറ്റി ഓഫ്
മാഞ്ചെസ്റ്റർ ആണ് പഠിക്കുന്നതെന്ന്..
സത്യത്തിൽ അത് യൂണിവേഴ്സിറ്റി ഓഫ് മാഞ്ചേസ്റ്റർ ആയിരുന്നില്ല.. അവിടെയുള്ള മറ്റേതോ പ്രൈവറ്റ് സ്ഥാപനം ആയിരുന്നു..
University of Oxford
University of cambridge
Imperial college London
University College London(UCL)
London School of Economics and Political Science(LSE)
University of Birmingham
University of Bristol
Cardiff University
Durham University
University of Edinburgh
University of Exeter
University of Glasgow
King’s College London
University of Leeds
University of Liverpool
University Manchester
Newcastle University
University of Nottingham
University of Oxford
Queen Mary, University of London
Queen’s University Belfast
University of Sheffield
University of Southampton
University of Warwick
University of York
ഇവയാണ് പ്രധാനപ്പെട്ട റസൽ ഗ്രൂപ്പ് യൂണിവേഴ്സിറ്റികൾ..
ഇവയിൽ തന്നെ UK ടോപ് യൂണിവേഴ്സിറ്റികളിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് പഠനം കഴിഞ്ഞ ഉടനെ തന്നെ നല്ല വേതനത്തിൽ ജോലിയും കിട്ടുന്നു..
ബാങ്കിംഗ് മേഖലയിൽ ജോലി സാധ്യതയുണ്ട്. കുറെയേറെ ടെസ്റ്റുകളും, ഇന്റർവ്യൂകൾക്കും ശേഷമാണ് അവർപുതിയ കുട്ടികളെ എടുക്കുന്നതും..
നല്ല സ്ഥാപനങ്ങളിൽ ഇന്റേൺഷിപ് ചെയ്യുന്ന കുട്ടികളെ ജോലിയുടെ മികവിൽ അവര് സ്ഥിരമക്കാറുമുണ്ട്.. അതിനാൽ തന്നെ
ഇത്തരം ഇന്റേൺഷിപ് കിട്ടാനും നല്ല രീതിയിൽ ഇന്റർവ്യൂ, ടെസ്റ്റ് പാസ്സാകേണ്ടതുണ്ട്…
Uk ഇൽ വളരെ പോപ്പുലർ ആയ മേഖലയാണ് banking..നല്ല വേതനവും മറ്റു സൗകര്യങ്ങളും അവര് offer ചെയ്യുന്നു..
ഫിനാൻസ് മാത്രമല്ല maths,ഫിസിക്സ്, എഞ്ചിനീയറിങ്, economics പഠിച്ചിറങ്ങിയവർ പോകാറുണ്ട്.
Banking മേഖലയിൽ മിക്കഇന്റർനാഷണൽ ബാങ്കുകാരും മുൻഗണന കൊടുക്കുന്ന ചെയ്യുന്ന കോളേജുകൾ.. Oxford.. Cambridge.. Imperial കോളേജ് ലണ്ടൻ.
UCL. LSE. ലണ്ടൻ ബിസിനസ് സ്കൂൾ .എന്നിവയാണ്..
സത്യത്തിൽ ഒരു സ്ഥലത്ത് പഠിക്കാൻ പോയാൽ അവർ ചെയ്യുന്ന പാർട്ട് ടൈം ജോലികൾ അവരുടെ ഭാവിയിൽ അവരr പോകാൻ ഉദ്ദേശിക്കുന്ന കരിയറുമായി ബന്ധപെട്ടതായാലും നല്ലതാണ്..
ജോലിക്ക് അപ്ലിക്കേഷൻ കൊടുക്കുന്നതും ഡിഗ്രി കഴിഞ്ഞിട്ടുമല്ല.. അവസാന വർഷം പഠിക്കുമ്പോൾ തന്നെ ഇന്റേൺഷിപ് നല്ല സ്ഥാപനങ്ങളിൽ ചെയ്യുകയും കറക്റ്റ് സമയത്ത് ജോലിക്ക് ശ്രമിക്കികയും ചെയ്താൽ ജോലിക്ക് ശ്രമിക്കികയും ചെയ്താൽ വിഷമിക്കേണ്ടതില്ല..
അതിന് വ്യക്തമായ പ്ലാനിങ് വേണം..ഇക്കരെ നിന്നാൽ അക്കര പച്ചഎന്ന് പറയുംപോലെ..ഒരു ഐഡിയയുമില്ലാതെ ഏതെങ്കിലും ഏജൻസിയേ വിശ്വസിച്ചു രണ്ട് വർഷം stay back എന്നൊക്കെ കേട്ട്
എന്തെങ്കിലും കോളേജിൽ ഏതെങ്കിലും കോഴ്സ്.. എന്തെങ്കിലും ജോലി.. അങ്ങനെ ചിന്തിച്ചാൽ നാട്ടിൽ നിന്ന് വരണ്ടിയിരുന്നില്ല എന്ന് തോന്നും..
തിരികെ പോകാനും വയ്യ..
നാട്ടിൽനിന്ന് ലോണും മറ്റുമെടുത്തു UK ഇൽ വരുന്ന കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
- അംഗീകാരം..
2.പഠിക്കുന്ന കോഴ്സ് അവിടെ ജോലി സാധ്യത ഉണ്ടോ..
3.Russell ഗ്രൂപ്പ് യൂണിവേഴ്സിറ്റി ആണോ..
4.Graduation മുൻപ് നല്ല ഇന്റേൺഷിപ്.. അത് വഴി ജോലി കിട്ടാൻ സാധ്യതയുണ്ടോ എന്ന് നോക്കുക…