ഒടുവിലെന്നേക്കുമായി വേർപിരിയും
വേളയിൽചുണ്ടിൽ നേർത്ത ചിരിയും
കണ്ണിലൊളിപ്പിച്ച് നൊമ്പരക്കടലുമായ്
തിരിഞ്ഞു നടക്കവെ മരവിപ്പ് മാത്രം.
അഴിച്ചു തന്ന താലി ചരടൊരു ഓർമ്മ
ചെപ്പായി സൂക്ഷിക്കാമിനി കൊട്ടും
കുരവയുമായി വലം കൈപിടിച്ചവൾ
ഇന്നെനിക്കന്ന്യ എന്ന് മനസ്സിനെ പഠിപ്പിക്കണം.
ശൂന്യത തളംകെട്ടും കിടപ്പറയിലവളുടെ
ഗന്ധവും കാൽപെരുമാറ്റവും നിറഞ്ഞു
നിൽക്കെ താലിചരട് കമ്പക്കയറായി,
വരിഞ്ഞു മുറുക്കാൻ തുടങ്ങിയപ്പോൾ
കുറ്റബോധം ചോദ്യശരങ്ങളായാഞ്ഞു
തറക്കാൻ തുടങ്ങി താളപ്പിഴകൾ എവിടെ
തുടങ്ങിയെന്നതീപാറുംചിന്തയിൽപുനർ
ചിന്തനം അർത്ഥ ശൂന്യംമെന്ന്തിരിച്ചറിഞ്ഞു.
പൊരുത്തങ്ങൾ ഒത്തവരെങ്കിലും പൊരുത്ത
ക്കേടുകൾ നാൾക്കുനാൾ വളർന്നു പന്തലിച്ചു
വേറൊട്ടമില്ലാത്ത ബന്ധം രക്തം പൊടിയാതെ
വേരറുക്കാൻ നിമിഷങ്ങൾ മതിയെന്നറിഞ്ഞു.
വിട്ടുവീഴ്ചയി ല്ലാത്ത ദാമ്പത്യങ്ങൾക്കിടയിൽ
എരിഞ്ഞു തീരാനുള്ളതല്ല ജീവിതം.
വഴി മറി ഒഴുകേണ്ട നദിയെ കെട്ടിനിർത്തി
കടപുഴുക്കും മുമ്പേ തുറന്നു വിട്ടേയ്ക്കുന്നതല്ലേ നല്ലത്.

ദിവാകരൻ പികെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *