രചന : അഡ്വ: അനൂപ് കുറ്റൂർ✍
വന്യതയേറുന്ന മാനസങ്ങൾ
വ്യാജമായൊരുകൃതിയുമായി
വേഗതയേറുമീയുലകത്തിലായി
വിലയില്ലാത്തോരേറെയിന്ന്.
വകതിരിവില്ലാവിധങ്ങളെങ്ങും
വട്ടത്തിലാക്കുന്ന കാഴ്ച്ചകാണാം
വഞ്ചനയേറിയിരുട്ടിലായിന്ന്
വക്കത്തെത്തുന്നപ്പതനങ്ങളിൽ.
വായുവേഗത്തിൽധനികരാകാൻ
വേണ്ടാതങ്ങൾ ചെയ് വിനയായി
വട്ടം ചുറ്റിച്ച ചതിയുമായിയെങ്ങും
വാഴുന്നോരധപതിപ്പിക്കുവാനായി.
വിഷം വമിക്കുന്ന വാക്കുമായി
വായാടിയായോരനേകമുണ്ടേ
വലയിലായോരെന്നുമെന്നും
വഞ്ചിതരായോരടിമകളായി.
വേറിട്ട ചിന്തയ്ക്കു ചന്തമില്ലെന്നും
വേണ്ടാതനമാണുവേണ്ടതെന്നും
വസുധയേപ്പോലും കളങ്കമാക്കാൻ
വാണിടമെല്ലാമവരശുദ്ധമാക്കി.
വക്രതയല്ലാതെയിന്നൊന്നുമില്ല
വിഘ്നങ്ങളാണിന്നെങ്ങുമെങ്ങും
വിസ്മയമില്ലാതെയെന്തുമിന്ന്
വൈര്യനിര്യാതനകേന്ദ്രമായി.
വാദവിഷയങ്ങളനേകമുണ്ടേ
വേദനിപ്പിക്കന്നതു ക്രൂരമായി
വരിവിലേവരുമഹന്തയോടെ
വീഴുമ്പോഴെല്ലാമുത്താപരായി.
വിലയുള്ളോർക്കിന്നധികാരമില്ല
വിലയാർക്കേകണമെന്നേയറിയില്ല
വീക്ഷണത്തിലെല്ലാംകപടതകൾ
വേറിട്ടോരെല്ലാം ഭ്രാന്തരെന്നായി.
വഴിയറിയാതിതാപുഴയൊഴുകുന്നു
വഴ തെറ്റിവന്നവർഷമയൂഖങ്ങൾ
വേർതിരിക്കുന്നിന്ന് മണ്ണുപോലും
വേലിക്കെട്ടുന്നിതാവിളനിലങ്ങൾ.
വാടയാണിന്നുലകത്തിലെല്ലാം
വായുവിലില്ലാസുഗന്ധമെങ്ങും
വംശത്തിനുപ്പോലുമാപത്തായി
വരമായിയുള്ളതുമശുദ്ധമാക്കി.
വൈകൃതമേറിയയുലകമെല്ലാം
വഴിതെറ്റിയിട്ടിന്നെത്രകാലമായി
വന്നതാകെ വിനയെന്നറിഞ്ഞിട്ടും
വീണ്ടുമതുതന്നെയാവർത്തിച്ചിടാൻ.
വാഴുന്നതിന്നിതാരാവണാധിപത്യം
വെട്ടിവെട്ടിയജയ്യരായിത്തീരുവാൻ
വാളുറയിലായിചന്ദ്രഹാസത്താലും
വേണമെന്നിന്നില്ലശാന്തിമന്ത്രങ്ങൾ.
വാഴ്ത്തുവാനായുള്ളനുയോജ്യരേ
വകവെച്ചിടാത്തൊരായുവത്വങ്ങൾ
വാശിയേറിതമ്മിൽഅടിക്കുമ്പോൾ
വികസിച്ചതൊക്കെക്ഷയമുള്ളതായി.
വർഗ്ഗീകരിച്ചൊരീവംശാവലികളാൽ
വീണ്ടുകീറി പടുത്ത പ്രത്യാശയാൽ
വേദത്തെപ്പോലുംവേർതിരിവാൽ
വെച്ചുകെട്ടുന്നതു വികടതയായി.
വിശുദ്ധതയേറിയ മാനസത്തെ
വലയിലാക്കിയടിമയാക്കാനായി
വഴിയൊരുക്കിയോരധികപ്പറ്റുകൾ
വർത്തിനിയിലായിയധികമുണ്ടേ.