രചന : അഡ്വ കെ അനീഷ് ✍
പ്രണയത്തിൽ എപ്പോഴും കലഹം ഉണ്ടല്ലോ..
കലഹം ഇല്ലാത്ത ഒരു പ്രണയവും ഇല്ല..
പ്രണയിച്ച് പ്രണയിച്ച് കലഹിച്ചവർ
ഒരിക്കൽ മിണ്ടാതെ ആയവർ..
പിന്നെ ഒരിക്കൽ കലഹം മറയ്ക്കുന്ന
നൊമ്പരം പൂണ്ട മനസ്സിനെ
നടവഴിയിൽ എവിടെയോ കണ്ട് മുട്ടി..
കാലം മായ്ക്കാത്ത ചിത്രങ്ങൾ എഴുതിയ
ഹൃദയ ചുമരിൽ വരച്ച വർണങ്ങൾ
പിന്നെയും ചായം കൂട്ടി..
മറന്നുവോ നീ എന്നെ …
ഒരു ചോദ്യത്തിനുത്തരം..
മറക്കുവാൻ കഴിയുമായിരുന്നില്ല എങ്കിൽ
മറുപടി പറയില്ല എന്ന് മറുപടി ഉത്തരം..
മറുപടി പറഞ്ഞ നാവിന് കള്ളം പറയാൻ
അറിയില്ല എങ്കിൽ ഒരു ചോദ്യം..
ഞാൻ മരിച്ചാൽ നീ കരയുമോ..
എൻ്റെ മനസ്സിൻ്റെ അവസ്ഥ
പിന്നെയും ചോദിച്ചു
നീ കരയില്ലെ..
ഇടറുന്ന ശബ്ദം പതിയെ പറഞ്ഞു.
ഞാൻ കരഞ്ഞാൽ എൻ്റെ തേങ്ങൽ
കേൾക്കുവാൻ നിൻ്റെ ഹൃദയം ഇല്ലെങ്കിലും
അറിയാതെ കണ്ണിൽ വരുന്ന
കണ്ണ് നീരിനെ തുടയ്ക്കാൻ
നീ എന്നും എൻ അരികിൽ
ഉണ്ടായിരുന്നു എങ്കിൽ…
എന്ന് ഞാൻ അറിയാതെ
ആശിച്ചുപോകും..