ഒരു പനിനീർ പൂവ് പൊഴിഞ്ഞു വീണു! പാടാത്ത വീണയെ പാടിച്ച സ്വരഗംഗയുടെ അതീന്ദ്രിയത ! ഒരുഭാവസൗന്ദര്യം അരങ്ങൊഴിഞ്ഞു.കൗമാരത്തിൻ്റെ ശബ്ദ സാന്നിദ്ധ്യമാണ് മലയാളത്തിൽ നിന്ന് മാഞ്ഞു
പോയതെന്നോർക്കുമ്പോൾ സങ്കടം! ഒരു മുല്ലപ്പുവസന്തമായിരുന്നു. മുഖത്ത് മായാത്ത മന്ദസ്മിതംകൊണ്ട് മാനവഹൃദയത്തെ പുണ-ർന്ന മാസ്മരികത ! നിറഞ്ഞു നിന്നഭാവാത്മകതയുടെ ഒരു സ്വരസാന്ദ്രത ! മരണം വാതിൽക്ക -ലൊരുനാൾ മഞ്ചലുമായ് വന്ന്ഞങ്ങളുടെ ജയേട്ടനെ കൊണ്ടു പോയെന്നോ? മലയാള ഭാഷയുടെഭംഗി മനസ്സിലാക്കിയ ആർദ്രതയുടെ സ്വരമാധുരിയിൽ മയങ്ങാത്തആസ്വാദകരില്ല. മഞ്ഞലയും മറഞ്ഞ് സ്വർഗ്ഗവാതിൽ തുറന്ന്ഒരു പാട്ടിൻ്റെ നിലാവ് അസ്തമിച്ചത്പെട്ടെന്നായിരുന്നു ! ജയചന്ദ്രനപ്പുറം
മലയാളത്തിന് ഭാവചന്ദ്രനെന്ന ഒരുനാമധേയം ! ഇത്ര വേഗം മോഹം കൊണ്ട് ദൂരെ ഏതോ ഈണം പൂത്ത നാൾ മധു തേടി പോയത്എങ്ങോട്ടാണ്……🌹


നീളേ താഴെ തളിരാർന്ന പൂവനങ്ങൾ ഇനി നമ്മുടെ ഹൃദയത്തിൽ നിന്ന് മായരുത് ! കണ്ണിൽകത്തും ഭാവം ഭാവജാലം പീലി നീർത്തി വർണ്ണങ്ങളാൽ മേലെ കതിർമാലകൾ നീട്ടിയ ഗായകൻ! അവ -സാനങ്ങളിൽ പോലും ഗുരുവുംവായുവും ചേർന്ന പ്രപഞ്ചത്തെതരളിതമായ ഭാവം കൊണ്ടുണർ-ത്തിയ വ്യക്തിത്വം. ഇവിടെ ഋതുക്കളിലേക്ക് സ്വരഭേദം പോലും വരാതെമലയാളത്തിന് ധന്യത പകർത്തിയസ്വരഗായകം! സപ്തസിന്ധുക്കളാംതന്ത്രി വരിഞ്ഞൊരി വിശ്രുതമണിവീണ കയ്യിലേന്തിയ രാഗസുധ ! ഈജീവൻ്റെ വിളക്ക് അണഞ്ഞു പോയല്ലോ? ആസ്വദിച്ചിടണമോരോ വരിയും ആനന്ദ സന്ദേശ മധുരമാക്കിയ ജയേട്ടൻ ഇനി ഓർമ്മയിൽമാത്രം🌹


ശരിയാണ് – മനുഷ്യ ജീവിതംഅത്രയേയുള്ളു എന്ന മുന്നറിയിപ്പ് !ഇന്നോ നാളേയോ വിളക്കു കെടും?
പിന്നെ നിറഞ്ഞ അന്ധകാരം! രാഗവിസ്മയങ്ങൾക്കിടയിൽ കാലംകൂട്ടലും കിഴിക്കലും നടത്തി കണ-ക്കുകൾ പിഴച്ച് ? വിണ്ണിലിരുന്നുറ-ങ്ങുന്ന ദൈവമേ….. നിൻ്റെ കണ്ണുകൾ തുറക്കും മുമ്പ് ഞങ്ങളുടെഈ ഋതുശിശിരത്തെ ആരാണ് കവർന്നെടുത്തത്? മല്ലികാബാണംകുലച്ചിടത്ത് മന്ദാരമലരുകൾ വിരിഞ്ഞിറങ്ങും മുമ്പ്…..? ഭാവാർദ്രമായസ്വരം കൊണ്ട് ആനന്ദത്തിൻ്റെ തേരിലേറിയത് മലയാളത്തിൽ മാത്രമല്ല ! തമിഴ്, ഹിന്ദി, തെലുഗ് ,കന്നടഭാഷകളിലായി നിരവധി ഗാനങ്ങൾ !ലക്ഷ്യമേതെന്നറിയാത്ത ജീവിത-ത്തിൽ തപ്പി തടയുന്ന നിഴലുകളെദൃശ്യഭംഗിയിൽ സ്വരസ്ഥാനം കലർത്തിയ കരുത്തിൻ്റെ കാലശബ്ദംഇനിയില്ലല്ലോ?
മായാമരീചികളിൽ മനസ്സിലെയാശകളാൽ മാളിക കെട്ടുന്ന മാനവ നിന്നേയും മരണം തേടിയെത്തും! കത്തി ജ്വലിക്കുന്ന കതിരവ -നും ഒരിക്കൽ കെട്ടു പോകും!

നീയുമോർക്കുക കാലത്തിൻ കയ്യിലുള്ള
പീലിയൊന്നുഴിയുമ്പോൾ നിൻ്റെമുന്നിലും കാണാം വലിയൊരു ശൂന്യത ! മഞ്ഞലയിൽ മുങ്ങി തോർത്തി ധനുമാസ ചന്ദ്രിക വരുമ്പോൾപ്രിയ ഗായക നിന്നെയിനി ഞങ്ങൾഎവിടെയാണ് തേടുക ? കർണ്ണി -കാരം പൂക്കുമ്പോൾ കൽപ്പനകൾതാലമെടുക്കുമ്പോൾ നിൻ്റെ കൺമണികളോട് ഞങ്ങളിനി എന്ത്പറയും? ഈ സന്ധ്യക്ക് സിന്ദൂരംചാർത്തിയ നിറങ്ങളുടെ കാറ്റും കടന്നു പോയല്ലോ?! അവസാനം സ്വരങ്ങളുടെ മായീകവലയം തീർത്ത്സ്വർഗ്ഗത്തിൻ്റെ നിത്യതയിലേക്ക് അദ്ദേഹം ഏത് സമയരഥത്തിലാണ്കയറി പോയത് ? ഒരഷ്ടപദി പൂർ -ത്തിയാക്കിയെന്നാണോ? കണ്ണിൽകത്തിയ ആ ഭാവതീവൃതയുടെപ്രകാശംഅസ്തമിച്ചിരിക്കുന്നു🌹


സ്വപ്നകഞ്ചുകം ചാർത്തിജീവിത രാഗേതിഹാസം തീർത്തആ ദിവ്യജ്യോതി നമ്മുടെ ഓർമ്മകളിൽ മായാതിരിക്കട്ടെ! എങ്കിലും ഒരു പക്ഷെ സന്ധ്യകൾ കുങ്കുമ-ഗുരുതിയാടും യുഗസംക്രമഗോപുര
നടയിൽ അദ്ദേഹം…..? ജീവൻ്റെകിളികൾക്ക് അക്ഷരമൂട്ടുവാൻ നീഞങ്ങളിലുണർന്നിരിക്കുന്നുവെ -ന്ന് ഞങ്ങളറിയുന്നു. നീലഗിരിയുടെസഖികളെ മനോഹരമായ മേഘങ്ങൾക്കിടയിലൂടെ കടന്നു വന്ന നിലാ –
വിനെ തൻ്റെ സ്വരമധുരം കൊണ്ട-ണിയിച്ച ഞങ്ങളുടെ ഗായക…..അങ്ങേക്ക് നിറഞ്ഞ സ്മൃതി വന്ദനം! പുലരിയുടെ മടിയിലേക്ക്ആയിരം താമര തളിരുകൾ നിരത്തിയ സ്വരഗംഗയാണ് മാഞ്ഞു പോയത്?! പ്രേമവൃന്ദാവനഹേമന്തമേ നിൻ്റെ പേര് കേട്ടാൽ പോലും സ്വർഗ്ഗം നാണിക്കുമെന്നു പാടിയഋതുവസന്തം!🌹


ഒരാനന്ദ ചന്ദ്രികയാണത്!ഒരഭിലാഷമഞ്ജരിയാണത് ! കഥ മുഴുവൻ തീരും മുമ്പ് യവനിക ഉയ-രും മുമ്പ് ആരവങ്ങൾ അവസാനിപ്പിച്ച് ഞങ്ങളിൽ നിന്ന് അരങ്ങൊഴിഞ്ഞ ഹൃദയനിവേദ്യത്തിന് നിറഞ്ഞ പ്രണാമം🙏 മലയാള ഭാഷതൻ മാദകഭംഗി നീ മലർമന്ദഹാസമായ് വിടർന്ന ആ പൗർണ്ണമി ഇനിനമ്മളോടൊപ്പമില്ല ! പരിഭവം പറഞ്ഞു നീ പിണങ്ങുമ്പോൾ കുരുവിതൻ പളുങ്കുമണിയൊച്ചഇനി കേൾക്കില്ല ! മലയാളത്തിൻ്റെ
മധുരവർണ്ണമാണ് പൊലിഞ്ഞുപോയത് !അരയന്നപ്പിട പോലെഒഴുകുന്ന ഈയഷ്ടപദിയും…….ഇനിയില്ല ! പൂർണ്ണേന്ദുമുഖിയോട്അമ്പലത്തിൽ വച്ച് പൂജിച്ച ചന്ദനംചോദിക്കാൻ ഇനി ആരാണുള്ളത്?


ആരാധന തീർന്ന് നടയടച്ചു – ആൽത്തറ വിളക്കുകളും അണഞ്ഞുപോയി!🌹
പൂവുംപ്രസാദും ഇളനീർകുടവുമായ് കാവിൽ തൊഴുത് വരുന്നവ-ളെ താമരവളയ കൈവിരലാലൊ -രു കൂവളത്തില ചൂടിച്ച ഹൃദയവസ-ന്തമേ……. യാത്രാമൊഴി ! ധനുമാസത്തിൽ ശിശിരക്കുളിരിൽ തളിരു -കൾ മുട്ടിയുരുമ്മാറായി! നിഴലുകൾഇരുളലകൾ തീർത്ത് തുടങ്ങിയിരുന്നു ! ഉണരട്ടെ….. ഉഷസ്സ് പോലുണരട്ടെ….. പുതിയൊരു ചേതനയുണ -രട്ടെ! ഈ സ്വരം കാലത്തിനൊരിക്കലും മായ്ക്കാനാവില്ല!കാലം ശരശ-യ്യ തീർത്ത് മയങ്ങുമീ കാണാത്തകുരുക്ഷേത്ര ഭൂമികൾ തന്നിട്ടാണ്ജയേട്ടൻ പടിയിറങ്ങിയത്! പാട്ടിൻ്റെപാലാഴി തീർത്ത് ?! 🌹


രാജീവനയനേ….. നീയെപ്പോഴാണ് ഉറങ്ങി പോയത് ? ഇനി ഈ രാഗവിലോലങ്ങൾ എപ്പോഴാണ് ഉണരുക ? ആയിരം ചുംബന സ്മൃതി -സുമങ്ങൾ അധരത്തിൽ ചാർത്തികളിക്കൊഞ്ചൽ കേൾപ്പിച്ച ഭാവ-ഗായകാ…. അങ്ങേക്ക് ഞങ്ങളുടെശ്രദ്ധാഞ്ജലി! ഈ ഹൃദയ സ്നേഹംനിലച്ചു പോയെന്നോ? വിശ്വസിക്കാനാവുന്നില്ല! എന്തു പറ്റി ഞങ്ങളുടെജയേട്ടന് ! ആ പ്രമദവനത്തിലെആദവും ഹൗവ്വയും ഈശ്വരൻ അരുതെന്ന് വിലക്കിയ കനി തിന്നോ? പ്രിയരേ….. കരിമുകിൽകാട്ടിലെ – രചനിതൻ വീട്ടിലെ കനകാംബരങ്ങൾ വാടിയിരിക്കു-ന്നു. ഇനിയെന്നാണ് നമ്മൾ കാണുക?.കരയുന്ന രാക്കിളിയെതിരിഞ്ഞൊന്നു നോക്കീടാതെ മധുമാസചന്ദ്രികയുടെ ഏത് പള്ളിത്തേരിലാണ് ഈ ഗായകനെ കൊണ്ടുപോയത് ?🌹


കടത്തുവള്ളം യാത്രയായി!കാവ്യപുസ്തകത്തിൻ്റെ ജീവിതത്തിൽ കണക്കുകൾ പൂർത്തിയാക്കാ -തെ ഒരാൾ കൂടി അരങ്ങൊഴിഞ്ഞെന്നോ? മുറ്റത്ത് മുത്തി മുടിയഴിച്ചിട്ട്ചുറ്റും പ്രദിക്ഷിണം വച്ച ഏതു മരണമാണ് അദ്ദേഹത്തെ കവർന്നത് ?
നമുക്ക് പ്രണാമമർപ്പിക്കാം🙏🙏🙏🙏🙏🙏🙏🙏🙏

ബാബുരാജ് കടുങ്ങല്ലൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *