എന്റെ പ്രണയമേ…
ഇനിയുമെന്തിനാണ്
വെറുതെ വെറുതെ
കരയുന്നതെന്ന്
നിലക്കണ്ണാടിക്ക്
മുന്നിൽ
നിൽക്കുമ്പോൾ
കണ്ണുകൾ ചോദിച്ചു.
നിന്നെ നോവിച്ച
പ്രണയത്തെ
കടലിലേക്ക്
വലിച്ചെറിയണമെന്ന്
ഹൃദയം പറഞ്ഞു.
നോവ് മാത്രം
ബാക്കിവെച്ചു പോയ
പ്രണയമേ…
ചിന്തകൾക്കൊട്ടും
സമയം കൊടുത്തില്ല
ഞാനും!
എന്റെ തലച്ചോറിനുള്ളിൽ
നിന്നും
നീ പറഞ്ഞ
ചെളിപുരണ്ടവാക്കുകളെ
അധരങ്ങളിൽ
നീ പകർന്ന
വിഷംപുരട്ടിയ
ചുംബനത്തെ
ചിതലുകയറുന്ന
നിന്റെ ഓർമ്മകളെ
നീറുന്ന വേദനയോടെ
പിഴുതെടുത്ത്
മൺകുടത്തിലാക്കി
ചുവപ്പ് പട്ടുതൂവാലയാൽ
ചുറ്റിക്കെട്ടി
ആളൊഴിഞ്ഞ
കടലിലേക്ക്
പൊട്ടികരഞ്ഞു
ഒഴുക്കിവിടുമ്പോൾ
കരയിലേക്ക്
കയറിവന്നൊരു
ഞണ്ട് ചോദിച്ചു
നീ ഭൂതത്തെയാണോ
പ്രണയിച്ചതെന്ന്.

ശാന്തി സുന്ദർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *