അഴിച്ചും കിഴിച്ചും
തൊടുകറികളാദ്യം-
കഴിച്ചും;
ജനനാന്ത്യമെത്തി.

കയർത്തുണ്ടു സർപ്പം-
ഇണങ്ങുന്ന മേനിയിൽ
പ്രജ്ഞാനമത്രയും
മന്ത്രം ഗസലുകൾ

വർത്തമാനത്തിന്റെ
പാചകക്കണ്ണിയിൽ
നിമ്നോന്നതങ്ങൾ..
നേർപ്പിച്ച മോരിലെ
കടലുപ്പ് കാന്താരി
രാസവാചങ്ങൾ.

നാസികയിലെല്ലാം
ഭിന്നം മണങ്ങൾ.
കാറ്റത്തിരമ്പിയും
കണ്ണീരൊഴുക്കിയും
ക്ഷണികം ചിരങ്ങൾ
സ്ഥൂലസൂക്ഷ്മത്തിലെ-
സഹനം വ്രജങ്ങൾ.
ഇടയത്തനിമകൾ.

കൈവശം കരുതിയ
ഭാണ്ഡനിറച്ചും
കറുത്ത വാവിന്റെ
നാളം മുഖപ്പ്.
ഉപദംശമായ്..
പഥ്യവും ചേർത്ത്
വേവിച്ച കയ്പില
കടുക് പൊട്ടിച്ച്
ഓട്ടക്കുടുക്കയിൽ.

ഇടയുന്ന വേനലിൽ-
നടുക്കം പറഞ്ഞു..
നിഴൽക്കൂത്തിലല്പം
ശമം വന്നപോലെ..
ഈ തറവാട്ടുകാലം
പഴി തിന്നതല്ലേ..
പാടം പരപ്പിൽ
മിഴി നിന്നതല്ലേ..
ഉള്ളമിണങ്ങുന്ന
മൂന്നരച്ചുറ്റുകൾ
കൂന്താലി കൊത്തി
കിളച്ചതാണുള്ളിൽ;
മലയുരുകും വരെ.
കലനങ്ങൾ പെയ്യുന്ന-
സൂര്യനെപ്പോലെ.

സ്വം അഴിയും വരെ
അടിമ ഇരുത്തട്ടെ
നിയതഭംഗത്തിലെ
സ്വപ്നകോശങ്ങളെ.

ഹരിദാസ് കൊടകര

By ivayana

Leave a Reply

Your email address will not be published. Required fields are marked *