രചന : ബിനോ പ്രകാശ് ✍️
മകൾക്ക് ഡോറയുടെ പ്രയാണം കാണുന്നതാണിഷ്ടം.
വില്ലനായ കുറുനരിയോട് ഡോറ പറയുന്ന ഡയലോഗ് അവൾ കാണാപ്പാഠം പഠിച്ചു വെച്ചിരിക്കുകയാണ്
കുറുനരി മോഷ്ടിക്കരുത്.
അവളുടെ ജീവിതം ഡോറയുടെ ലോകത്തിലാണ്.
കുസൃതി കാട്ടുമ്പോഴൊക്കെ കുറുനരി വരുമെന്ന് പറഞ്ഞാണവളെ പേടിപ്പിക്കുന്നത്.
ഓഫീസിൽ പോകുന്നവർക്ക് ഒരു ജോലി മാത്രം.
ഒരു വീടുമുന്നോട്ടു കൊണ്ടു പോകുന്ന വീട്ടമ്മയ്ക്ക് ഒന്നല്ല ഒരായിരം ജോലി.
വാഷിങ്മെഷീൻ ഉണ്ടെങ്കിലും കഴുകിയ തുണി വിരിച്ചിടണം.
അതിനു വീട്ടമ്മയുടെ കൈ തന്നെ വേണം.
കഴുകിയിടുന്ന അടിവസ്ത്രങ്ങൾ കാണുന്നില്ല.
ഭാര്യയുടെ പരാതി കേട്ട അയാൾക്ക് ദേഷ്യം.
നിന്റെ അടിവസ്ത്രങ്ങൾ എനിക്കെന്തിനാ?
കഴുകി എവിടെയെങ്കിലും തള്ളും. പിന്നെ കാണുകയില്ല.
ശ്രദ്ധയില്ലാത്ത ജന്തു.
അയാൾക്ക് ദേഷ്യം വന്നു.
വീടിന്റെ പുറകു വശത്തുള്ള അയയിലാണ് അടിവസ്ത്രങ്ങൾ വിരിച്ചിടുന്നത്...
ഇന്നും കാണാതായിരിക്കുന്നു.
വീണ്ടും ഭാര്യയ്ക്ക് പരാതി.
അമ്മേ ഡോറയുടെ കഥയിലെ കുറുനരി മോഷ്ടിച്ചതായിരിക്കും.
കുറുനരി മോഷ്ടിക്കരുതെന്ന് പറഞ്ഞാൽ മതി.
അമ്മയുടെ പരാതി കേട്ട് മൂന്നു വയസുകാരി പറഞ്ഞു.
മകളുടെ പറച്ചിൽ കേട്ട് ചിരി വന്നെങ്കിലും
ഉള്ളിൽ ഒരു ഭയംപ്പോലെ.
വി സ്റ്റാറിന്റെ ജെട്ടിയായിരുന്നു. മേടിച്ചിട്ട് ഒരാഴ്ചപ്പോലുമായില്ല.
അയയിൽ നിന്നുമത് കാണാതായിരിക്കുന്നു.
പകൽ ഇവിടെ ആരും വരുന്നില്ല.
വരുന്നവരാരും വീടിന്റെ പുറകു ഭാഗത്തേയ്ക്ക് പോകുന്നുമില്ല.
അവിടെയെല്ലാം വീടുകളുണ്ട്.
പിന്നെ ആരാണ് ഇത് മോഷ്ടിക്കുന്നത്.
ആ കുഞ്ഞു പറയുമ്പോലെ കുറുനരിയായിരിക്കും. അവൾ സ്വയം ആശ്വാസം കണ്ടെത്തി.
അന്ന് രാത്രിയിൽ കിടക്കും നേരം
അവൾ അയാളോട് പറഞ്ഞു.
നാട്ടിൽ കുറുനരി ഇറങ്ങിയിരിക്കുന്നു.
അടിവസ്ത്രങ്ങൾ മാത്രം മോഷ്ടിക്കുന്ന കുറുനരി.
കഴിഞ്ഞയാഴ്ച് മേടിച്ച ഡെയ്സി ഡി. യുടെ ബ്രാ ആണ് ഇന്ന് കുറുനരി മോഷ്ടിച്ചത്.
അതിനെ ഒന്ന് കണ്ടിരുന്നെങ്കിൽ കുറുനരി മോഷ്ടിക്കരുതെന്ന് പറയാമായിരുന്നു.
അയാൾക്ക് ചിരിയും ദേഷ്യവും ഒരുമിച്ചു വന്നു.
വന്നു വന്നു നിനക്കും ഡോറയുടെ ഭാഷയായോ.
കുറുനരിക്കെന്തിനാ നിന്റെ ജെട്ടിയും ബ്രായുമൊക്കെ.
ആ ജനലടയ്ക്കാതെയാണോ കിടന്നത്.
അയാൾ മെല്ലെ എഴുന്നേറ്റു.
ജനലരികിൽ എത്തിയ അയാൾ കണ്ടു.
മതിലിനപ്പുറത്ത് നിന്നും ഒരു തോട്ടി നീണ്ടു വരുന്നു.
നിശബ്നായ് അയാൾ നോക്കി.
ആ തോട്ടി… അയയിൽ വിരിച്ചിട്ടിരിക്കുന്ന
ഭാര്യയുടെ അടിവസ്ത്രങ്ങൾ മാത്രം തോണ്ടിയെടുക്കുന്നു.
വാതിൽ തുറന്നു മെല്ലെ പുറത്തിറങ്ങി.
ശബ്ദമുണ്ടാക്കാതെ പുറകു വശത്തേയ്ക്ക് നടന്നു.
തോട്ടി നീണ്ടു വന്ന ഭാഗത്തേയ്ക്ക് തല യിട്ട് നോക്കി മങ്ങിയ വെളിച്ചത്തിലയാൾ കണ്ടു
മതിലിനോട് ചേർന്നു ഒരാൾ നിന്ന്തോട്ടിയിൽ നിന്നു അടിവസ്ത്രങ്ങളെടുത്ത്
മണത്തു ആസ്വദിക്കുന്നു.
ധൈര്യസമേതം മതിൽ ചാടി…
അയാളെ കടന്നു പിടിച്ചു.
ഞെട്ടിപ്പോയി…
മതിലിനപ്പുറത്തെ വൃദ്ധൻ..
എഴുപത്തിയെട്ടു വയസുണ്ട്…
എന്റെ ശബ്ദം കേട്ട്...
വെളിയിലെ ലൈറ്റ് തെളിഞ്ഞു.
അയാളുടെ മകനാണ് വെളിയിൽ വന്നത്.
അപ്പനുമായി ഉന്തും തള്ളും ചെയ്യുന്ന അയാളെ കണ്ട് അവൻ ഓടി വന്നു.
വിവരമറിഞ്ഞ അവൻ അയാളുടെ കാൽക്കൽ വീണു.
ദയവായി ആരുമറിയല്ലേ
അപ്പനെ ഞാൻ നിർത്തിക്കോളാം.
ശബ്ദം കേട്ട് അടുത്തുള്ള വീടുകളിൽ നിന്നും ആൾക്കാർ മെല്ലെ അവിടെയ്ക്ക് നോക്കി.
ചിലർക്ക് എന്താണെന്നറിയുവാൻ ആകാംക്ഷ
ഏയ് ഒന്നുമില്ല ഒരു കുറുനരി
മോഷ്ടിക്കാൻ ഇറങ്ങിയിരിക്കുന്നു.
അത്രയും പറഞ്ഞയാൾ….
വീടിനുള്ളിലേയ്ക്ക് കയറി.