രചന : മുസ്തഫ കോട്ടക്കാൽ ✍️
ചന്തമേറും പുഞ്ചിരി
എന്റെ നെഞ്ചിൽ പാലൊളി
എന്തുഭംഗി നിന്റെ മുഖം
നീലവാനിലമ്പിളി…
കണ്ടുനിന്റെ കണ്ണുകളിൽ
സ്നേഹത്തിന്റെ തിരയടി
കവിതയായി എന്റെമുന്നിൽ
ചുണ്ടുകളിൽ തേൻമൊഴി…
എന്റെ പൊന്നേ
പ്രണയത്തിന്റെ
വാകപൂത്തപോലെ നീ…
എന്റെ സ്വപ്നം കൂടുകൂട്ടി
നിന്റെവദന കാന്തിയിൽ…
എന്റെ ഹൃദയം വീണമീട്ടി
നിന്റെ അധരദളങ്ങളിൽ
എന്റെ കണ്ണുകൾ
കഥതിരഞ്ഞു
നിന്റെ ചെമ്പകമേനിയിൽ…
എത്ര സുന്ദരമാണുനിന്റെ
വശ്യധന്തസുമങ്ങളും
എത്രയോ മനോഹരം
നീയെന്ന പനിനീർ
പുഷ്‌പ്പവും….
സ്നേഹമെന്ന വാടിയിൽ
പൂത്തുലഞ്ഞ സുന്ദരീ
മോഹമെന്ന വണ്ടുപോലെ
ചാരെവന്നു നിന്നുഞാൻ.