രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍
ചിരി ചുണ്ടിൽനിറച്ച്,
ചീഞ്ഞുനാറുന്നൊരു;
ചിത്തംമൂടുപടത്താൽ മറച്ച് !
ചിലരേറെയങ്ങനെവിലസുന്നു.
ചിമ്മിനിവെട്ടംമറഞ്ഞീടുകിൽ,
ചിന്തയ്ക്കുമപ്പുറമായവർ;
ചിലന്തിയെപ്പോൽപിടിമുറുക്കുന്നു!
ചിരിയും ചിന്തയുംകെടുത്തുന്നു.
ചിത്തംമുറിഞ്ഞുപുളയുന്ന,
ചിന്നിയജീവിതങ്ങളെ ;
ചില്ലറത്തുട്ടുകാട്ടിയൊതുക്കും,
ചിലർബന്ധുബലത്താൽ!
ചിരിചുണ്ടിൽനിറച്ചവർവീണ്ടും ,
ചിലരുടെ ചൂരുംചൂടുംതേടിയിറങ്ങും,പിന്നെ
ചിരകാലകാരാഗൃഹവാസമില്ലാതവർ,
ചിന്തകൾ കെടുത്തി വീണ്ടും;
ചിരിയുടെമൂടുപടമണിഞ്ഞങ്ങനെവിഹരിക്കും.!!