രചന : അസ്‌ക്കർ അരീച്ചോല✍
ആദ്യമേ ഒരു കാര്യം ഉണർത്തിക്കട്ടെ.. ഈയുള്ളവൻ ഇവിടെ കുറിക്കുന്നത് യാതൊരു സാഹചര്യത്തിലും ആത്മജ്ഞാനവുമായി ബന്ധപ്പെട്ട അധികാരികതകൾക്ക് ഉപയോഗിക്കരുത്.. ഇത് എന്നിൽ ബോധ്യമായ, ഞാൻ അറിഞ്ഞനുഭവിക്കുന്ന എന്റെ തുലോം ബോധപരിമിതികളാണ് എന്നറിയുക… 🙏🏻
അത് *മനസ്സി”ന്റെ ആഗ്രഹ നിവർത്തിക്കായി നിങ്ങളുമായി പങ്ക് വെക്കുന്നു എന്ന് മാത്രം..”!
🙏🏻🌹❤️=============================🌹❤️🙏🏻
(ഭാഗം=: ഒന്ന്)
സമാധി അഥവ ആദി”ക്ക് സമം ആവുക എന്നതാണല്ലോ സമാധി”യുടെ അത്യാന്തിക ലക്ഷ്യം.. 🥰❤️🌹🙏🏻
സമാധി”സ്ഥിതി എന്ന ഘട്ടത്തിൽ കരഗതമാവുന്ന ബോധപ്രാപ്തിയേക്കാളും ഉന്നതിയിൽ സോപാന സ്ഥാനങ്ങൾക്കെല്ലാം മുകളിൽ സ്ഥായിഭാവത്തിലുള്ള ആത്മജ്ഞാന സിദ്ധിയിലായിരിക്കുക എന്നതാണ് ഒരോ ആത്മാനേഷിയിലും പരമപ്രധാനം.. “,!
പ്രപഞ്ചികമായ സർവവും, അതിലെ സകല സൃഷ്ടി വൈഭവ രഹസ്യങ്ങളും തന്നിൽ ഉള്ളറിഞ്ഞനുഭവിച്ച് യഥാർത്ഥ ഉണ്മയെ ഏകാഗ്രമാക്കിക്കൊണ്ടുള്ള മഹാധ്യാനങ്ങളിലൂടെ പരമാർത്ഥ ബോധം തന്നിൽ സ്ഥിരപ്പെടുത്തലും, വിഘ്നങ്ങൾക്കും, വിച്ഛേദനങ്ങൾക്കും അതീതയായി/അതീതനായി അനന്തസ്ഥിരതയാർന്ന ശ്രേഷ്ഠ ചിദാകാശം (ആത്മജ്ഞാനമാകുന്ന ആകാശം)കൈവരിക്കലുമാണത്.
(സമാധി”യിൽ സ്വാഭാവികമായി ഉണ്ടാവുന്ന അബോധത്തെ സ്ഥായിയായ മൃത്യു എന്ന് തെറ്റിദ്ധരിക്കുന്നതും,സമാധി നിരതയായ/നായ സംന്ന്യാസിനി/സംന്യാസിയെ അവരുടെ ഭൗതികാനന്തര ക്രിയകൾ ചെയ്യുന്നതും കുറ്റകരമാണ്..”,
ഓർക്കുക.. ഒരു ആത്മാന്വേഷിയേയും മൃത്യുദണ്ഡം ചെയ്യാൻ ബന്ധുക്കൾ,ശിഷ്യർ എന്നിവർക്ക് മാത്രമല്ല ആർക്കും അവകാശമില്ല.
അങ്ങനെ ആരെങ്കിലും ചെയ്താൽ അവർ “മൃത്യുകരചതുഷ്‌ടയം” എന്ന ദുർഗണത്തിൽ പെട്ടവരാണ്.
കർമ്മശുദ്ധിയാണ് സൃഷ്ടിയുടെ ഒരേയൊരു നൈതിക ഭാവം.(സ്വത: സിദ്ധമായത്)
സൃഷ്ടിയായി ഭവിച്ചാൽ പിന്നെ കാല പ്രവാഹത്തോടൊപ്പമുള്ള നിർബന്ധിത ഗമനമാണ് പിന്നീട്.
അനന്തമായ ഈ ജന്മ യാത്രയിലെ കേവലം ദേഹ,മനോ സമാഹാര വ്യവസ്ഥ പ്രാപിച്ചുള്ള ഈ മഹാപ്രപഞ്ച സാഗരത്തിലെ കൊച്ചു നീലഗ്രഹത്തിലെ ഇടത്താവള വാസം ഒരു ആത്മാന്വേഷിയുടെ ജീവനയാത്രക്കിടയിൽ സംഭവിക്കുന്ന രാത്രിയിലെ കേവലം സത്ര:ശയനം പോലെയുള്ള ഹൃസ്വ സമയം മാത്രമാണ്.
ആഗതമായ മൃത്യുവെന്ന പുലരിയിൽ പുറപ്പെട്ട് പോയേ തീരൂ… “,!
ഭൗതികമായ സർവ്വസ്സ്വങ്ങളും,ദേഹവും പൂർണ്ണമായി വെടിഞ്ഞുള്ള നിത്യ മൃതി എന്നത് മറ്റൊരു”ബാഹ്യശക്തി”യുടെയും കൈകടത്തലുകൾക്ക് വിധേയപ്പെടാത്ത രീതിയിൽ സൃഷ്ടിയിൽ സൃഷ്ടാവിനാൽ വിധിക്കപ്പെട്ട ഒരു പ്രകൃതി വ്യവസ്ഥയാണ്.
ഇഹ ജന്മ,ജീവിതത്തിൽ സ്വാഭാവികമായി അനുവർത്തനം ചെയ്യേണ്ടുന്ന കർമകാണ്ഡ പൂർത്തീകരണത്തിനിടയിൽ ബോധപൂർവ്വമോ, അബോധത്തിലോ സംഭവിക്കുന്ന ഉത്കൃഷ്ട/നികൃഷ്ട കർമങ്ങളിലൂടെ ചെയ്ത ശരി, തെറ്റുകളുടെഫലം അനുഭവിക്കാൻ ബാധ്യസ്ഥരാണ് സ്വബോധ സിദ്ധി ലഭിച്ച ഒരോ മനുഷ്യനും.
സമാധിയിലും അതിന്റെ നിരന്തര സാധന(ശ്ലേഷം)കളിലും മറ്റെന്തിലും എന്ന പ്രകാരം തന്നെ ദൈവീകമായ വിധിവിലക്കുകളും, വിധിനിഷേധങ്ങളുമുണ്ട്.
നശ്വരമായ ഭൗതികമോഹങ്ങൾക്ക് വശംവദരായി ലൗകികാനന്ദങ്ങളിൽ ആറടി പരമമായ ഉണ്മയെ മനപ്പൂർവം വിസ്മരിച്ചു കൊണ്ട് അവിദ്യയെ ഉപാസിക്കുന്ന സ്വാർത്ഥരായ ആളുകളെയും, ദിവ്യമായ ധർമ്മത്തെ(ദീനിനെ) വെറും ഉപജീവന മാർഗ്ഗമാക്കിയ മത പൗരോഹിത്യത്തെയും ആത്മീയഗുരുക്കന്മാർ എന്ന് തെറ്റിദ്ധരിക്കുന്നതും, അവരെ തന്റെ ആത്മീയഗുരുവായി ധരിച്ചുവശായി സു:ബോധത്തിലോ,അബോധത്തിലോ ശിഷ്യത്വം സ്വീകരിക്കുന്നത് കൊണ്ടും, തന്റെ ഗുരുവിൻറെ “വിശ്വാസ”വും, ആത്മാഭിമാനവും, താൻ ഗുരുവിന് കൊടുത്ത വാക്ക് ഏതു വിധേനയും പാലിക്കുക എന്നതിലൂടെയും ഉണ്ടാവുന്ന ഏറ്റവും ക്രൂരവും, നിന്ദ്യവുമായ ഭവിഷ്യത്താണ് ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന മിക്ക സമാധി “സംഭവങ്ങളും” വാർത്തകളും എന്നതിൽ തർക്കമില്ല… “!
ജ്ഞാന വൈരാഗ്യാദികളെ വിവേചനപൂർവ്വം ഉള്ളത്തിൽ അറിഞ്ഞനുഭവിച്ച് ഭൂമിയിലെ ഈ തത്കാലികമായ മായാപ്രപഞ്ചത്തെ(അനാദിയായ പ്രപഞ്ചത്തെയല്ല) അതിജയിച്ചവർക്ക് ചതുർഭുജ പ്രാപ്തി പ്രാപിക്കുക എന്നത് അസാധ്യമായ ഒന്നല്ല.
(ചതുർഭുജം: (നാലു ഭുജങ്ങൾ)
(ശംഖ് (ആഹ്വാനം) ഗദാ (പ്രഹരം) ചക്രം (സംസാരനാശം) പത്മം(ഭഗം) അഥവാ ശംഖ് (ബുദ്ധി) ഗദാ (അഹങ്കാരം) ചക്രം (മനസ്സ്) പത്മം (ചിത്തം).
സം:പൂർണ്ണ ബോധപ്രാപ്തനായ ഒരു ആത്മീയ മഹാഗുരുവിലൂടെ ആത്മാന്വേഷിക്ക് ലഭിക്കുന്ന നിരന്തരമായ ശിക്ഷണങ്ങളിലൂടെ പൂർണത ‘കൈവന്ന്” വിശ്വയോനീ ദർശനം സിദ്ധിച്ച ബോധപ്രാപ്തി നേടിയ ഒരാൾക്കേ സമാധിയിലൂടെ സ്ഥാണുവാകാൻ സാധിക്കൂ… “,!
സമാധി” എന്ന വ്യവസ്ഥയിൽ ബോധപ്രാപ്തി കൈവന്ന ഏതൊരാൾക്കും സാധ്യമാവുന്ന ആത്മാനന്ദദായകങ്ങളായ എട്ട് നില”(ഘട്ടം/മഖാമ്)കൾ ഉണ്ട്.🌹🙏🏻
(തുടരാം🙏🏻)
🙏🏻(വൈജ്ഞാനിക,സാഹിത്യ, കലാസൃഷ്ടികളുടെ സംരക്ഷണത്തിനായുള്ള പകർപ്പവകാശം സ്ഥാപിക്കുന്നതിന് ഒരു പകർപ്പവകാശ അറിയിപ്പ് പ്രദർശിപ്പിക്കേണ്ടതില്ല; മറിച്ച് സൃഷ്ടി യാന്ത്രികമായി സ്വയം പകർപ്പവകാശം സ്ഥാപിക്കപ്പെടുന്നു)🙏🏻
❤️🌹🙏🏻🙏🏻🙏🏻🌹❤️സമാധി.(ഭാഗം=:രണ്ട്)
ആദ്യമേ ഒരു കാര്യം ഉണർത്തിക്കട്ടെ.. ഈയുള്ളവൻ ഇവിടെ കുറിക്കുന്നത് യാതൊരു സാഹചര്യത്തിലും ആത്മജ്ഞാനവുമായി ബന്ധപ്പെട്ട അധികാരികതകൾക്ക് ഉപയോഗിക്കരുത്.. ഇത് എന്നിൽ ബോധ്യമായ, ഞാൻ അറിഞ്ഞനുഭവിക്കുന്ന എന്റെ തുലോം ബോധപരിമിതികളാണ് എന്നറിയുക… 🙏🏻
ആത്മാവിൽ അനുഭവിക്കുന്ന ആനന്ദങ്ങളെ സാധാരണ മനുഷ്യൻ ഭൗതിക വിനിമയത്തിന് ഉപയോഗിക്കുന്ന സംസാരഭാഷകളിലേക്ക് തർജ്ജമ ചെയ്ത് അപരനെ ധരിപ്പിക്കുക എന്നത് തീർത്തും അസാധ്യമാണ്.. “!
യാഥാർഥ്യം അങ്ങനെയാകയാൽ ഈയുള്ളവന്റെ ആത്മീയാനുഭവ വിവരണം തീർത്തും കേവലജ്ഞാനത്തിന്റെ പരിമിതിയിൽ മാത്രമേ ഉൾപെടുകയുള്ളൂ….”,!
അത് *മനസ്സി”ന്റെ ആഗ്രഹ നിവർത്തിക്കായി നിങ്ങളുമായി പങ്ക് വെക്കുന്നു എന്ന് മാത്രം..”!
🙏🏻🌹❤️=============================🌹❤️🙏🏻
സൃഷ്ടിയുടെ പിറവി മുഖേന ഒരോ ജീവനിലും സജീവമായിട്ടുള്ള ജനന, മരണ ചക്രത്തിന് അതീതമായി കൃത്യമായ വൃത:നിഷ്ഠയോടെ ജീവിച്ച് സൃഷ്ടിയിൽ സൃഷ്ടാവിനുള്ള ഉദ്ദേശലക്ഷ്യങ്ങളെ പൂർത്തീകരിച്ച് അനന്തനായ ആ ആദിശേഷ”നിൽ “സം”പൂർണ്ണ സംലയനം പ്രാപിക്കുക എന്നത് തന്നെയാണ് നിർ:ബീജ നിത്യ സമാധി.
സമാധി എന്തെന്ന് തിരിച്ചറിയാത്ത സാമാന്യ ലോകത്തെ സാധാരണ മനുഷ്യർ ആത്മയോഗികൾ അനുവർത്തിക്കുന്ന സമാധി”ക്ക് സമാനമായ കഠിന തപസ്സിനെയോ, യോഗയെയോ നിർ:ബീജ നിത്യസമാധി എന്ന് തെറ്റിദ്ധരിച്ചു കൊണ്ടോ, ഭക്തരുടെ ഭക്തിയെ ചൂഷണം ചെയ്യാനുള്ള ഭൗതിക സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടിയോ അവരുടെ അനന്തര കർമ്മങ്ങൾ ചെയ്യുന്നു.
ധ്യാനമൂർച്ച പ്രാപിച്ച ഒരു ആത്മയോഗിയുടെ ദേഹം അതിന്റെ അന്തരീന്ദ്രിയങ്ങളെ അടക്കി ചുരുങ്ങിയത് മൂന്ന് ദിവസം വരെ സാധാരണ മനുഷ്യർക്ക് ആ ദേഹം മൃത്യു വരിച്ചു എന്ന് തോന്നും വിധം ജഡാവസ്ഥയിൽ തുടരും, ഈ സമയം ആ ശരീരത്തെ സംസ്ക്കരിക്കുന്നതോ,അനന്തര കർമ്മങ്ങൾ ചെയ്യുന്നതോ കൊടും പാപമാണ്,ഇതിനെ “നിമഥനം” എന്ന് പറയുന്നു. അതായത് കൊലപാതകം.
സമാധിസ്ഥൻ”ൽ നിന്ന് സമാധിനിഷ്ഠനിലേക്ക് പ്രാപ്യം ചെയ്യാൻ സർവ്വ സമർപ്പണാധിഷ്ഠിതമായ ഒട്ടേറെ കഠിന,വൃതനിഷ്ഠമായ ധ്യാനമുറകൾ അനുവർത്തിക്കേണ്ടതുണ്ട്.
സമാധിസ്ഥനായ ഒരു ആത്മീയ യോഗിയെ സമാധിനിഷ്ഠ”നെന്ന് മനപ്പൂർവമോ,അവിദ്യയുടെ പ്രേരണകൾ കൊണ്ട് ഉണ്ടാവുന്ന തെറ്റിദ്ധാരണയുടെ പുറത്തോ മതപരമായോ, അതല്ലെങ്കിൽ ഏതെങ്കിലും വിശ്വാസങ്ങളുടെ പുറത്തോ സമാധിയിരുത്തുക എന്ന ക്രൂരതക്ക് ഇരയാക്കുകയും,മരണാ നന്തര പരികർമം നടത്തി ശവകുടീരം തീർക്കുകയും ചെയ്യുന്നത് കൊടിയ അപരാധമായ നരഹത്യ തന്നെയാണ്… “,
ആത്മ സാധനയിലൂടെയോ, യോഗയിലൂടെയോ തത്ക്കാലികമായി(ശേഷം തിരിച്ചു വന്ന് ജീവനെ അതിന്റെ സ്വ ശരീരത്തിൽ പുനർ ധരിക്കുന്ന) ജഡാവസ്ഥ പുൽകിയ ഒരാളെയോ, മന്ത്ര,തന്ത്ര വിദ്യകളാലോ, ആഭിചാരിണികം” വിദ്യകൾ കൊണ്ടോ സ്വ ശരീരത്തിൽ നിന്ന് ആത്മാവിനെ അൽപകാലത്തേക്കോ, സമയത്തേക്കോ മറ്റൊരു ശരീരത്തിലേക്ക് പരകായപ്രവേശം നടത്തിയ മായാകാരൻ”(ദുർ:മന്ത്രവാദി) നെയോ, കഠിന തപസ്സ് വരിച്ച ഋഷി”യെയോ നിർബീജ സമാധി എന്ന് വരുത്തി തീർത്ത് കൊല ചെയ്യുന്നത് എത്രമാത്രം ഹീനകൃത്യമാണ്… “(!?)
അന്ന,പാനീയ,പാന,ഭോജനാധികൾ വർജ്ജിച്ച് വർഷങ്ങളോളം നീണ്ട കൊടും തപസ്സിനാൽ വാത്മീകത്തിൽ മറയുകയും,ഒടുവിൽ ദിവ്യമായ അഭീഷ്ടസിദ്ധി നേടി തിരികെ വാത്മീകം തകർത്ത് സാധാരണ ആശ്രമ,സം:ന്യാസ ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്ത, ഇപ്പോഴും അനേകം കാമത്യാഗം ചെയ്യുന്ന യോഗികളും,ഋഷിവര്യരും അടങ്ങുന്ന സത്യസന്ധമായ ആത്മീയ തപോലോകം നില നിൽക്കുന്ന ഭാരതീയ സംസ്‌കൃതിയിൽ നിന്നാണ് സമാധി എന്ന പേരിൽ തികച്ചും വ്യാജമായി നടക്കുന്ന ഹീനകൃത്യങ്ങൾ അരങ്ങേറുന്നത് എന്ന് ആഗോള ആത്മീയലോകം മുഴുക്കെ അറിയുമ്പോൾ നമുക്ക് ഉണ്ടാവുന്ന പരിഹാസ്യത എത്രമേൽ ഗൗരവതരമാണെന്ന് നാം വിസ്മരിക്കരുതല്ലോ… “,!
ഇനിയൊരിക്കലും തിരികെ വരാത്ത വിധം ദേഹം വിട്ട് (ഉപേക്ഷിച്ച്) ആത്മാവ് അനന്തതയിൽ വിലയനം പ്രാപിച്ചിരിക്കുന്നുവെന്ന് നൂറ് ശതമാനം അതിന്റെ ശരിയായ ശാസ്ത്രീയ ഉപാധികളിലൂടെ ഉറപ്പാക്കിയതിന് ശേഷം മാത്രമേ അതിനെ(ദേഹത്തെ) സംസ്‌ക്കരിക്കാനോ, അനന്തര ചടങ്ങുകൾ നടത്താനോ പാടുള്ളൂ… “,!
സാമാന്യമായ ഉപജീവന ലോകങ്ങളിൽ മാത്രം വിഹരിക്കുന്ന അജ്ഞനായ മനുഷ്യൻ തന്റെ ദേഹവും,മനസ്സും അടങ്ങുന്ന അവസ്ഥ തന്നെയാണ് തന്റെ ആത്മാവും എന്ന് തെറ്റിദ്ധരിക്കുന്നു. (ഇത്തരം ആളുകളെയാണ് ദിവ്യമായ ധർമ്മത്തെ(ദീൻ)മതമെന്ന ഓമനപ്പേരിട്ട് തങ്ങളുടെ ഭൗതികമായ സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടിയും, ലൗകികാനന്ദ ദൃവ്യങ്ങളുടെ സമാഹരണങ്ങൾക്ക് വേണ്ടിയും ദുരുപയോഗം ചെയ്യുന്ന മത പൗരോഹിത്യങ്ങൾക്ക് ആവശ്യം)
ജന്മത്തെ കബളിപ്പിക്കുന്ന ഭൗതിക മായകളുടെ അലകൾ ചിത്തത്തിൽ നിറഞ്ഞ് അവ കേവലം ജൈവാവസ്ഥകളിൽ മാത്രം മുന്നോട്ട് പോകുന്ന വെറും ഭൗതിക മനുഷ്യന്റെ ആത്മാവിനെ മറക്കുന്നു.
പര്യാലോചന” ങ്ങളെ അടക്കി കഠിഞ്ഞാണില്ലാത്ത കുതിരയെ പോലെ ഭൗതിക മോഹങ്ങൾക്ക് പിന്നാലെ ആർത്തി പിടിച്ചോടുന്ന ചിത്തം”ത്തെ ധാരണ”പ്പെടുത്തി ഹൃദയത്തെ സ്ഥൈര്യം”മാക്കുകയും പിന്നീട് അതിലൂടെ ലഭിക്കുന്ന സ്വസ്ഥവിശ്രന്തിയിൽ ഭൗതിക വിചാരണം”(വിചാരണ, വിഷാദം,ആലോചന, ചിന്ത,ഓർമ, ഇഹലോക ശ്രദ്ധ)ങ്ങളെ ആത്മാവിന്റെ ആജ്ഞയ്ക്കു വിധേയമാക്കി ലവലേശം പതർച്ചയില്ലാത്തതും, ഒട്ടും വ്യാകുലതയില്ലാത്തതുമായ അവസ്ഥയിലേക്ക് സന്നിവേശം ചെയ്ത് ആത്മ, പരമാത്മ ഭാഷണങ്ങളെ ഗ്രഹിക്കുകയും, അതിലൂടെ(സർവവും ഏകാഗ്രമാക്കിക്കൊണ്ടുള്ള ധ്യാനം,അഥവ നിർബീജ സമാധി) ആത്മാവ് അതിന്റെ സാക്ഷാൽ സ്വരൂപത്തിൽ അകമേ പ്രത്യക്ഷപ്പെട്ട്, അഹന്തയൊഴിഞ്ഞ എന്നിലെ യഥാർത്ഥനായ ഞാൻ ഭൗതിക ദേഹവും,ചിത്തമടങ്ങുന്ന അന്തരിന്ദ്രിയ ചങ്ങലയാൽ ബന്ധിക്കപ്പെട്ട ഒരു സമ്മിശ്രമല്ലെന്നും, മറിച്ച് നിഷ്കളങ്കമായ പരമമായ ജീവന്റെ യഥാർത്ഥ ഉണ്മയാണെന്നും അനുഭവിച്ചറിയുന്നതാണ് സമാധിയുടെ അത്യന്തിക ലക്ഷ്യം.
ദിവ്യവും, പരമ പവിത്രവുമായ അതീന്ദ്രിയാനുഭവ ബോധ്യത്തിലൂടെ അല്ലാതെ ബാഹ്യമായ അന്തരീന്ദ്രിയ അനുഭോഗ ഫലമായി “തോന്നുന്ന” പഞ്ചേന്ദ്രിയാനുഭങ്ങളിലൂടെ ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന ലൗകികാസ്വാദനങ്ങളിലൂടെയോ തന്നിലുള്ള ആത്മ സ്വ:രൂപത്തെ ദർശിക്കാൻ മർത്യന് ഒരിക്കലും സാധ്യമല്ല…. “,!
ഭൗതികമായ ഏതൊരു ലൗകികാനന്ദങ്ങൾക്കും, അവയുടെ സുഖനിർവൃതി എന്ന് “തോന്നിക്കുന്ന” ആസ്വാദന തലങ്ങൾക്കും ആവർത്തന വിരസതയും,വിരക്തിയും അനുഭവപ്പെടും, അതേ സമയം ഒരു ആത്മയോഗി തന്റെ ഉള്ളത്തിൽ(സത്ത”യിൽ) അന്തരികമായി അറിഞ്ഞനുഭവിക്കുന്ന ആത്മീയാനുഭങ്ങളും,ആ അനശ്വര ബോധ്യങ്ങൾ അകമേ നൽകുന്ന ആനന്ദ,സുഖ, സൗഖ്യങ്ങളും ഒരിക്കലും തന്നിലെ രാഗശൂന്യത”(ആത്മീയ വിരക്തി)ക്ക് ഹേതുകമാവുന്നില്ല എന്ന് മാത്രമല്ല, മറിച്ച് ചിത്ത”ത്തിലുള്ള രാഗാധിഷട്കം”(രാഗം ദ്വേഷം മദം മാത്സര്യം ലോഭം മോഹം എന്നീ ആറും)ത്തെ കീഴ്പ്പെടുത്താനാവാതെ ആത്മീയത ഭൗതികതക്ക് വശംവദപ്പെടുമ്പോൾ ഉണ്ടാവുന്ന വിച്ഛേദനത്തിന്റെ അവസ്ഥകളിൽ അടക്കാൻ സാധിക്കാത്ത വേർപാടിന്റെ വിരഹവേദന പ്രണയിയായ ആത്മാന്വേഷിയിൽ അനുഭവപ്പെടുകയും ചെയ്യും.
ഉപജീവനാർത്ഥം ഈ ജന്മത്തിൽ ദുനിയാവിന്റെ ലൗകിക മായകളിൽ ഇടപെട്ട് തന്നിലെ യഥാർത്ഥ സത്തയായ ആത്മാവ് പ്രകൃതിയോടും,മനസ്സിനോടും, ദേഹത്തോടും മിശ്രീഭവിച്ചതിനാൽ അതിനെ (ആത്മാവിനെ)നമുക്ക് അതിന്റെ(ആത്മാവിന്റെ)വാസ്തവികമായ രൂപത്തിൽ അനുഭവിക്കാൻ സാധിക്കുന്നില്ല.
ജന്മ തത്വ”ത്തിന്റെ യഥാർത്ഥ ഉണ്മ തിരയുന്ന അന്വേഷണ വഴികളിൽ സ്വന്തം ആത്മാവിനെ അതിന്റെ സ്ഥായിയായ രൂപത്തിൽ പ്രത്യക്ഷീകരിപ്പിക്കുകയും , അനുഭവേദ്യമാക്കുകയും ചെയ്യുക എന്നത് തന്നെയാണ് സമാധിയുടെ ഒരേയൊരു ഉദ്ദേശം.
ഓർക്കുക…. “!
സമാധി എന്നത് ഒരാൾ സമാധി പ്രാപിച്ചതിന് ശേഷമുള്ള ഭൗതിക താത്പര്യങ്ങൾക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മറ്റു മനുഷ്യർക്ക് അവരുടെ അനുഭോഗത്തിന് വേണ്ടി ഉള്ളതല്ല.
സമാധി മതപരമായ വിശ്വാസങ്ങൾക്കോ,പൗരോഹിത്യ കർമ്മങ്ങളിൽ പെടുന്ന ഒരു പ്രാർത്ഥനയോ, ആചാരമോ, അനുഷ്ഠാനമോ, അല്ല..അത് അനുഭവിക്കുന്നവന്റെ മാത്രം ആത്മാവിന്റെ ആനന്ദമാണ്… അതാവട്ടെ ഭാഷ കൊണ്ടോ, ആംഗ്യങ്ങൾ കൊണ്ടോ ഭൗതികമായ ആശയ,വിനിമയ ഉപാധികളാൽ നിർവ്വചിക്കാനോ,ഒരാൾക്ക് മറ്റൊരാളെ അനുഭവം കൊണ്ട് ബോധ്യപ്പെടുത്താനോ സാധ്യമാകാത്ത ഒന്നാണ്..”!
യഥാർത്ഥ ആത്മീയഗുരു പരമമായ ആനന്ദത്തിലേക്കുള്ള വഴികാട്ടിയാണ്… 🥰❤️🌹🙏🏻
🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🏻
ജ്ഞാന വൈരാഗ്യാദികളെ ഉള്ളത്തിൽ അറിഞ്ഞനുഭവിച്ച് ഭൂമിയിലെ ഈ തത്കാലികമായ മായാപ്രപഞ്ചത്തെ(അനാദിയായ പ്രപഞ്ചത്തെയല്ല) അതിജയിച്ചവർക്ക് ചതുർഭുജ പ്രാപ്തി പ്രാപിക്കുക എന്നത് ഒട്ടും അസാധ്യമായ ഒന്നല്ല.
ചതുർഭുജം: (നാലു ഭുജങ്ങൾ)
(ശംഖ് (ആഹ്വാനം) ഗദാ (പ്രഹരം) ചക്രം (സംസാരനാശം) പത്മം(ഭഗം) അഥവാ ശംഖ് (ബുദ്ധി) ഗദാ (അഹങ്കാരം) ചക്രം (മനസ്സ്) പത്മം (ചിത്തം).
❤️🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹❤️
യാ റബ്ബീ…. 🥰❤️🌹🙏🏻
യാ….. മൗലാ…. 🥰❤️🌹🙏🏻
🙏🏻🌹❤️🥰സ്നേഹാശംസകൾ പ്രിയരേ… ആദരവോടെ… ഇശ്ഖ്.. 🥰❤️🌹🙏🏻
🖋️🙏🏻: അസ്‌ക്കർ അരീച്ചോല.