മകരവിളക്കു തെളിയുമ്പോൾ മണികണ്ഠാ
മനസ്സിൽ നിൻരൂപം കാണുമാറാകണം
മലചവുട്ടി വൃതമെടുത്തു ഞാനെത്തുമ്പോൾ
മന്ത്രങ്ങളായെന്റെ നാവിൽ നീ വിളങ്ങേണം

പാപങ്ങളെല്ലാം പാടേക്ഷമിച്ചീടുവാൻ
കാനനവാസാ…കാരുണ്യമരുളേണം
പമ്പാനദിയിലെ കുളിരേറ്റു വാങ്ങുമ്പോൾ
കൺമുന്നിൽ ശഭരീശാ…നീ നിറഞ്ഞീടേണം

കർപ്പൂരദീപപ്രഭയിൽ തൊഴുകയ്യോടേ
ഹൃദയമാം ശംഖൂതി ദർശനം കൊതിക്കവേ
ആടയാഭരണങ്ങളാൽ തിളങ്ങുമാത്തിരുവുടൽ
കൺപാർത്തു സായുജ്യമടയുന്നു ഭക്തൻ ഞാൻ

ഇനിയുമീ പതിനെട്ടു പടികൾ കയറിഞാൻ
മണികണ്ഠാ വരുമപ്പോൾ മാർഗം തെളിക്കണേ….
മകരനിലാവിലാ ശ്രീകോവിൽ തുറക്കുമ്പോൾ
ഒരുതിരിനാളമായിവനെ നീ പുണർന്നീടണേ.

മോഹനൻ താഴത്തേതിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *