കുശലമന്വേഷിച്ചാകണം
നിരന്തരമീ കാറ്റ്
എന്റെ ഇടനാഴിയിൽ
മുട്ടിയിട്ടു മടങ്ങുന്നത്.
പരിഭവിച്ചിരിക്കെ
ഞാനെന്റെ
ഇരട്ടപ്പൊളിക്കതകിന്റെ
ഓടാമ്പലില്ല തെല്ലും
അയയ്ക്കില്ല നേര്
എത്രവട്ടമാണു –
നിന്റെ വിളിക്കുത്തരമാകാൻ
ആത്മഹത്യയുടെ
പഴഞ്ചൻ കസേരയിൽ –
നിന്നു ഞാൻ
ചാടിയിറങ്ങി വന്നത്.
തെല്ലും ക്ഷമയില്ലാത്ത
നിന്റെ
ചെവിയ്ക്കു പിടിക്കാനാണു
ഞാനെന്റെ
മരണത്തിൽ –
നിന്നിറങ്ങിയതെന്നറിയിക്കാം
നിന്നെ ഞാൻ .
മണ്ടയിൽ കിഴുക്കവേ
കരഞ്ഞുകൊണ്ടു നീയെന്റെ
അരക്കെട്ടിൽ
ചുറ്റിവരിഞ്ഞതാൽ
നിന്റെ ദുഃഖത്തിലേക്കു
കൂട്ടിരിയ്ക്കാൻ
ഞാനിനിയെന്റെ
നാളെയെ
ചാലുകീറി
തിരിച്ചുവിട്ടിടാം.
ജീവിക്കുവാൻ
കാരണമായെത്ര
കാറ്റിവിടെ
വീശിടുന്നെന്നറിയുന്നുവോ
നിങ്ങളും ?

By ivayana

Leave a Reply

Your email address will not be published. Required fields are marked *