രചന : ജിൻസ് സ്കറിയ ✍️
ചുരുക്കി പറയാം…
ഒന്നര വർഷമായി കാലിഫോർണിയയിൽ മഴ പെയ്തിട്ട്..
ഇതിനിടയ്ക്ക് ഒരു സെന്റീമീറ്റർ മഴയാണ് ലഭിച്ചത്…
വനമല്ല..
കുറ്റിക്കാടും പുല്ലും നിറഞ്ഞ കുന്നും പ്രദേശമാണ് ഹോളിവുഡ് സിറ്റി..
നമ്മുടെ വാഗമണ്ണും ഇലവീഴാപൂഞ്ചിറയും പോലെ…
ലോകത്തിലെ ഏറ്റവും വിലകൂടിയ സ്ഥലവും, ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരും, സെലിബ്രിറ്റികളും താമസിക്കുന്ന സ്ഥലമാണ് ഹോളിവുഡ് സിറ്റി..
50 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ വീശി അടിക്കുന്ന വരണ്ട കാറ്റിൽ പുല്ലുകൾ തമ്മിൽ ഉരസി തീപിടിച്ചതാകാം എന്നും ബാർബിക്യു പോലുള്ള ഔട്ട്സൈഡ് ഫുഡ് പ്രിപ്പറേഷനിൽ നിന്നും തീ പടർന്നതാകാം എന്നും പറയപ്പെടുന്നു…
കാറ്റിന്റെ വേഗതയിൽ തീ ഗോളങ്ങൾ 50 മീറ്റർ വരെ ദൂരത്തിലേക്ക് വലിച്ചെറിയപ്പെടുകയും മലകളിൽ നിന്നും മലകളിലേക്ക് തീപ്പൊരികൾ വേഗത്തിൽ പടർന്നതുകൊണ്ടാണ് കൂടുതൽ സ്ഥലങ്ങളിലേക്കും വീടുകളിലേക്കും തീ വ്യാപിച്ചത്..
ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച് ഒന്നേകാൽ ലക്ഷം ഹെക്ടർ സ്ഥലം അഗ്നിക്ക് ഇരയായി…
45000 ത്തോളം വീടുകൾ കത്തി നശിച്ചു…
15 പേരുടെ മരണം സ്ഥിരീകരിച്ചു..
23 പേരെ കാണാനില്ല…
ഒന്നരലക്ഷത്തോളം മനുഷ്യരെ ഒഴിപ്പിച്ചു…
ഒരു ലക്ഷത്തിൽ പരം മനുഷ്യർ ഇപ്പോഴും അഗ്നിബാധയുടെ ഭീഷണിയിലാണ്…
ഹോട്ടലുകൾ നിറഞ്ഞു…
ഹോട്ടലുകളിൽ റൂം കിട്ടാത്ത അധ്യാഡംബരത്തിൽ ജീവിച്ച ശതകോടീശ്വരന്മാർ പരിമിതമായ സൗകര്യത്തിൽ അവരുടെ വണ്ടികളിൽ കഴിയുന്നു..
കത്തിപ്പോയവയിൽ അഞ്ഞൂറോളം വീടുകൾ ലോകത്തിലെ ഏറ്റവും വിലകൂടിയ കൊട്ടാരങ്ങളാണ്…
300 മുതൽ 1000 കോടി രൂപ വരെ വില വരുന്ന വീടുകൾ ഇതിൽ പെടും…
5000ത്തിൽ പരം ആഡംബര വാഹനങ്ങളും അഗ്നിക്കിരയായി…
സെലിബ്രിറ്റികളുടെയും അത് ലെറ്റുകളുടെയും മെഡലുകളും പുരസ്കാരങ്ങളും കത്തി പോയവയിൽപ്പെടുന്നു ..
രക്ഷപെടാനുള്ള വെഗ്രതയിൽ റോഡിൽ വണ്ടികൾ ബ്ലോക്ക് ആകുകയും അവസാനം വണ്ടി ഉപേക്ഷിച്ച് ആളുകൾ ഓടി രക്ഷപ്പെടുകയും ചെയ്തത് കാരണം രക്ഷാപ്രവർത്തകർക്കും അവരുടെ വാഹനങ്ങൾക്കും എത്തിപ്പെടാൻ പ്രയാസം നേരിട്ടതുകൊണ്ടാണ് ഇത്രയധികം തീയുടെ വ്യാപനം ഉണ്ടായത് എന്നും പറയപ്പെടുന്നു…
ബുൾഡോസർ ഉപയോഗിച്ച് വാഹനങ്ങൾ നീക്കം ചെയ്തതിനുശേഷം ആണ് അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾക്ക് കടന്നുപോകാൻ വഴിയൊരുക്കിയത് എന്നും പറയുന്നു…
കാറ്റിന്റെ ശക്തി 100 കടന്നു.. ബുധനാഴ്ച വരെ ഈ കാലാവസ്ഥ തുടരും എന്നും പറയപ്പെടുന്നു…
ലോകം കണ്ട ഏറ്റവും വലിയ ബുദ്ധിപരമായതും ശാസ്ത്രീയമായതുമായ ഒഴിപ്പിക്കൽ പ്രക്രിയയായതുകൊണ്ടാണ് മരണസംഖ്യ ഇത്രയധികം കുറയ്ക്കാൻ സാധിച്ചത്…
ആൾനാശം കുറവാണ്…
ഭൗതിക നഷ്ടങ്ങളാണ് അവർക്ക് ഉണ്ടായത്…
അത് അമേരിക്ക ദിവസങ്ങൾക്കുള്ളിൽ മറികടക്കും.