രചന : നളി നാക്ഷൻ ഇരട്ടപ്പുഴ✍
പോരിനിറങ്ങി
വേദിയിലേക്ക് നോക്കി,
നേരിടാൻ ഒരുങ്ങിയവരൊക്കെ
വേദിയുടെ പ്രതീക്ഷ മാത്രം കണ്ടു.
നമ്മുടെ പോർ നിർവചിക്കുന്നത് ആരാണ്?
വലിയ നേതാവ്, ചെറുനേതാവ് ഇല്ല,
കവിഞ്ഞതത്രയും
ഹുങ്കുമാത്രം.
ഞാൻ മുന്നിൽ നിന്നു,
നീയും;
നീ വാഗ്ദാനം നൽകി,
ഞാൻ കൈയ്യടിച്ചു.
നീ വീക്ഷണങ്ങൾ ചാർത്തി,
ഞാൻ ആയിരം കാഴ്ചകൾ കണ്ടു.
നീ തന്ത്രമെന്നു,
ഞാൻ താളമെന്നു,
നമുക്കിരു പാതയെന്നും.
നീ പാർട്ടിയെ കാവ്യമാക്കി,
ഞാൻ പ്രചരണത്തിൽ മുക്കി.
നാം രണ്ടു ഗ്രൂപ്പുകൾ
വ്യത്യസ്തർ.
താരതമ്യത്തിന്റെ എന്തു കാര്യം?
പക്ഷേ ഓർക്കുക,
ഗ്രൂപ്പുകൾ മാത്രം പോരായ്മയാണ്;
പക്ഷെ പാർട്ടിയാണ് നമ്മെ
ഒന്നായി നയിക്കുന്ന ശക്തി.
പാർട്ടി തന്നെയാണ് നമുക്ക്
പുതിയ ദിശയും,
പുതിയ കരുതലും നൽകിയിരിക്കുന്ന ശക്തി.
നാം പാർട്ടിയെന്ന മഹാസമുദ്രത്തിന്റെ
ഒരേ തരംഗങ്ങളാണ്,
വ്യത്യസ്ത ദിശകളിൽ പായുന്നുവെങ്കിലും.
പാർട്ടിയെ മാത്രം
നാം വിടാതെ ചേർന്നിരിക്കും,
നാമൊരു മഹാ വിപ്ലവത്തിലെ
ഒടുവിലത്തെ രണ്ടുവരികൾ മാത്രം.