ജീവനായി സ്നേഹിച്ചവനെ സ്നേഹപൂർവ്വം വിഷം കലർത്തിയ ജ്യൂസ് നൽകിയപ്പോഴും അവ നൊരിക്കൽ പോലും സംശയം തോന്നിയില്ല. അത്രമേൽ അവൻ അവളെ വിശ്വസിച്ചു. ഷാരോണെന്ന യുവാവിൻ്റെ ജീവനെടുത്ത ആ രാക്ഷസിക്ക് അർഹമായ ശിക്ഷ ലഭിച്ചെ തീരൂ. വഞ്ചനയിൽ പൊതിഞ്ഞ പുഞ്ചിരി കൊണ്ട് കരൾ പറിച്ചെടുക്കുന്ന രാക്ഷസിമാർക്ക് ഇതൊരു പാഠമാകണം .


കണ്ണായി കരളായി കൊണ്ടു നടന്നോളാ
ജീവന്റെ ജീവ നെന്ന് ചൊല്ലി വിളിച്ചോളാ
ഒരു മെയ്യായ് മനമൊനായ് ഒട്ടി നടന്നോളാ
ചേലൊത്ത മിഴിയിണ രണ്ടിൽ നോക്കിയിരുന്നോളാ
മൊഴിയുന്ന വാക്കത് മൊത്തം മുത്തായ് കണ്ടപ്പോൾ
മൊഞ്ചേറും കൊഞ്ചും പുഞ്ചിരി നെഞ്ചിൽ കൊണ്ടപ്പോ
ഖൽബായി കരളിൻ കരളായി കൊണ്ടു നടന്നല്ലോ
എന്നും നിൻ സ്വന്തമെന്ന മന്ത്രം ജപിച്ചപ്പോൾ
കരളവൾ കരളു പറിക്കുമെന്നറിയാതെ
കരളിന്റെ കരളായി പോറ്റിനടന്നല്ലോ
നെഞ്ചകം നോവിനാൽ പിടയുന്ന നേരത്തും
നെഞ്ചോട് ചേർത്ത് പിടിച്ചല്ലോ സ്നേഹമാൽ
ജൻമാന്തരത്തിൻ സുകൃതമായി കരുതിയോൾ
ജീവനെടുക്കുമെന്നോർക്കാതെ പോയവൻ
നിന്നുള്ളിൽ കളവില്ല ചതിയില്ല സ്നേഹിതാ
മധുവൂറും സ്നേഹത്തിൻ തേൻമഴമാത്രമാ
നോവുന്ന ഹൃദയത്താൽ അർപ്പിച്ചിടുന്നിതാ
കണ്ണീർമഴയാലെൻ സ്നേഹാദരാഞ്ജലി

ടി.എം. നവാസ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *