രചന : ബാബു തയ്യിൽ ✍
നമ്മുടെ പാരമ്പര്യം, പൈതൃകം, സംസ്കാരം ഇവയെക്കുറിച്ചൊക്കെ നമുക്ക് പരിചയപ്പെടുത്തിത്തന്ന ചരിത്രവും, സാഹിത്യവും, കാവ്യങ്ങളും, പുരാണങ്ങളും മറ്റ് ആചാര – അനുഷ്‌ടാങ്ങളുമൊക്കെ, സത്യത്തിന്റെയും, യഥാർഥ്യത്തിന്റെയും അറിവുകളല്ല നമുക്ക് വിളമ്പി തന്നത് : മറിച്ച് തല്പരകക്ഷികളായ ചിലരുടെ ഗുഡാലോചനയുടെ ഉത്പന്നങ്ങളാണ് യാഥാർഥ്യമാണെന്ന തരത്തിൽ നമ്മളെ പഠിപ്പിച്ചത്. അതുകൊണ്ട് തന്നെ മേൽപ്പറഞ്ഞ നമ്മുടെ പാരമ്പര്യം പൈതൃകം സംസ്കാരം എന്നിവയെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ വികലമാണ്. ഈ വികലമായ ധാരണകളാണ് നമ്മൾ വളർന്നു കഴിഞ്ഞു നമ്മുടെ ദേശീയ – സാമൂഹിക – രാഷ്ട്രിയ – മത – വംശീയ താൽപ്പര്യങ്ങളെ സ്വാധീനിക്കുന്ന അടിസ്ഥാന ബോധം.
വിവിധങ്ങളായ സാംസ്‌കാരിക മേഖലകൾ പോലെ ഭാഷയുടെ കാര്യത്തിലും ഇത്തരം അബദ്ധ ധാരണകൾ ധാരാളമാണ്.
ലോകത്തെ ഏറ്റവും പുരാതനമായ ഭാഷ, എന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയിട്ടുള്ളത് – Sumerians, Egyptians, Akkadians ഭാഷകളാണ്. ഏതാണ്ട് 4600 വർഷം പഴക്കമുള്ളത്. അതിനു മുമ്പുള്ള ഭാഷകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ ഈ ഭാഷകൾ ഇന്ന് നിലവിലില്ല. ഇന്നും നില നിൽക്കുന്ന പുരാതന ഭാഷകൾ :
ചൈനയിലെ മണ്ഡറിൻ ആയിതീർന്ന Aroto Sino – Tibetan – 3000 വർഷം,
Hebrew -3000 വർഷം, റോമൻ- Lattin – 2700 വർഷം,Arabic -2500 വർഷം ഒക്കെയാണ്.
ലോകത്തു ആദ്യമായി ഒരു complete sentence കണ്ടെത്തുന്നത്, Egypt – ലെ ഒരു tomb കുഴിച്ചു ചെന്നപ്പോൾ അതിലെ ഒരു ശിലാ ഫലകത്തിൽ രേഖപ്പെടുത്തിയതാണ്, ആ inscription മൊഴി മാറ്റിയാൽ :-“He has united the two lands for his son, Dual King Peribsen” എന്നാണ്.
It is considered as the earliest known a complete sentence.
ഇന്ത്യയിലാകട്ടെ, ഗോത്ര കാലഘട്ടത്തിൽ നിന്നും ജനപഥങ്ങൾ രൂപപ്പേട്ടത്തോടെ kingship നിലവിൽ വന്നപ്പോഴും ഭാഷയുടെ ആവശ്യമുള്ളതായി തോന്നിയില്ല. എന്നാൽ B. C. 483-ൽ ബുദ്ധന്റെ പരിനിർവ്വാണത്തിനു ശേഷം, അദ്ദേഹത്തിന്റെ മഹത്വ വചനങ്ങൾ എഴുതി സൂക്ഷിക്കേണ്ടതാണ് എന്ന് മനസ്സിലാക്കിയ ദ്രാവിഡ വംശ- ഹര്യങ്ക രാജാവായിരുന്ന അജാതശത്രുവിന്റെ നിർദേശപ്രകാരമാണ് ബുദ്ധ സന്ന്യാസിമാർ, ബുദ്ധൻ ജനങ്ങളോട് സംസാരിച്ചിരുന്ന പാലി ഭാഷക്ക് ലിപി ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങിയത്.എന്നാലത്, അജാതശത്രുവിന്റെ കാലത്തൊന്നും എങ്ങുമെത്തിയില്ല. അദ്ദേഹത്തിന്റെ വംശാവലിയും, നന്ദ വംശവും കഴിഞ്ഞു മൗര്യവംശത്തിലെ അശോക ചക്രവർത്തിയുടെ കാലത്താണ് ഒരു വിധം എഴുതാൻ പറ്റിയ ഒരു ലിപി ഉണ്ടാക്കിയെടുത്തത്, അപ്പോഴേക്കും നീണ്ട 230 വർഷത്തെ പരിശ്രമം അതിന്റെ പിന്നിലുണ്ടായിരുന്നു. അതായത് B. C. 250 ൽ മാത്രമാണ് ഇന്ത്യൻ ഉപഖണ്ഡത്തിൽ ആദ്യമായി എഴുതാൻ ആവശ്യമായ ഒരു ലിപി ഉണ്ടാകുന്നത്. അത് ദ്രാവിഡ സാംസ്‌കാരിക പൈതൃകം നേടിയെടുത്ത മഹത്തായ നേട്ടമായിരുന്നു.
എന്നാൽ B. C 615 ൽ തന്നെ ഗ്രീസ്സിൽ ഭാഷ പഠനം ആരംഭിച്ചിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അലക്സാണ്ടറുടെ ഏഷ്യയിലേക്കുള്ള പടയോട്ടത്തിനു ശേഷം ഇന്ത്യൻ ഉപഭൂഖണ്ഡവും ഗ്രീസുമായി പല തരത്തിലുമുള്ള ശാസ്ത്ര – സാഹിത്യ – സാംസ്‌കാരിക – ഭാഷാ വാങ്ങലുകളും ഉണ്ടായിട്ടുണ്ട് അക്കാലത്തു ഇന്ത്യയുമായി ഏറ്റവും കൂടുതൽ സ്വാധീനിച്ചിരുന്നത് ഗ്രീക്ക് സാഹിത്യങ്ങളും ഭാഷകളും ഭരണനയങ്ങളുമായിരുന്നു. അതുകൊണ്ടൊക്കെത്തന്നെ ഇവിടെ ഭാഷക്ക് ഒരു script ഉണ്ടാക്കിയപ്പോൾ അതിൽ Greek – European സ്വാധീനം ഉണ്ടാവുക സ്വഭാവികമായിരുന്നു – അങ്ങനെയാണ് പാലിഭാഷയുടെ ലിപി Indo – Greek, Indo – European Linguistic Family ൽ വന്നത്.
അങ്ങനെ ആദ്യമായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, അ, ആ, ഇ, ഈ, ഉ, ഊ എന്ന സ്വരാ ക്ഷരങ്ങളും ക, ഖ, ഗ, ഘ, ങ്ങ എന്ന വ്യഞ്ജനക്ഷരങ്ങളും ചിട്ടപ്പെടുത്തി ഒരു ഭാഷാ സംസ്കാരം ഉണ്ടാക്കിയെടുത്ത്, ഇന്ത്യയിലെ ഭാഷാ രൂപീകരണത്തിനു അടിസ്ഥാനമിട്ടത് ദ്രാവിഡ നാഗ വംശികളായിരുന്നു. ഭാഷക്ക് ലിപിയുണ്ടായ B. C. 250 ൽ തന്നെ ധാരാളം Royal Edict കൾ എഴുതി അശോക ചക്രവർത്തി തന്റെ അതിവിശാലമായ സാമ്രാജ്യത്തിന്റെ പല സ്ഥലങ്ങളിലും സ്ഥാപിച്ചിരുന്നു.( ഇന്നും മായാതെ നിൽക്കുന്ന എഡിക്ടുകൾ – Junnagadh Rock Inscription, Sudarshan Dam – Gujarat, Lauriya, Araraj -Bihar ) ലഭ്യമാണ്.
ഏതാണ്ട് ഇതേ കാലത്തു തന്നെ ദക്ഷിണേന്ത്യയിൽ ദ്രാവിഡർ തങ്ങളുടെ, തമിഴ് ഭാഷക്കും ലിപി ഉണ്ടാക്കി എഴുത്തു തുടങ്ങിയിരുന്നു. 3 – ആം നൂറ്റാണ്ടിലെ Iravathan Mahadavan – ന്റേതായി ചില Inscriptions കണ്ടെത്തിയിട്ടുണ്ട്.
എഴുത്തു ഭാഷാ നിലവിൽ വന്നതോടെ : ത്രിപിടിക, ധമ്മപദ, തേരിഗാഥാ, ജാതക കഥകൾ ഒക്കെഎഴുതി പാലി ക്ലാസിക്കൽ ലെവലിലേക്കുയർന്നു. തമിഴിലാകട്ടെ തിരുക്കുറൾ, ചിലപ്പതികാരം, മണിമേഖലൈ, സിവക്ക സിന്തമണി തുടങ്ങിയ സംഘകാല കൃതികൾ കൊണ്ട് സമ്പന്നമായി തമിഴും ക്ലാസിക്കൽ ഭാഷയായി മാറി.
B. C. 1 – ആം നൂറ്റാണ്ടിൽ KUSHAN ചക്രവർത്തി ആയിരുന്ന കനിഷ്കന്റെ കൊട്ടാരത്തിലെ ഭാഷാ പണ്ഡിതനായിരുന്ന പാണിനി, പാലി ഭാഷക്ക് വ്യാകരണം എഴുതി പാലിയെ സമ്പന്നമാക്കി. കൊട്ടാരത്തിലെ പ്രധാന വൈദ്യൻ ആയിരുന്ന കബില ബലൻ തന്നെ സ്ഥാനപ്പേരിൽ – ചരകൻ എന്ന പേരിൽ പാലിയിൽ എഴുതിയ വൈദ്യ സംഹിത ആയിരുന്നു – ചരക സംഹിത.അങ്ങനെ ബുദ്ധന്റെ തത്വസംഹിതകളും, കാവ്യങ്ങളും, കഥകളും,വൈദ്യ സംഹിതകളും, ആട്ടക്കഥകളും, മറ്റ് നുറു കണക്കിന് ടെക്സ്റ്റ്കളും കൊണ്ട് പാലിയുടെ Rich Legacy മറ്റ് ഭാഷകളിലേക്കും കടന്നു ചെന്നു.അത്തരത്തിൽ ഇന്ത്യയിലെ സകല ഭാഷകളിലും പാലിയുടേതായ സ്വാധീനം വളെരെയേറെയാണ്. മലയാളത്തിൽ തന്നെ നുറു കണക്കിന് വാക്കുകൾ പാലിയുടേതായിട്ടുണ്ട് :- അമ്മ, അഛൻ, അമ്മാവൻ, ചിറ്റ, വട്ടം, വെട്ടം, കഞ്ഞി, അമ്പലം, ഭഗവാൻ, ഭഗവതി, ആറാട്ട്, പള്ളി, പള്ളിക്കൂടം, കരുണ, കള്ള്, പുരികം, തടാകം, ഗുണം, മണം, പട്ടിക, മൈര്, കോടി, ചക്കര, ചന്തി, അന്തി, തെയ്യം, കർത്താവ്, ആട്ടക്കഥ, മാർഗ്ഗം, ചക്രം, ദേവൻ, നമ, ഉത്സവം, അഭയം, കുങ്കുമം, സമാധി……തുടങ്ങി അനവധി.
പാലിയുടെ സ്വാധീനത്തിൽ ഉരുത്തിരിഞ്ഞ മറ്റനേകം പ്രാദേശിക ലിപികളെ ആദ്യം ധമ്മലിപികൾ എന്നായിരുന്നു അയ്യപ്പെട്ടിരുന്നത്.പാലി ഓഡിയോൻ ധമ്മലിപിയിൽ നിന്നാണ് ബുദ്ധജനങ്ങൾ ധ്യാനത്തിൽ ഉരുവിട്ടിരുന്ന “ഓം “ എന്ന വാക്ക് ഉണ്ടായത്.
അതെ,ഇന്ത്യയിൽ ആദ്യമായി വാ മൊഴിയിലും വര മൊഴിയിലും ഉണ്ടായിരുന്ന ആദ്യഭാഷയായിരുന്നു പാലി, അടുത്തത് തമിഴും. പാടലീപുത്രവുമായി ബന്ധപ്പെട്ടു രൂപം കൊണ്ടതുകൊണ്ടാണ് പാലി എന്ന പേര് വന്നത്. പാലിയുടെ ചുവടു പിടിച്ചു രൂപം കൊണ്ട ആദിഭാഷകളാണ് :- Magadhi, Ardhamagadhi, Pandu, Paischachi, Mythili, Awadhi, Chulikapai, Shachi, Gupta, Sarda, Modi, Bhasa, Bhojpuri, Shaurseni, Kusha, Abhira, Bhulunda,Manavyani, Gandhari….. എല്ലാത്തിനും pattern അ, ആ, ഇ, ഈ…ക, ഖ, ഗ, ഘ, ങ്ങ…. തന്നെ.
ഇക്കാലത്തൊന്നും പുരോഹിത വർഗ്ഗമായിരുന്ന ബ്രാഹ്മണർക്ക്, സ്വന്തമായി ഒരു ഭാഷാ വേണമെന്നോ, ആ ഭാഷയിൽ കൃതികൾ രചിക്കണമെന്നോ തോന്നിയിരുന്നില്ല. കാരണം, അവരെ സംബന്ധിച്ച് അവർക്കറിയാവുന്ന വിദ്യ സാർവ്വജനീനമായി പൊതുജനങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കാനുള്ളതല്ല – വിദ്യ തികച്ചും സ്വകാര്യവും ഇഷ്ട്ടമുള്ളവർക്ക് ഏറ്റവും അടുത്ത ശിഷ്യർക്കു മാത്രം പഠിപ്പിച്ചു കൊടുക്കേണ്ടതാണ് വിദ്യ എന്നതായിരുന്നു ബ്രാഹ്മണ്ണ്യത്തിന്റെ നിലപാട്. ആകെ അറിയാവുന്ന വിദ്യ പൗരോഹിത്യവിദ്യയായിരുന്ന യാഗവും, യജ്ജവും, ബലിയും മറ്റ് പൂജകളും നടത്തുക അതിനുവേണ്ടിയുള്ള മന്ത്രങ്ങൾ മനസ്സിൽ ചിട്ടപ്പെടുത്തുക, അത് കാണാതെ പഠിക്കുക. മന്ത്രങ്ങൾ എഴുതാതെ മനനം ചെയ്‌തു ഉണ്ടാക്കിയതുകൊണ്ട് അത് ശ്രുതിയായും, എഴുതി പഠിക്കാതെ കാണാതെ പഠിച്ചു ഓർമ്മയിൽ സൂക്ഷിക്കുന്നതുകൊണ്ട് സ്മൃതിയായും വിവഷിച്ചു. അന്ന് ബ്രാഹ്മണർ ശ്രുതിയും സ്‌മൃതിയും പഠിച്ചിരുന്നത് ഏകാന്തതയിൽ, കൃഷിയിടത്തും, കാട്ടിലും ഒക്കെയിരുന്നായിരുന്നു, കാരണം സ്വന്തം വീട്ടിൽ ഭാര്യ പോലും കേൾക്കാൻ അവസരം ഉണ്ടാകരുത് എന്നതായിരുന്നു പ്രമാണം.
അന്ന് തൊട്ടേ വിദ്യയെക്കുറിച്ചുള്ള ബ്രാഹ്മണ രുടെ കാഴ്ചപ്പാട് വളരെ ഇടുങ്ങിയതായിരുന്നു. അതുകൊണ്ട് തന്നെ മറ്റാരും വായിച്ചു മനസ്സിലാക്കാൻ അവസരമുണ്ടാക്കുന്ന എഴുത്തു ഭാഷാ അവർക്കു അന്യമായിരുന്നു, ഇത് 12 – ആം നൂറ്റാണ്ടിന്റെ അവസാനം വരെ തുടർന്നു. അതുകൊണ്ടാണ് 11/12 നൂറ്റാണ്ടിൽ ഇവിടെയെത്തിയ Persian സഞ്ചാരിയും ചരിത്രകാരനുമായിരുന്ന Alburni തന്റെ Tarikh -Al- Hind എന്ന text ൽ കുറിച്ചത് – ഇന്ത്യയിൽ ധാരാളം ബുദ്ധ – ജൈന ടെക്സ്റ്റ്കൾ കാണാൻ കഴിഞ്ഞു എന്നാൽ ബ്രാഹ്മണരുടെ ടെക്സ്റ്റ്കളൊന്നും കണ്ടില്ല എന്ന്.
അതായത് ബ്രാഹ്മണർ 12 – ആം നൂറ്റാണ്ടു വരെ യാതൊന്നും എഴുതിയിട്ടില്ല, അവർ മന്ത്രങ്ങൾ ചിട്ടപ്പെടുത്തുന്ന സംസ്കൃതം എന്ന ഭാഷക്ക് ഒരു ലിപി ഉണ്ടായിരുന്നില്ല എന്നതാണ് ചരിത്രസത്യം എന്നിരിക്കെ, കഴിഞ്ഞ നുറു വർഷങ്ങളിൽ അവരുടെ പുതിയ തലമുറ തള്ളിമറിക്കുന്നത് എന്താണ് ?
ലോകഭാഷകളുടെ മാതാവാണ് സംസ്കൃതം, ഏറ്റവും പുരാതനമായ ഭാഷ സംസ്കൃതമാണ്, ഇന്ത്യയിലെ സകല ഭാഷകളും ഉരുതിരിഞ്ഞത് സംസ്കൃതത്തിൽ നിന്നാണ്, സകല വാക്കുകളുടെയും മൂലം സംസ്കൃതത്തിലാണുള്ളത്, സംസ്കൃതം ദൈവീകമാണ്, സംസ്കൃതം തന്നെ ജ്ജാനമാണ്, അത് ദേവന്മാർ സംസാരിക്കുന്ന ഭാഷയാണ്, മിക്ക സംസ്കൃതകൃതികളും വിരചിതമായതു ദൈവത്തിന്റെ കൈകൾ കൊണ്ടാണ്, മറ്റ് ചില കൃതികൾ എഴുതിയത് ദൈവത്തിന്റെ അനുഗ്രഹാശിസ്സുകൾ കൊണ്ടാണ്, സംസ്കൃതം അറിയുന്നവർ പണ്ഡിതശ്രെഷ്ട്ടരാണ് – എന്നിങ്ങനെയുള്ള തള്ളുകൾ നമ്മുടെ മനസ്സിൽ സംസ്കൃതത്തേക്കുറിച്ച് നിർമ്മിച്ചെടുത്തിരിക്കുന്ന ഒരു സങ്കൽപ്പമുണ്ട്, എന്നാലത് എത്രത്തോളം യഥാർത്ഥമാണ് എന്ന് അവലോകനം നടത്തിയാൽ :
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം നിലവിൽ വന്ന മഹാ പ്രസ്ഥാനമാണ് UNITED NATIONS ORGANISATION (UNO). ലോകം മുഴുവൻ ശാന്തിയും സമാധാനവും നിലനിർത്തി, ലോകരാജ്യങ്ങൾ തമ്മിലുള്ള അന്തരാഷ്ട്രബന്ധം പരിപാലിച്ചു നിർത്താൻ വേണ്ടി കെട്ടിപ്പടുത്ത ഒരു മഹാസംരംഭം. അതിനു വിവിധ മേഖലകളിലായി 17 agency കളുണ്ട്, അതിലൊന്നാണ് UNESCO , ( United Nations Educational, Scientific and Cultural Organisation ), 1946 ൽ establish ചെയ്‌ത UNESCO യുടെ Head Quarters പാരീസിലാണ്.UNESCO യുടെ Project Aim തന്നെ : Awareness on important issue related to the world cultural heritage in their own country, Preservation of Heritage, keep Icons of Extincting Heritages.
അതായത്, ലോകത്തെ പല രാജ്യങ്ങളിലും – അവരുടെ പാരമ്പര്യവും പൈതൃകവുമായി ബന്ധപ്പെട്ട സംസ്കാരത്തിന്റെ ഭാഗമായ കലകളും, വസ്തുശിൽപ്പങ്ങളും, ഭാഷകളും, കൊത്തുപണികളും, പുരാതന നിർമ്മിതികളും ഒക്കെ നശിച്ചു പോകുന്ന അവസ്ഥയിലാണെങ്കിൽ, അതിനെയൊക്കെ സംരക്ഷിച്ചു നിർത്തി നഷ്ട്ടപ്പെട്ടു പോകാൻ അവസരം ഉണ്ടാക്കാതെ ഭദ്രമായി സൂക്ഷിച്ചു വരും തലമുറയ്ക്ക് പഠിക്കാനും അറിയാനും മനസ്സിലാക്കാനും അവസരമുണ്ടാക്കുക എന്നതാണ്.
അങ്ങനെ UNESCO യുടെ നിരീക്ഷണത്തിൽ ഇന്ത്യയിലെ സംസ്കൃതം എന്ന ഭാഷ മരണപ്പെട്ട – അത്യാസന്ന നിലയിൽ ആയിതിർന്ന ഒരു ഭാഷയാണ്. ഇന്ത്യയിലെ അന്നത്തെ ജനസംഖ്യയുടെ വെറും 0.00198 % മാത്രം ജനങ്ങൾ തോഴിൽപരമായി സംസാരിക്കുന്ന, ഉപയോഗിക്കുന്ന സംസ്കൃതം വെറും 24821 ആളുകൾ മാത്രമാണ് പഠിപ്പിക്കാനും മറ്റും ഉപയോഗിക്കുന്നത്.
The perceived value of a language related to its social utility and market value.
ഇത്തരമൊരു ധർമ്മം സംസ്കൃതം ഒരിക്കലും നിറവേറ്റിയിട്ടില്ല. മറ്റ് ഭാഷകൾ സംസാരിക്കുന്ന ജനസംഖ്യ നോക്കിയാൽ :
ENGLISH – 1268 Million,
Mandarin – 1120 –
Hindi – 637 –
Spanish – 538 –
Arabic – 274 –
Urdu – 171 –
ഈ ഭാഷകളൊക്കെ കോടിക്കണക്കിനു ജനങ്ങൾ സംസാരഭാഷയായി ഉപയോഗിക്കുമ്പോഴാണ്, വെറും 24821 പേര് തോഴിൽപരമായി മാത്രം സംസ്കൃതത്തെ ഉപയോഗിക്കുന്നത്. അങ്ങനെ നശിച്ചു കഴിഞ്ഞിരിക്കുന്ന സംസ്കൃതം എന്ന ഭാഷയുടെ കിട്ടാവുന്ന icons സംരക്ഷിച്ചു വക്കണം എന്ന ഉദ്ദേശത്തൊടുകൂടി UNESCO ഇന്ത്യയുമായി ബന്ധപ്പെട്ടപ്പോൾ, അന്നിവിടെ സംസ്കൃതത്തിന്റെ ഈറ്റില്ലമായി അറിയപ്പെട്ടിരുന്ന പൂനെയിലെ Bhandarkar Oriental Research Institute ( BORI -1917 July 6)
ആണ് മുന്നോട്ടു വന്നത്. UNESCO അവരുടെ project aim വിശദീകരിക്കുകയും, സംസ്കൃതത്തിൽ എഴുതിയ ഏറ്റവും ആദ്യത്തെ /ഏറ്റവും പഴയ എന്തെങ്കിലും icon SPECIMEN ആയി ആവശ്യപ്പെടുകയും ചെയ്തു. അന്ന് BORI യുടെ പക്കലുണ്ടായിരുന്ന ഏറ്റവും പഴയ SANSKRIT SPECIMEN – RIGVEDAM ആയിരുന്നു. അത് BORI UNESCO യുടെ ഹെറിറ്റേജ് സൈറ്റിലേക്കു കൊടുത്തു. അതിന്റെ പഴക്കത്തേക്കുറിച്ച് ആരാഞ്ഞപ്പോൾ 10000 വർഷം, 5000 വർഷത്തിന് മേൽ എന്നൊക്കെ രേഖപ്പെടുത്തി.
എന്നാൽ സംസ്കൃതത്തിലെഴുതിയ ആദ്യ text ആയ Rig Vedam ത്തെ അവർ Radio Carbon- dating proceedure നു വിധേയമാക്കിയപ്പോൾ കിട്ടിയ തെളിവ്, അത് വെറും 600 വർഷത്തിനകത്തു പഴക്കമുള്ളതാണെന്നാണ്. വീണ്ടും BORI യോട് വിശദീകരണം ചോദിച്ചപ്പോൾ, 3000 വർഷത്തിനകത്തു പഴക്കം കാണും, വേദകാലഘട്ടത്തിൽ എഴുതിയതാണ് എന്നറിയിച്ചു. എന്നാൽ UNESCO ആ text നെ വീണ്ടും Relative dating, Absolute dating Experimental Method ഒക്കെ നടത്തി ആദ്യ Rig Vedam ത്തിന്റെ രചന കാലം 1464 എന്ന് സ്ഥിതീകരിച്ചു – അതായത് 15 – ആം നൂറ്റാണ്ട്.
UNESCO, Bhandarkar Oriental Research Institute മായി നടത്തിയ ചർച്ചയിൽ BORI ആ കാലയളവ് ശരിയാണെന്നു സമ്മതിച്ചു. അതായത്, സംസ്കൃതത്തിൽ ഒരു പുസ്തകം ആദ്യമായിട്ടെഴുതിയത് 1464 ൽ ആണെന്ന് scientifically തെളിയിച്ചു കഴിഞ്ഞു. Rig Vedam എന്ന ഈ specimen ഇന്നും UNESCO യുടെ പക്കലുണ്ട് – തെളിവായി.
UNESCO യുടെ നിർദേശപ്രകാരം, ഇനി എന്നെങ്കിലും, 1464 നു മുമ്പ് സംസ്കൃതത്തിലേഴുതിയ എന്തെങ്കിലും ഒരു specimen – copper plate, clay biscuit, cloth, wood, leather, palm leaf, gold plate, bhuja patra അങ്ങനെയുള്ളതെന്തെങ്കിലും കിട്ടിയാൽ അത് UNESCO ക്ക് കൊടുത്തു, അതിന്റെ പഴമ രേഖപ്പെടുത്തി പഴയ Rig Vedam തിരിച്ചെടുക്കാം.
എന്നാൽ, അതിനു ശേഷം അങ്ങനെയൊരെണ്ണം കണ്ടെടുക്കാൻ നടത്തിയ നുറു കണക്കിന് ഉത് ഘനനങ്ങളിലും അന്വേഷണങ്ങളിലും 1464 നു മുമ്പുള്ള ഒരു specimen പോലും കണ്ടെടുക്കാൻ കഴിഞ്ഞില്ല, ഇന്നും അന്വേഷണം തുടരുന്നു. 15 – ആം നൂറ്റാണ്ടിൽ പാപ്പിറസ് സുലഭമായിരുന്നു, എന്നിട്ടും Birch മരത്തിന്റെ തൊലിയിൽ ഉണ്ടാക്കിയ Bhurja Patra യിലെഴുതിയത് കൂടുതൽ പഴക്കം ഉണ്ടെന്നു വാദിക്കാനായിരുന്നു. എന്നാൽ ആധുനിക ശാസ്ത്രത്തിന്റെ മുമ്പിൽ ആ വാദം പൊളിഞ്ഞു.
സംസ്കൃതത്തിൽ ആദ്യമായി ഒരു text എഴുതുന്നത് 15 – ആം നൂറ്റാണ്ടിൽ ആണെങ്കിൽ പിന്നെ വേദകലം എന്ന് പറഞ്ഞു തള്ളുന്നത് എന്താണ് ?
ചാണക്യനും, കാളിദാസനും, വ്യാസനും, ശങ്കരനും ഒക്കെ എന്താണ് എഴുതിയത് ?
അതെ, സംസ്കൃതഭാഷക്ക് വെറും 560 വർഷത്തെ പഴക്കം മാത്രമെയുള്ളൂ, അന്നേഴുതിയ Rig Vedam പോലും ഇന്നത്തെ സംസ്കൃതമല്ല, പ്രാകൃത് സംസ്കൃതമാണത്.
ഇനി ഇതിന്റെ കൂടുതൽ തെളിവുകൾക്ക് വേണ്ടി നമുക്ക് Archaeological Evidence കുടി cross check നടത്തണം.
1861- ൽ ബ്രിട്ടീഷ്കാരനായ Alexander Cunningham ആയിരുന്നു ഇന്ത്യയിൽ Archaeological Survey of India എന്ന സ്ഥാപനം തുടങ്ങി വച്ചത് (Under the Ministry of Culture ). ഇതിന്റെ കീഴിൽ 1887- ലാണ് Epigraphy Branch തുടങ്ങിയത്. UNESCO നിർദേശിച്ചതുപോലെ 1464 – നു മുമ്പ് എഴുതപ്പെട്ട സാംസ്‌കൃതത്തിന്റെ എന്തെങ്കിലും തെളിവുകൾ കിട്ടാൻ 1950 മുതൽ 2010 വരെ കോടിക്കണക്കിനു പബ്ലിക് ഫണ്ട് ചിലവാക്കി നടത്തിയ ഖനനത്തിനും തിരച്ചിലിനും ശേഷം കിട്ടിയ output എന്തായിരുന്നു, അത് Archaeological Survey Report – ൽ നിന്നും ലഭ്യമാണ്.
“ Six Decades of Indian Epigraphy 1950 – 2010 Sanskrit and Dravidian Inscriptions”
T. S. Ravishankar.
Abstract :- During the last 125 years the Epigraphy Branch of Archaeological Survey of India has copied and studied more than 74000 inscriptions from different parts of India, all which has been noticed or published in one way or other in department publications :
1) Annual Report of Indian Epigraphy.
2) Epigraphic Indica.
3) Corpus Inscriptionum Indicarum.
വിശാലമായ ഭൂഖണ്ഡത്തിലെ പല ദേശത്തുനിന്നും Epigraphy Branch തുടങ്ങിയ കാലം മുതൽ കണ്ടെടുത്ത (1887-2010) specimens നാലായി തരം തിരിച്ച്,
Inscriptions from North India, Inscriptions from South India, Inscriptions from Abroad and Misellaneous Inscriptions വളരെ analytical ആയിട്ടാണ് സ്റ്റഡി നടത്തിയത്.
B. C. മൂന്നാം നൂറ്റാണ്ടിലെ Maurya രാജാവംശം മുതൽ Mughal കാലഘട്ടം വരെയുള്ള നീണ്ട കാലത്തെ നുറു കണക്കിന് Royal Edict, Court Orders, Proclamations, Temple Records, Stone Inscriptions, Copper Plates ഒക്കെ അതി ബ്രഹ്രുത്തായ സർവ്വേയിലൂടെ ശേഖരിച്ചത് ഏതാണ്ട് 74000 ഓളം inscriptions ആയിരുന്നു.
4- ആം നൂറ്റാണ്ടിലെ ഗുപ്ത ബ്രണകാലത്തു, അവരുടെ കൊട്ടാരത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ സംസ്കൃതം ഉപയോഗിച്ചിരുന്നതായി ചില രേഖകൾ കണ്ടെടുത്തു, എന്നാൽ സംസ്കൃതം എഴുതാൻ അവർ ഉപയോഗിച്ചത് മഗധി ലിപി ആയിരുന്നു. കശ്മീർ ഭാഗത്തു SARDA ലിപിയിലും കിഴക്ക് Bengla ലിപിയിലും തെക്കു Grantha ലിപിയിലും സംസ്‌കൃതം എഴുതിയിരുന്നു.
5- ആം നൂറ്റാണ്ടിലെ Kadamba Inscription :- രവി വർമ്മൻ എന്ന രാജാവ് ഒരു ഗ്രാമത്തിലെ കുറെ സ്ഥലം ബ്രാഹ്മണർക്ക് മന്മഥ ക്ഷേത്രം പണിയാൻ ദാനം കൊടുത്ത വിളംബരം സംസ്കൃതത്തിലാണ്, എന്നാലത് എഴുതിയിരിക്കുന്നത് box headed Grantha lipi യിലാണ്.
A. D. 628-Varanasi Copper Inscription : രാജ ഹർഷവർധന, Pandartgata എന്ന പ്രവിശ്യയിലെ Somvardha ഗ്രാമത്തിലെ ഭാർഗ്ഗവ ഗോത്രത്തിനു നികുതി ഇളവ് ചെയ്തു കൊടുത്ത Sanskrit Inscription എഴുതിയിരിക്കുന്നത് Siddhamatrika ലിപിയിലാണ്.
A. D. 745:Virupaksha Temple Sanskrit Inscription എഴുതിയിരിക്കുന്നത്, കന്നഡ പ്രാകൃത് ലിപിയിലാണ്.
A. D. 770-Velvikkudi Great Copper Plate : It is a legendary narration of Pandya King, Kadungen, how the Pandya Kings defeated the mighty power of Kalabharas.
ഈ സംസ്കൃത ലിഖിതം എഴുതിയിരിക്കുന്നത് Grantha Script ലാണ്.
Translated by H. K. Krishna Sastri.
8- ആം നൂറ്റാണ്ടിലെ തന്നെ മറ്റൊരു Copper Plate of Narasimha Verma : It refers the authority and activities of Ajivikas in the Arivar Temple.
This Sanskrit inscription was written in Siddhamatrika lipi.
A. D. 1251- Chidambaram Copper Plate :The Sanskrit inscription at Nataraja temple from South Arcot, Chidambaram in Tamilnadu says a grant of land for maintaining a library established by Swami Deva at the temple to keep the manuscripts of Tamil and Grantha scripture, was written in Tamil lipi.
A. D. 1451- Vijaya Nagar Copper Plate : Says a grant from Dadadi Kota Konda, Kurnool, to those who come forward to do farming in the village in Kurnool.
ഈ സംസ്കൃത ലിഖിതം എഴുതിയിരിക്കുന്നത് പ്രാകൃത് തെലുഗു
ലിപിയിലാണ്.
A. D. 1651-Maratha Inscription : A copper Shikkara Vimana inscription from Brihadiswara Temple, Tanjavur, T. N., contain the inscriptions in three languages-
Tamil,Sanskrit and Marathi.
Tamil written in Tamil lipi,
Sanskrit written in Grantha lipi,
Marathi written in Nagari Script.
ഇങ്ങനെ B. C. മൂന്നാം നൂറ്റാണ്ട് മുതൽ മധ്യകാലഘട്ടം വരെയുള്ള നീണ്ട കാലയളവിൽ എഴുതപ്പെട്ട ആയിരക്കണക്കിന് ലിഖിതങ്ങൾ പരിശോധിച്ചിട്ടും അതിൽ ഒരെണ്ണം പോലും 1464 – നു മുമ്പ് എഴുതിയതായി കണ്ടെടുക്കാൻ കഴിഞ്ഞില്ല, അതായത് 60 വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾ വെറും പാഴ് ശ്രമങ്ങൾ ആയിരുന്നു എന്ന് സാരം. എന്നാലും ഇന്നും പള്ളിക്കടിയിലും, മറ്റ് സ്ഥലത്തും രാമായണ – മഹാഭാരത ശേഷിപ്പുകൾ തിരയുന്നു എന്ന തരത്തിൽ സാംസ്‌കൃതത്തിന്റെ തെളിവുകളാണ് തിരയുന്നത്.അങ്ങനെ കിട്ടിയാൽ അത് UNESCO യിൽ എത്തിച്ചു ആദ്യത്തെ Rig Vedam തിരിച്ചെടുക്കാൻ കഴിയും.ഏറ്റവും അവസാനം UNESCO യിലേക്ക് നോമിനേഷൻ കൊടുത്തത് 2007- ൽ ആയിരുന്നു, അതിനു ശേഷം നോമിനേഷൻ പോലും കൊടുക്കാൻ കഴിഞ്ഞിട്ടില്ല, മാന്തലും കുഴിക്കലും മാത്രം നടക്കുന്നുണ്ട്.
എന്നാൽ, ഒരു ഭാഷയെന്ന നിലയിൽ വരമൊഴിയായി നിലനിൽക്കാൻ സംകൃതത്തിന് കാഴിയാഞ്ഞത് എന്താണ്, പിനീട് എങ്ങനെയാണു വരമൊഴി ഉണ്ടായത് ?
1193- ൽ 12- ആം നൂറ്റാണ്ടിന്റെ അവസാനം Nalanda, Vikramasila, Odanthapura തുടങ്ങിയ വിശ്വ വിദ്യാലയങ്ങൾ Bhatiyar Khalji എന്ന Turkish അക്രമകാരിക്ക് quotation കൊടുത്തു ഇടിച്ചു നിരത്തിയും കൂട്ടക്കൊല ചെയ്തും നശിപ്പിച്ച ശേഷം,അവിടെ നിന്നും പാലി, റോമൻ, ഗ്രീക്ക്, അറബി, ചൈനീസ് ഭാഷകളിലുള്ള ആയിരക്കണക്കിന് ടെക്സ്റ്റ്കൾ കടത്തിക്കൊണ്ടുപോയ ശേഷമാണ് വലിയ ലൈബ്രറിക് തീയിട്ടു നശിപ്പിച്ചത്. അവസാനത്തെ ബുദ്ധ രാജവംശമായിരുന്ന പാലാസിന്റെ പതനത്തിന് ശേഷം ബ്രാഹ്മണ്ണ്യം തിരികെ കൊണ്ടുവരാൻ ശ്രമിച്ച ബംഗാളിലെ Sen രാജാവായിരുന്ന Lakshmana Sen ഉം അദ്ദേഹത്തിന്റെ ഉപദേശകനായിരുന്ന ഹലായുതു മിഷ്റയുമായിരുന്നു ഈ മഹാപാതകത്തിനു നേതൃത്വവും മറ്റ് സാമ്പത്തിക സഹായങ്ങളും ചെയ്തു കൊടുത്തത്. അങ്ങനെയാണ് ഇന്ത്യയെ വിദ്യയുടെ പ്രകാശത്തിൽ നിന്നും അജ്ഞതയുടെ അന്ധകാരത്തിലേക്കു തള്ളിയിടാൻ കാരണമായത്.
അങ്ങനെ ബുദ്ധിസത്തെ നാട് നടത്തിയതിനു ശേഷം അന്ന് സമൂഹത്തിൽ ഉണ്ടായിരുന്ന സകല ബുദ്ധ – ജൈന കൃതികളും നശിപ്പിക്കുകയും, അവയൊക്കെ വീണ്ടും ഉണ്ടാതിരിക്കാൻ നടത്തിയ ഗുഡാലോചന വിജയിപ്പിക്കുകയും ചെയ്തു. അങ്ങനെ സമ്പന്നമായൊരു ഭാഷാ – സാഹിത്യ സംസ്കാരം നിറഞ്ഞു നിന്നിരുന്ന ഭാരതത്തിൽ ഒരു Black Out ഉണ്ടാവുകയും ജനങ്ങൾ അക്ഷരവിദ്യയിൽ നിന്നും സാഹിത്യത്തിൽ നിന്നും ബഹുദൂരം അകലെ ജീവിക്കുകയും ചെയ്‌തു. നളന്ദയിൽ നിന്നുമൊക്കെ കടത്തിക്കൊണ്ടുപോയ ടെക്സ്റ്റ്കൾ മൊഴി മാറ്റി സംസ്കൃതത്തിലാക്കി ബ്രാഹ്മണരുടെ പേരിൽ പ്രചരിപ്പിച്ചു ജനമനസ്സിൽ ബ്രാഹ്മണസാഹിത്യം പകരം അടിച്ചേൽപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ സംസ്കൃതത്തിനു വേണ്ടി വരമൊഴി ഉണ്ടാക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതാണ് ചരിത്രം. ഒരു lipi ഉണ്ടാക്കുക അത്ര എളുപ്പമല്ല, ചിലപ്പോൾ 300-500 വർഷങ്ങൾ എടുത്തെന്നു വരാം, അങ്ങനെയാണ് ചോദിക്കാനും പറയാനും ആളില്ലാതെ ആയ ബുദ്ധ മതക്കാരുടെ പാലി ഭാഷയുടെ മേൽ കണ്ണ് പതിഞ്ഞത്.
അങ്ങനെ പാലിയുടെ 41 അക്ഷരങ്ങളെ സ്വന്തമാക്കി കൂടെ ച, ശ, ഋ, ശ്ര, കൃ, ഗ്ര, ർ തുടങ്ങി എഴു അക്ഷരങ്ങൾ കുടി ഉണ്ടാക്കി സംസ്കൃതം ആക്കിയെടുക്കുകയാണുണ്ടായത്. അത് വഴി പാലിയിലെ ആയിരക്കണക്കിന് വാക്കുകളെ സംസ്കൃതം എന്ന തരത്തിൽ മാറ്റിയെടുത്തു. അങ്ങനെ ഉണ്ടാക്കിയെടുത്ത സംസ്കൃതത്തിലാണ് 1464 – ൽ Rig Vedam എഴുതി സൂക്ഷിച്ചത്.
പിനീട് നുറു കണക്കിന് ബ്രാഹ്മണർ പാലിയേ സംസ്കൃതമെന്ന പേരിൽ പഠിക്കുകയും പണ്ഡിതരാവുകയും, അവരൊക്കെ ഗ്രീക്കു, പാലി ടെക്സ്റ്റ്കളെ മൊഴി മാറ്റി സംസ്കൃതീകരിച്ചു പല മുനിമാരുടെയും പേരുകളിൽ പ്രചരിപ്പിക്കുകയും ചെയ്ത കാലഘട്ടമായിരുന്നു 13 മുതൽ 19 ആം നൂറ്റാണ്ട് വരെയുള്ള കാലഘട്ടം.
എന്നാൽ, 1580 ൽ രാമായണം എഴുതിയപ്പോഴും, 1590 ൽ മഹാഭാരതം എഴുതിയപ്പോഴും തുളസിദാസ് ദുബേ,അതൊക്കെ സംസ്കൃതത്തിലല്ല
എഴുതിയത്, അദ്ദേഹം അവധി ലിപിയാണ് ഉപയോഗിച്ചത്.
കാരണം രാമായണം എഴുതാൻ പറ്റിയ ഫ്ളക്സ്ബിലിറ്റി അന്ന് സംസ്കൃതഭാഷക്ക് ഉണ്ടായിരുന്നില്ല, അന്ന് സംസ്കൃതം വെറും ശിശുവായിരുന്നു . 17- ആം നൂറ്റാണ്ടിൽ മറാത്തയിലെ പേഷ്വാമാർ നാണയങ്ങൾ അടിച്ചിരുന്നത് ഉർദു ഭാഷയിൽ ആയിരുന്നു.17,18,19 നൂറ്റാണ്ടിൽ നിരന്തരം എഴുതിയാണ് സംസ്‌കൃതം ഇന്നത്തെ രൂപത്തിൽ ആയിതിർന്നത്.
സത്യത്തിൽ, പാലി തന്നെയാണ് സംസ്‌കൃതം. ഇന്ന് സംസ്കൃതത്തിന്റെ ആദി ലിപി എന്ന് പറഞ്ഞു കാണിക്കുന്ന തെളിവും, wikipedia വഴി പ്രചരിപ്പിക്കുന്നതും, അശോക ചക്രവർത്തി B. C 250- ൽ Junnagadh ലും Lauriya ബീഹാറിലും ഒക്കെ പാലിയിൽ എഴുതി വച്ച royal edict കളാണ്.
പാലിയേ ആരും മനസിലാക്കാൻ ഇടാൻ വരരുത് എന്ന് കണക്കാക്കിയാണ് അപൂർവം ചില യൂണിവേഴ്സിറ്റികളിൽ ഉണ്ടായിരുന്ന പാലി ഡിപ്പാർട്മെന്റ് അടച്ചു പുട്ടിച്ചത്.
സംസ്കൃതമാണെന്ന് നമ്മൾ തെറ്റിദ്ധരിക്കുന്ന :-
സത്യമേവ ജയതേ !,അഹിംസ പരമോ ധമ്മ!,ആത്മ ദീപ ഭവ!
താമസ്സോ മാ ജ്യോതി ഗ്ഗമയാ!, ഓം മണി പദ്മേ ഹം!. ഈ മഹത് വചനങ്ങൾ ഒക്കെ പാലിഭാഷയുടെ സംഭാവനയാണ്.
Socio Linguistic definition അനുസരിച്ചു “ The primary purpose of language is to facilitate communication in the sense of transmission of information from one person to another” എന്നാണ്.
എന്നാൽ, സംസ്കൃതത്തിനു ഇത്തരമൊരു Social Network നടത്താൻ ഒരിക്കലും കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് അതൊരു മരിച്ച ഭാഷയാണെന്നു ലോകം വിധിയെഴുതിയത്. ഈ പേരുദോഷം മാറ്റിയെടുക്കാനാണ് കഴിഞ 50 വർഷത്തിലധികമായി സംസ്കൃതം college തലത്തിലും പിന്നെ school തലത്തിലും കുട്ടികളെ പഠിപ്പിക്കാൻ സിലബസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരിക്കൽ ശുദ്രൻ മുതൽ താഴ്പ്പോട്ടുള്ള ആരും സംസ്‌കൃതം കേൾക്കുക പോലും ചെയ്യരുത് എന്ന് നിർബന്ധം പിടിച്ചിരുന്നവരാണ് ഇന്ന് ആർക്കും സംസ്‌കൃതം പഠിക്കാം, വരൂ എന്ന് വിളിക്കുന്നത്. അത് കൂടുതൽ ആകർഷകമാക്കാനാണ് അതൊരു mark scoring language ആക്കി, മാർക്ക് വാരിക്കോരി നൽകുന്നത്. ആവറേജ് കൂടാൻ വേണ്ടിയെങ്കിലും കുട്ടികൾ സംസ്കൃതം എടുക്കണം, അങ്ങനെ അകലചരമത്തിൽ നിന്നും അതിനെ രക്ഷിക്കണം.
ഇതു തരത്തിൽ നോക്കിയാലും സംസ്‌കൃതം, ഭാരതത്തിലെ സാമൂഹിക മനസ്സിൽ ഇടം പിടിച്ച ഭാഷയായിരുന്നില്ല, പുരോഹിതരും, മന്ത്രവാദികളും, ചില എഴുത്തു കാരും മാത്രം ഉപയോഗിച്ചിരുന്ന ഒരു വരമൊഴി വരേണ്ണ്യ ഭാഷാ മാത്രമായിരുന്നു 15- ആം നൂറ്റാണ്ട് വരെ സംസ്‌കൃതം.ഭാഷാ ദ്വീതിയമാണ് – വാമൊഴിയും, വരമൊഴിയും ഉണ്ടെങ്കിലേ ഭാഷാ പുർണ്ണമാവുകയുള്ളു, എന്നാൽ നൂറ്റാണ്ടുകളോളം വരമൊഴിയില്ലാതെ, മറ്റൊരു ഭാഷയുടെ വരമൊഴി തട്ടിയെടുത്തു, അത് സ്വന്തമാണെന്ന് പ്രചരിപ്പിച്ചുകൊണ്ട് തലമുറകളെ തെറ്റായ ധാരണകൾ ധരിപ്പിച്ചു നിലനിൽക്കുന്ന ഭാഷയാണ് സംസ്കൃതം. അതിന്റെ പ്രായം വെറും 560 വർഷമാണ്. ഇന്നീ കാണുന്ന സകല വേദങ്ങളും, പുരാ ണങ്ങളും, ഉപനിഷത്തുകളും, epic കളും എല്ലാം എഴുതിയത് കഴിഞ്ഞ 500 വർഷത്തിനകത്താണ്, അതിനപ്പുറമുള്ള യാതൊരു തെളിവുകളും നിരത്താൻ ആർക്കും കഴിയില്ല, നുണപ്രചാരണങ്ങൾ ഒഴികെ.
2011- ലെ Census of India, listed over 1600 mother tongues. ഇതിലൊന്നും സംസ്‌കൃതം ഇല്ല. പാലിയേ ഇന്ത്യയിൽ നിന്നും നാട് കടത്തിയെങ്കിലും, അത് Myanmar Thailand, Srilanka, Laos, Combodia പിന്നെ chila ഇന്ത്യൻ ഗ്രാമങ്ങളിലൊക്കെ ഇന്നും സംസാരിക്കുന്നുണ്ട്.പല ഏഷ്യൻ രാജ്യങ്ങളിലും Philosophical, Religious, Linguistic വിഷയങ്ങൾ പഠിപ്പിക്കുന്നത് പാലി ഭാഷയിലാണ്.
മറ്റൊരു രസകരമായ കാര്യം, യാതൊരു പബ്ലിസിറ്റിയും കൊടുക്കാതെ
Ministry of Culture ,4 th ഒക്ടോബർ, 2024 നു പാലിഭാഷക്ക് Classical Language Status കൊടുത്തു.
“ One such ancient language is Pali, which has recently been conferred Classical Language Status by the Government of India. This highlights India’s commitment to preserving its linguistic heritage”
Prof: Delhi University. IANS live.
അതെ, സംസ്കൃതത്തിനു പ്രായം വെറും 560 വർഷം ആണെന്ന archaeological fact നില നിൽക്കെ നമ്മൾ മനസ്സിലാക്കേണ്ടത്, സംസ്കൃതം മറ്റ് ഭാഷകളുടെ മതാവല്ല, മറിച്ച്, മറ്റ് ഭാഷകളുടെ കുടുംബത്തിൽ ഏറ്റവും അവസാനം വന്നു പിറന്ന, വളർച്ചയില്ലാത്ത ഒരു കൊച്ചു പൈതൽ മാത്രമാണ്.
സത്യമേവ ജയതേ !
ബാബു തയ്യിൽ.
Ref: Historiography of India
Annual Report of Indian Epigraphy
Archaeological Department Survey,
Six Decades of India Epigraphy 1950-2010,Sanskrit and Dravidian Inscriptions,
Mir Haj Siraj Nama.