രചന : സതി സുധാകരൻ പൊന്നുരുന്നി ✍
പുലർകാലം വന്നെന്ന് ചൊല്ലിയകൂട്ടുകാർ
പാടിപ്പറന്നു തൻകൂട്ടിൽ നിന്നും
ഇരതേടിപ്പോകുന്ന പക്ഷികളെക്കണ്ട്
വെള്ളി മേഘങ്ങളും നോക്കി നിന്നു.
നട്ടുച്ച നേരത്തുപാറിപ്പറന്നവർ
ദിക്കറിയാത്ത ദിശയിലുടെ…
സൂര്യന്റെ താപത്താൽ കത്തിക്കരിഞ്ഞുപോയ്
പ്രാണപ്രിയന്റെ പൊൻചിറകുകളും
ആർത്തലച്ചു പിടഞ്ഞു കരഞ്ഞു ഞാൻ
തൂവൽ കരിഞ്ഞ ജഡത്തേ നോക്കി.
ഒന്നിച്ചൊരുമയിൽ പാടിപ്പറന്നതും
ഓർമ്മയിൽ ഓരോന്നു വന്നു ചേർന്നു.
തേങ്ങുന്ന ഹൃദയമായ് നോവിനാഴങ്ങളാൽ
തൻ ചെറുബാല്യത്തെ ഓർത്തിരുന്നു
മധുരമൂറുന്നൊരു സ്വപ്നവും തന്നവൻ
കാണാമറയത്തു പോയ് മറഞ്ഞു.