രചന : ബിനു. ആർ ✍
അഭ്യൂഹങ്ങൾ പരക്കുന്നു വിജനമാം
നേർമ്മയിൽ മാസ്മരികതയിൽ
അന്ധവിശ്വാസം കൊടുമ്പിരികൊണ്ടിരിക്കും
വേളയിലല്പവിശ്വാസങ്ങളുടെ ജഢിലതയിൽ
അറിവിന്റെ അല്പത്തരങ്ങളിൽ!
പൊള്ളത്തരങ്ങൾ നിറഞ്ഞു തുളുമ്പുന്നു
പൊടിതട്ടിയെടുത്ത വാണിഭങ്ങളിൽ
പണ്ടില്ലാത്ത കണക്കുകളുടെയറിയാ-
കൂട്ടിക്കിഴിക്കലുകളിൽ പാവമാംമാനവന്റെ
വിശ്വാസകോയ്മരങ്ങളിൽ
പറഞ്ഞുതീരാത്ത വിസ്മയങ്ങളിൽ!
കാലമാം വേദനകളുടെയാത്മനൊമ്പര-
ബന്ധങ്ങളിലലയുന്നു കാണാത്തൊരാ-
ത്മാവിൻ ജല്പനങ്ങളിൽ കുടുങ്ങിക്കാണാത്ത
കാറ്റിന്റെ കനവുപോൽ മന്ദമന്ദം
കനിവിന്റെ ചിന്തകൾ തിരഞ്ഞുതിരഞ്ഞ്!
മരണമാണുമുന്നിലെന്ന തിരിച്ചറിവിൽ
ലോകത്ത് മദനകാമരാജ കഥകൾ കേട്ടുകേട്ട്
മൽപ്പിടുത്തം ചിന്തകളെ കാർന്നുതിന്നവെ
മരണക്കെണിയിൽ ചെന്നുവീഴുന്നു
വെളിച്ചംകണ്ട ഈയാംപാറ്റകളെപോൽ
ചിറകുവേർപ്പെട്ട വിശ്വാസം!