രചന : ഹരിദാസ് കൊടകര✍
പലരൂപങ്ങളിൽ
വിരുന്നു വായിച്ച
വിലാപമെല്ലാം
കണികാഗൃഹങ്ങൾ.
ഉപലബ്ധ ദേശത്തെ
കല്പിതബുദ്ധിയിൽ
തന്മയം വിറ്റും;
തനിയെ ഉണ്ണുന്ന,
തർക്ക ദീർഘങ്ങൾ.
അകൃതത്തിലിന്നും-
പേറ്റുത്സവങ്ങൾ.
താപം കെടുത്താതെ-
ആയുർ വിളംബരം.
ബഹുസ്വരത്തിന്റെ
കുനിഞ്ഞുള്ള പോക്ക്
വഴിവക്കിലെല്ലാം
വിരുദ്ധം വഴുക്കൽ.
സസ്യകോശത്തിലെ-
നിർവിഷയങ്ങളിൽ
ഉഷ്ണശരത്തുകൾ,
പണിപ്പെട്ട കാലം.
കൈ മെയ് കുലച്ചൂ..
ചാരുനാദവും താണു.
ശ്രദ്ധാനിരത്തിലും-
അഗ്നി തീ മാത്രമായി.
ഇരുളിന്നകത്തും-
പകൽവെളിച്ചം.
അധികവായനാ-
ചവിട്ടുപാടുകൾ.
ആഴമേറുന്ന-
പായൽ ഹൃദങ്ങൾ.
ആർദ്രശീലുകൾ
മൊട്ടിട്ടു നിന്നും
സജീവ ശാന്തം
ഗൂഢം മുളച്ചു.
എല്ലാം ഇണങ്ങും..
ഉള്ളടക്കത്തിന്റെ-
ഹിതങ്ങളേടുകൾ.
വഴി പിണക്കുന്ന-
മുറുമുറുപ്പുകൾ.
പടിയിറങ്ങുന്ന-
പാതിരാപ്പാട്ടുകൾ.
എല്ലാം..
അടുപ്പിൽ വിറകുന്തി..
വെള്ളവും കോരി
മടങ്ങുന്ന പിണ്ഡമേ..
ചത്തിരിയ്ക്കാതെ
കുളിച്ചിങ്ങു നേരേ-
അകത്തോട്ടു പോരു.
ഋതുചലനമേന്താം
കണികാഗൃഹത്തിൽ.
അമൃതബന്ധങ്ങളേ !
പൂർവ്വീകരില്ലേ അകത്ത്..
അഗ്നിഭേദങ്ങളേ !
വെട്ടമില്ലേ ചുരത്തിൽ..