രചന : രാജശേഖരൻ✍
ഭ്രാന്തമാംചലനം,ഭ്രാന്തമാംചലനം
വിഭ്രാന്തി പൂണ്ടൊരീ നഗരസന്ധ്യക്കു.
കാതടപ്പിക്കുന്ന സ്ഫോടന നാദങ്ങൾ
കാഴ്ച കെടുത്തുന്ന വർണ്ണാസ്ത്ര- വർഷവും.
ഏതോ ഭയാനക പേക്കിനാ കണ്ടിട്ടു
മേധഷതം പറ്റിയോടും മൃഗം പോലെ,
കൺകളിൽ ചുടലാഗ്നിയെരിയും നോട്ടം
ചെന്നാക്കു നീട്ടി പുറത്തിട്ടു പായുന്നു.
ശരമൃത്യു ഭീതിയാലലറിയോടും
ഹരിണങ്ങൾ പോലെ ശകടങ്ങളെങ്ങും.
സന്ധ്യക്കുണരുന്ന ഭ്രാന്ത് പോൽ നഗരങ്ങൾ,
അവ്യക്ത ജല്പന ശബ്ദമുഖരിതം.
തങ്കത്തളികയായാഴിയിൽ താഴുന്ന
‘സന്ധ്യാഗ്നിയരുണ’നെ കണ്ടതിനാലോ?
ഭൂലോകമിന്നോടവസാനമായെന്നോ?
പുനരുദയമില്ലെന്ന ചിന്തയാലോ?
……