രചന : ഞാനും എന്റെ യക്ഷിയും✍
തിരക്കുകളുടെ കിതപ്പാറ്റി അവൾ വീട്ടിൽ വന്ന് കയറുമ്പോൾ
ആകെ അലങ്കോലമായി കിടക്കുന്നു വീട്
തോളിൽ കിടന്ന ബാഗ് ഉരി സോഫയിലേക്ക് ഇട്ടു…
മൊബൈൽ എടുത്തു വാട്സ്ആപ്പ് ഓപ്പൺ ചെയ്തു
ഞാൻ വന്നിട്ടേ ഉള്ളൂ
പിന്നെ വരാട്ടോ
എന്ന് മെസ്സേജ് ടൈപ്പ് ചെയ്തു അയച്ചു..
മൊബൈലും സോഫയുടെ പുറത്തേക്കിട്ടു..
ആരോടൊക്കെയോ പരിഭവം പറയുന്നതുപോലെ എന്തൊക്കെയോ പറഞ്ഞു കൊണ്ട് എല്ലാം പെറുക്കി ഒതുക്കി വെച്ചു..
കിച്ചണിലേക്ക് നോക്കുമ്പോൾ അറിയാതെ അവൾ തലയിൽ കൈവച്ചുപോയി
കുറച്ചു നേരം നോക്കി നിന്നതിനു ശേഷം
സാരിത്തുമ്പു പിടിച്ചു ഇടുപ്പിൽ തിരുകിവച്ച്
രണ്ടു കൈകൾ കൊണ്ടും മുടി പിടിച്ചു മുകളിലേക്ക് കെട്ടി വെച്ചു..
പിന്നെ അവളും പാത്രങ്ങളുമായി കുറച്ചുനേരം മല്ലടിച്ചു
കഴിഞ്ഞപ്പോഴേക്കും അവൾ നടുവിൽ കൈവെച്ചു ഒന്നു നിവർന്നു
അമ്മേ എൻറെ നടുവൊടിഞ്ഞു..
സാരി തുമ്പ് പിടിച്ചു കൈകൾ തുടച്ച് ബെഡ്റൂമിൽ കയറി കട്ടിലിൽ കുറച്ചുനേരം നിവർന്നു കിടന്നു കറങ്ങുന്ന ഫാനും നോക്കി..
ഇന്നിനി ഒന്നും ഉണ്ടാക്കണ്ട വയ്യ എനിക്ക്
ബ്രഡ്ഡും രാവിലത്തെ കറിയും ഉണ്ട്
അതുമതി ഇന്ന് ..
കുറച്ചു നേരം കിടന്നു പിന്നെ എഴുന്നേറ്റു
ഉടുത്തിരുന്ന സാരി അഴിച്ചു
കട്ടിലിലേക്ക് ഇട്ട്
അപ്പോഴാണ് പുറത്തിരിക്കുന്ന മൊബൈൽ റിങ് ചെയ്തത്..
മൊബൈൽ എടുത്തു നോക്കുമ്പോൾ
കോൾ കട്ടായി…
എങ്കിലും അവളുടെ കണ്ണുകളിൽ ചെറിയൊരു പ്രകാശം പടർന്നു.
അവൾ ആ നമ്പറിലേക്ക് വിളിച്ചു.
ഹലോ:………
ആഹാ എൻറെ കുട്ടി വന്നോ..
ഉവ്വ്:……
എന്താകാ :…..
ഞാൻ കുളിക്കാനായി പോവുകയാണ്..
ആണോ.:…
അം….
അതെ പെണ്ണേ നിന്നെ എനിക്ക് കാണാൻ തോന്നുന്നു..
അച്ചോടാ ആണോ കാണാൻ പറ്റിയ
പരുവത്തിലാണ് ഞാനിവിടെ നിൽക്കുന്നത്…
അപ്പോൾ ഞാൻ വിളിക്കട്ടെ:…..
അയ്യടാ ഒന്ന് പോയേ..
എന്നാ എൻറെ കുട്ടി പോയി കുളിച്ച് നല്ല സുന്ദരി കുട്ടിയായി
വാട്ടോ….
അം:….
അതെ നീ പോയോ..
ഇല്ലാ പോയിട്ടില്ല എന്തേ..
അതെ ഇന്ന് ഒരു സംഭവമുണ്ടായി ഓഫീസിൽ വച്ച്
എല്ലാവരും എന്നെ നല്ലതുപോലെ കളിയാക്കി…
എന്താ സംഭവം:….
അത് അവൻ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൾ നിർത്താതെ ചിരിച്ചു….
ചിരിക്കു ചിരിക്കു.
നീയും ചിരിക്കും ചിരിക്കണം..
പിന്നെ ഇതൊക്കെ കേട്ടാൽ പിന്നെ ചിരിക്കാതെ..
കുറച്ചുനേരം മറുതലയ്ക്കൽ നിശബ്ദം ആയപ്പോൾ ചോദിച്ചു ഞാനെന്താ ഇനിയിപ്പോ വേണ്ടേ..
ഒന്നും വേണ്ട എന്ന് പരിഭവം നിറഞ്ഞ വാക്കുകൾ.:
കുട്ടിക്ക് സങ്കടം ആയോ
അച്ചോടാ എന്നാൽ ഞാൻ
പാട്ടുപാടി തരാം.
ഏതു പാട്ടാ വേണ്ടേ പറ..
അത് നിനക്ക് ഇഷ്ടമുള്ള ഏതു പാട്ടു വേണമെങ്കിലും പാടിക്കോ..
എനിക്ക് എല്ലാ പാട്ടും ഇഷ്ടമാണ് ഏതെങ്കിലും ഒരു പാട്ട് പറ…
.
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണ് നെഞ്ചിലെന്ന് അത് പാടിതാ …..
ഓക്കേ..
അവളുടെ സ്വരത്തിന് കാതോർത്തു അവൻ ഇരുന്നു..
എനിക്ക് വരികൾ നല്ലതുപോലെ അറിയില്ല എങ്കിലും എന്നെക്കൊണ്ട് പറ്റുന്നതുപോലെ പാടി തരാം..
:എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ…
എന്നാർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ…
എന്നാത്മ വിപഞ്ചികാതന്ത്രികൾ മീട്ടിയ
സ്‌പന്ദനഗാനമൊന്നും കേട്ടില്ലല്ലോ…
അറിയാതെ അവിടുന്നെന്നടുത്തുവന്നു…
:എനിക്കിത്രയേ അറിയാവൂ ബാക്കി വരികൾ മറന്നുപോയി..
നന്നായിട്ടുണ്ട്
എത്ര മനോഹരമായാണ് പാടുന്നത് താൻ..
അപ്പോഴേക്കും അവൾ ഒന്നു പൊട്ടിച്ചിരിച്ചു..
എൻറെ പാട്ട് കേട്ടിട്ട് ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെ പറയുന്നത്…
അങ്ങനെയാണെങ്കിൽ എനിക്ക് ഒരു പാട്ടുകൂടി പാടി തരുമോ..
അം…
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണീ നെഞ്ചിലെന്ന് കരിങ്കല്ലാണ് കരിങ്കല്ലാണ് നെഞ്ചിലെന്ന്.
ഞാനൊന്നു തൊട്ടപ്പോൾ നീല കരിമ്പിൻറെ..
ശേഷം ഒരു ചിരിയായിരുന്നു..
എനിക്കിത്രയേ അറിയാവൂ…
ആഹാ കൊള്ളാലോ എന്തായാലും ഞാനിപ്പോൾ ഹാപ്പിയായി..
അം…
പോയി അടിച്ചു നനച്ചു കുളിക്ക് പെണ്ണേ…
ഓ ഇനിയിപ്പോ കുളിക്കാനും വയ്യ..
അതെ ഒരു പാട്ടുകൂടി പാടി തരാം..
ഇത് എനിക്ക് വേണ്ടി ഞാൻ എനിക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു..
ങാ: അതെന്നാഏർപ്പാടാ എനിക്കുവേണ്ടി
അല്ലേ പാടേണ്ടത് ..
: ഇപ്പോൾ ഞാൻ പാടണോ വേണ്ടയോ??
:..വേണം
ആ പാട്ടു കൂടി അവൾ പാടിക്കഴിഞ്ഞപ്പോൾഅവൻ അവളോട് ചോദിച്ചു ഇന്ന് ഫുൾ ഹാപ്പി മൂഡ് ആണല്ലോ …….
ആം—–
ആരാണ് മാഷേ ഒരു ചെയ്ഞ്ച് ആഗ്രഹിക്കാത്തത് ……..
ആണോ എന്നാൽ എൻറെ കുട്ടി പോയി കുളിക്ക്
ട്ടോ :—-
എന്നിട്ട് നല്ലകുട്ടിയായി വന്നിരുന്നു എന്തെങ്കിലും എഴുതണം ഇന്ന്
നിനക്ക് എഴുതാൻ പറ്റിയ നല്ല മൂഡ് ഉണ്ട് ……..
:ആം……..
എന്നും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു പോയി ………
മൊബൈൽ മാറ്റിവെച്ച് കുറച്ചുനേരം ആലോചിച്ചിരുന്നു .
പിന്നെ പേന കയ്യിലെടുത്തു ഒരുപാട് സന്തോഷത്തോടെ അവൾ എഴുതിത്തുടങ്ങി വരികൾക്കും മുന്നേ പേനത്തലപ്പു ഓടിനടന്നു….
മൊബൈൽ നോട്ടിഫിക്കേഷൻ വരുന്നത് കണ്ടിട്ടാണ് അവൾ മൊബൈലിലേക്ക് നോക്കിയത്.
.
വാട്സാപ്പിൽ ഒരു ഹായ്.
.
എന്താക്ക കുട്ടി കുളിച്ചോ..
ഞാൻ കുളിച്ചില്ല..
മിടുക്കി കുളിക്കരുത്
നിന്നെ കൊന്നാലും നീ കുളിക്കരുത്..
ഇല്ലാ കുളിക്കില്ല:….
അം:….
അതെ ഞാൻ കുറച്ചു കാര്യങ്ങൾ എഴുതിയിട്ടുണ്ട് ഞാൻ അത് വായിച്ചു തരാം…
അം..
വായിക്ക് കേൾക്കട്ടെ.
അതെ ഞാൻ വായിച്ചു തീർന്നതിനുശേഷം അഭിപ്രായം പറഞ്ഞാൽ മതി
കേട്ടോ പറഞ്ഞത്..
.
അം:….
എഴുതിയ വരികൾ ഒരുപാട് സന്തോഷത്തോടുകൂടി
അവൾ വായിച്ചു തുടങ്ങി….
അവൾ ഓരോ വരികൾ വായിക്കുമ്പോഴും
അവൻറെ ഹൃദയതാളം കൂടിക്കൊണ്ടേയിരുന്നു…
കാരണം ആ വരികളിൽ നിറയെ അവൻ ആണെന്ന് അവനു തോന്നുന്നുണ്ടായിരുന്നു…
വായിച്ചു കഴിഞ്ഞതിനുശേഷം അവൾ അവനോട് ചോദിച്ചു എങ്ങനെയുണ്ട്..
.
ഒന്നും പറയാനില്ല ഗംഭീരം.
. അത്രയേറെ മനോഹരമായി തന്നെ എഴുതി..
ആണോ ശരിക്കും..
ശരിക്കും ഞാൻ എന്തിനാ കള്ളം പറയുന്നത് അത്രയേറെ നന്നായിട്ടുണ്ട്….
ഒരു മിന്നിട്ട് ഞാൻ ഇതൊന്നും എഫ്ബിയിൽ പോസ്റ്റ് ചെയ്തു വരാം..
അം:…..
അത്രയും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു…
അതുവരെ ഉണ്ടായിരുന്ന ജോലി ക്ഷീണമെല്ലാം മറന്നു ഹാപ്പിയായിരുന്നു
അവൾ…
അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും
എന്നും ഇതുപോലെ
ഹാപ്പിയായി ഇരിക്കട്ടെ…🥰🥰🥰
🙏🙏🙏 ശുഭം……