രചന : മംഗളൻ. എസ്✍
മറ്റൊരാളിൻ്റെ കലാ സാംസ്കാരിക സാഹിത്യ സൃഷ്ടികളുടെ പോസ്റ്റുകൾ അപ്പാടേ പേരുമാറ്റി സ്വന്തം പേരിൽ സ്വന്തം ഫോട്ടോ വെച്ച് പ്രസിദ്ധീകരിക്കുന്നത് ചെയ്യുന്നത് ശരിയായ നടപടിയല്ല ..
എന്നാൽ മറ്റൊരാളിൻ്റെ വാക്കുകളോ, വരികളോ, ആശയങ്ങളോ ചിത്രങ്ങളോ, വീഡിയോകളോ ഒക്കെ കടമെടുക്കുന്നതിൽ തെറ്റില്ല.
അങ്ങനെ ചെയ്യുമ്പോൾ അവർ നമ്മുടെ സൃഷ്ടികളെ അംഗീകരിക്കുന്നു അഥവാ അവയെ പിന്തുടരുന്നു എന്നു വേണം കാണാൻ. അത്തരം പോസ്റ്റുകളെ നമുക്കുള്ള അംഗീകാരമായി കണക്കാക്കണം.
പോസ്റ്റിനു താഴെ ചിലർ ‘കടപ്പാട്’ എന്ന് കൊടുക്കും അതായത് നമ്മുടെ സൃഷ്ടിയിൽ നിന്ന് അവർ എടുത്ത ഭാഗത്തിന് നമ്മോട് കടപ്പെട്ടിരിക്കുന്നു എന്നർത്ഥം.
ഇനി അഥവാ കടപ്പാട് ചേർത്തിട്ടില്ലെങ്കിലും പരിഭവിക്കേണ്ട കാര്യമില്ല. അവർ നമ്മുടെ സൃഷ്ടികൾ വായിക്കുന്നവരും നമ്മുടെ സൃഷ്ടികളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരും ആണെന്ന് കണ്ട് സന്തോഷിക്കുക!
യഥാർത്ഥത്തിൽ എന്താണ് നമുക്ക് സ്വന്തമായിട്ടുള്ളത്?
ഏതെങ്കിലും ഒരു ഭാഷയുടെ ലിപി ഇന്നുള്ളവർ കണ്ടുപിടിച്ചതാണോ? ലോകത്ത് അനേക ഭാഷകളുണ്ട്.. അവയിലെ വാക്കുകൾ നമ്മുടെ സൃഷ്ട്രിയാണോ?
അപ്പോൾ നാം ഒന്ന് മനസ്സിലാക്കിയിരിക്കണം..
അക്ഷരങ്ങളും വാക്കുകളും വരികളും കാര്യങ്ങളും നമ്മുടെ മാത്രം സൃഷ്ട്രിയല്ല! മറിച്ച് നമ്മുടെ പൂർവികരുടെയും സഹയാത്രികരുടെയും സൃഷ്ടികളിൽ നിന്ന് നമ്മൾ കടമെടുക്കുന്നതും നമ്മുടെ സ്വന്തം സർഗ്ഗ ഭാവ ഭാഷാ വൈജ്ഞാന വൈവിധ്യങ്ങളും ചേരുമ്പോൾ പുതിയത് ഒന്ന് ഉടലെടുക്കുന്നു എന്നതുമാണ് സത്യം. അത് ചിലപ്പോൾ മറ്റൊരു സൃഷ്ടിയോട് സാദൃശ്യമുള്ളതോ മറ്റൊന്നിലെ വാക്കുകളോ വരികളോ കഥാപാത്രങ്ങളോ തന്നെ ആയെന്നു വരാം!
വ്യാസനും കാളിദാസനും വാൽമീകിയും രചിച്ച കാവ്യങ്ങളെ ആസ്പദമാക്കി.., അവയിലെ സന്ദർഭങ്ങളെ അടിസ്ഥാനമാക്കി.., അവയിലെ കഥാപാത്രങ്ങളെത്തന്നെ സ്വന്തം കൃതികളിലെ കഥാപത്രങ്ങളാക്കി എത്രയെത്ര രചനകളാണ് നമ്മൾ മഹാകവികൾ എന്നു വിശേഷിപ്പിക്കുന്നവർ പോലും സൃഷ്ടിച്ചത്!
ഭാസനും ഷെല്ലിയും ഷേയ്ക്സ്പിയറും വില്യം വേഡ്സ് വർത്തും ഏതെങ്കിലും ലിപിയോ ഭാഷയോ കണ്ടുപിടിച്ചവരല്ലല്ലോ..
മറിച്ച് നിലവിലുണ്ടായിരുന്ന ലിപിയിലും ഭാഷയിലുമല്ലേ അവർ എഴുതിയത്? അപ്പോൾ ആ പലിപികളുടെ, ഭാഷയുടെ,വ്യാകരണത്തിൻ്റെ, കാവ്യശാസ്ത്രത്തിൻ്റെ ഒക്കെ സ്രഷ്ടാക്കളോട് വിശ്വസാഹിതകാരന്മാർ പോലും എന്തു മാത്രം കപ്പെട്ടിരിക്കുന്നു..
കൃഷ്ണനും രാധയും ഇന്നത്തെ എഴുത്തുകാർ സ്ഥാപാത്രങ്ങളാക്കുന്നില്ലേ?
അമ്പാടിയും കാളിന്ദി നദിയും ജറുശലേമും ഒക്കെ കവിതകളിലും കഥകളിലും പശ്ചാത്തലമാകുന്നില്ലേ?
രമനും സീതയും.. നളനും ദമയന്തിയും.. അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ..
ഈയിടെ ഞാൻ ഒരാളിൻ്റെ രണ്ടു വരികളിലെ ആശയം കടമെടുത്തു.. ആ രചന വരുന്നതിനു മുൻപേ എൻ്റെ മസ്സിലുണ്ടായിരുന്നൊരാശയമായിരുന്നു ആവരികൾ വായിച്ചപ്പോൾ മനസ്സിൽ കടന്നുവന്നത്.
ഉടൻ ഒരു കവിത പിറക്കുകയായിരുന്നു..!! എൻ്റെ കവിതയിലെ അവസാനത്തെ രണ്ടുവരികൾ മറ്റേ കവിതയിലെ ആ രണ്ടു വരികളോട് സാമ്യമുള്ളവയും ആയിരുന്നു. അതിനു മുന്നേയുള്ള വരികൾ എഴുതിയ എനിക്ക് അവസാനത്തെ രണ്ടു വരികളും നിഷ്പ്രയാസം എഴുതാനാവും. എന്നാൽ ഞാൻ വായിച്ച ആ വരികൾ അത്രമാത്രം മനസ്സിന് ഇണങ്ങിയതിനൽ അതിലെ ആശയം ചോർന്നുപോകാതെ ആ രണ്ടു വരികൾ മാറ്റം വരുത്തി എഴുതകയാണ് ഞാൻ ചെയ്തത്.
ഇതിൻ്റെ പേരിൽ ഉണ്ടായ പുകിലുകളൊന്നും പറഞ്ഞറിയിക്കാൻ പറ്റാവതല്ല!!
കാൾ മാർക്സ് ഒരു വയസ്സോ മറ്റോ ഉള്ള കുഞ്ഞായിരിക്കുമ്പോഴാണ് പി.ബി. ഷെല്ലി തൻ്റെ ‘Song to the men of England’ എന്ന ഇംഗ്ലീഷ് കവിത എഴുതിയത്. പിൽക്കാലാത്ത് മാർക്സും എംഗൽസും ചേർന്ന് വിശ്വോത്തര കമ്യൂണിസ്റ്റ് സൈദ്ധാന്തികരായി മാറിയതും
അനേകരാജ്യങ്ങളിലെ രാഷ്ട്രീയ സാമ്പത്തിക സൈദ്ധാന്തികരും ധിഷണാശാലികളായ എഴുത്തുകാര്യം രാഷ്ട്രതന്ത്രജ്ഞരും ഷെല്ലിയുടെയും മാർസിൻ്റെയും എംഗൽസിൻ്റെയും ആശയങ്ങൾ പിന്തുടരുന്നത് ഇന്ന് നമ്മുടെ കൺമുന്നിൽ കാണുന്ന സത്യങ്ങളാണ്.
ഒരിക്കൽക്കൂടി പറഞ്ഞു കൊള്ളട്ടെ..
ഒരാളിൻ്റെ സൃഷ്ട്രിയെ പേരുമാറ്റി അപ്പാടെ തൻ്റേതായി പ്രസിദ്ധീകരിക്കുന്നത് തികച്ചും അന്യായമാണ്. അത്തരക്കാർ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ‘മമ്മൂഞ്ഞ് ‘ എന്ന കഥാപാത്രത്തോട് സാമ്യമുള്ളവരാണ്. കാരണം വളരെ കഷ്ടപ്പെട്ടായിരിക്കും ഒരാൾ തൻ്റെ മസ്സിലെ ആശയങ്ങളെ കരുപ്പിടിപ്പിച്ച് അവയ്ക്ക് ചിറകുകൾ നൽകി വർണ്ണളും ഭംഗിയും നൽകി പ്രസിദ്ധീകരിക്കുന്നത്. തത് തൻ്റേതാക്കുന്നത് ഹീനമായ ഒരു കൃത്യമാണ്.
ഇന്ന് ഒരു എഴുത്തു കരി അവിർ നേരത്തേ പോസ്റ്റ് ചെയ്ത തൻ്റെ ജീവിതാനുഭവത്തിൻ്റെ വരികൾ മറ്റൊരു വർണ്ണപ്പെടങ്ങൾ നൽകി പാട്ടുനൽകി പേരുമാറ്റി പ്രസിദ്ധീകരിച്ചതിൻ്റെ വിവരം എനിക്ക് കൈമാറി.!! അതിനാകട്ടെ നിറയെ ലൈക്കും കമൻ്റുകളും!!!
ഒരാളിൻ്റെ സങ്കീർണ്ണമായ ജീവിതാനുഭങ്ങളിൽ നിന്ന് ഒണ്ടാകുന്ന സൃഷ്ടികളെപ്പോലും പേരും ഫോട്ടോയും മാറ്റി മ്യൂസിക്കും ഇട്ട് തൻ്റേതായി ചിലർ പ്രസീദ്ധീകരിക്കുന്നതും അവയ്ക്ക് ലൈക്കും കമൻ്റും കൂടുതൽ കിട്ടുന്നതും അപലപനീയമാണ്!! ഈ സമയം യഥാർത്ഥ സൃഷ്ടിയുടെ ഉടമയുടെ ഉള്ള് തേങ്ങുന്നത് ആരു കാണുന്നു.!!
എന്നാൽ ഒരാളുടെ സൃഷ്ടിയുടെ ചുവടുപിടിച്ച് ( അത് വാക്കോ വരിയോ കവിതാശകലമോ കഥയുടെ സാരാംശമോ നാടകത്തിലെ രംഗമോ യാത്രാവിവരണമോ രേഖാചിത്രമോ ഫോട്ടോ വീഡിയോ തുടങ്ങി ഏതുമായിക്കൊള്ളട്ടെ) മറ്റൊരു സൃഷ്ടി ഉടലെടുക്കുന്നെങ്കിൽ..
അത് ആദ്യത്തെ സൃഷ്ടിയ്ക്കുള്ള അഗീകരം കൂടിയാണ്.🙏