രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍
മാനവരാശിതൻ പിറവിയിൽ
മതമല്ല മനുഷ്യത്വമായിരുന്നു
മലയും മലയടിവാരവും നദിയും
മഹാസിന്ധു തടസംസ്കാരവും.
മാറിമാറി മർത്യൻ ജനിച്ചു
മണ്ണും മലയും പെണ്ണുംപകുത്തു
മനുഷ്യസിരകളിൽ മതംപിറന്നു
മതിലുകൾ തീർത്തുമനങ്ങളിൽ.
മർത്യവൈകൃതങ്ങൾക്കുമതമിന്നു
മറതീർത്തട്ടഹസിച്ചുരസിക്കുന്നു
മാനവനന്മയും സ്നേഹവും
മതം പഠിപ്പിക്കയില്ലയോ?
മതവികാരം വ്രണപ്പെടുന്നു
മനുഷ്യാനിൻ ചെയ്തികളാലല്ലേ
മന:പൂർവ്വം നീയൊരുക്കും
മഹാവിപത്താം കളിത്തട്ടിൽ.
മറന്നുപോകയല്ലോയിന്നു
മനുഷ്യത്വമെല്ലാവരിലും
മാറുപിളർത്തിമതമേറ്റി
മറ്റൊരുവനെ രക്തസാക്ഷികളാക്കുന്നു.
മതത്തെ മാനവകെടുതിക്കും
മാർഗ്ഗവിജയങ്ങൾക്കായും
മത്സരിച്ചേതകർക്കുന്നുനിത്യം
മനുഷ്യനെയീമണ്ണിൽമതകപടവാദികൾ
മതമൊരുപുണ്യമാകുന്നതെന്ന്
മനുഷ്യൻ മനം മാറ്റീടുകയില്ലേ
മാറാത്തമർത്യാ നീയെന്നും
മാറാപ്പിലേറ്റിരസിക്കയല്ലോ.
മനുഷ്യാമനസ്സൊരുസ്നേഹതീരമാകട്ടെ
മാനവരേവരുമൊത്തുകുടുന്ന
മനസ്സുനിറയ്ക്കുംസ്നേഹനന്മകളാകട്ടെ
മാറിവരും യുവതകൾക്കെന്നും
മനുഷ്യനും മനുഷ്യത്വവും ഉണർവാകട്ടെ.