രചന : ദീപ്തി പ്രവീൺ ✍
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പയ്യന്റെ വീഡിയോ കണ്ടില്ലേ…?
അദ്ധ്യാപകരോട് കയര്‍ത്ത് സംസാരിക്കുന്ന ,പുറത്ത് ആണെങ്കില്‍ തീര്‍ത്തു കളഞ്ഞേനേ എന്നു ഭീഷണിപെടുത്തിയ ഒരു വീഡിയോ …
പലരും ആ വീഡിയോ ഷെയര്‍ ചെയ്തു കണ്ടൂ.. ആ പ്രായത്തില്‍ ഒരു കുഞ്ഞ് എനിക്കു ഉള്ളതുകൊണ്ട് ആ വീഡിയോ ഷെയറ് ചെയ്യാന്‍ തോന്നിയില്ല..
ഈ സംഭവത്തില്‍ ആ പയ്യനെ പ്രകോപിപ്പിച്ച കാര്യങ്ങളോ ആ വീഡിയോയ്ക്ക് മുന്‍പോ ശേഷമോ നടന്ന കാര്യങ്ങളോ, അറിയില്ല..
ആ പയ്യന്റെ ഭാഗത്ത് തെറ്റുണ്ടെന്നു പറഞ്ഞു കൊണ്ടു തന്നെ പറയട്ടേ ആ വീഡിയോ അദ്ധ്യാപകര്‍ പുറത്തു വിടേണ്ടിയിരുന്നില്ല…
തെറ്റുകള്‍ തിരുത്തുകയാണ് വേണ്ടത്…..
സാധാരണ കുഞ്ഞുങ്ങള്‍ക്ക് ഒരു സമൂഹഭയം ഉണ്ടാകും.. എന്നെ പറ്റി മറ്റുള്ളവര്‍ എന്തുകരുതും എന്നൊക്കെ ചിന്തിക്കും.. ഈ കുട്ടിയെ സംബന്ധിച്ച് ഇനീ ആരോടും ഒന്നും പേടിക്കാതെ പറയാം പ്രവൃത്തിക്കാം. കാരണം അവന്,ഇങ്ങനെ ആണെന്നു ആളുകള്‍ ക്ക് ഒരു പൊതുബോധം ആ അദ്ധ്യാപകര്‍ ഉണ്ടാക്കി..
ഈ ടീനേജ് പ്രായത്തില്‍ എടുത്തടിച്ച സംസാരങ്ങളും എതിര്‍ത്ത സംസാരങ്ങളും കുട്ടികളില്‍ നിന്നും ഉണ്ടാകും.. അതിന് ശിക്ഷയും തിരുത്തലുമാണ് ആവശ്യം..
വേണ്ടപെട്ട ഒരു പയ്യന് പെട്ടെന്ന് ഉണ്ടായ ദേഷ്യത്തില്‍ ബന്ധുവിനോട് നിങ്ങള്‍ക്ക് ഞാന്‍ ക്വൊ.ട്ടേ.ഷ. ന് കൊടുക്കും..നോക്കിക്കോ എന്നു പറഞ്ഞിരുന്നു .. പക്ഷേ ഇപ്പോഴും അവന് നല്ല സ്നേഹത്തിലും ബഹുമാനത്തിലും ആണ് ആ ആളോട് ഇടപെടുന്നത്….
ആ അദ്ധ്യാപകര്‍,,ആ വീഡിയോ പുറത്തു വിട്ടതു വഴി അവരുടെ കഴിവുകേടു കൂടിയാണ് വിളിച്ചു പറയുന്നത്… അവര്‍ പഠിപ്പിക്കുന്ന കുട്ടിയെ അവര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയില്ലേ..?
ടിസി കൊടുത്തു വിടുകയോ വാണിംഗ് കൊടുക്കുകയോ ചെയ്യാതെ ക്രിമിനല്‍ ചാപ്പ കുത്തി ഒരു പയ്യനെ പുറത്തു വിടുക വഴി,,അദ്ധ്യാപകര്‍,,എന്താണ് ഉദ്ദേശിച്ചത് ..?
പയ്യന് ചെയ്തത് തെറ്റു തന്നെയാണ്…
അദ്ധ്യാപകര്‍ അതിനെ നേരിട്ട രീതിയും തെറ്റാണ്……