രചന : കലാകൃഷ്ണൻപൂഞ്ഞാർ ✍
നോക്കെ ഞാനെൻ്റെ കണ്ണു കൊണ്ടു
കാണെ ഞാനെൻ്റെ കണ്ണു കൊണ്ടു
നോക്കെ ഞാനുള്ളു കണ്ണു കൊണ്ടു
കണ്ടു ഞാനുള്ളു കണ്ണു കൊണ്ടു
ചരമസീമയിലാകാശം
വർണ്ണം മാറി വർണ്ണമാകവെ
അതിരറിയാവർണ്ണമാറ്റം
പോലിതിന്നതിരറിയാതെ
കാഴ്ചമാറിയകക്കാഴ്‌ചയായ്
ചരാചര പ്രാണനോരോന്നും
ഏകാന്തരാത്രി തന്നിരുളിൽ
പൂത്തൊരു പാരിജാതം പോലെ
കാണ്മു രാത്തിരശ്ശീലയൂടെ
യാമത്തിലെന്നുമേവരേയും
ഉള്ളവരാട്ടെ പോയോരാട്ടെ
കണ്ടുകാര്യങ്ങൾ ചൊല്ലെയെന്നും
എത്ര വ്യക്തം സുതാര്യമെത്ര
ഇരുളിതെൻ്റെ യവനികേൽ
എൻ ചരാചര ഭൂമികയിൽ
പൊരുളിതെൻ്റെ യവനികേൽ !!