രചന : ബേബി സരോജം ✍
നിന്നിൽ ഞാൻ മരിച്ചു കൊണ്ടിരിക്കുന്നു…
നീ എന്നെ കൊന്നു കൊണ്ടിരിക്കുന്നു.
നീ തന്ന പ്രണയപാനീയം
മാധുര്യമേറിയതായിരുന്നു.
നിന്നിലൂടെൻ വിശ്വാസം
കഠിനതരമായിരുന്നു.
നിൻ്റെ പ്രണയം
എൻ്റെ ആത്മാവിനേക്കാൾ
വിശ്വാസമായിരുന്നു.
നീ നല്കിയതൊക്കെയും
പ്രണയം പോലെ മധുരമായി ഞാൻ
കുടിച്ചു തീർത്തു.
നീയെന്നെ മധുരമായി
ചിരിച്ചു കൊണ്ടു കൊല്ലുന്ന നിമിഷത്തിലും നിന്നെ
ഹൃദയത്തിലേയ്ക്കാവാഹിക്കുന്നു…
നിൻ്റെ പുഞ്ചിരി
ചതിയുടെ ചിരിയായ്
കാണുവാൻ കഴിഞ്ഞില്ല.
ഒരു നിമിഷമെങ്കിലും നീ മാറി നിന്നാൽ
നീ എൻ്റേതാണെന്ന്
നെഞ്ചിൽ കൈവച്ച്
പറഞ്ഞുകൊണ്ടിരുന്നു.
നീ നല്കിയത്
പ്രണയപാനീയമാണ്
ഞാൻ വിശ്വസിക്കുന്നു.
പ്രണയം മധുരമാണ്
ആ പ്രണയത്തെ
വാരിപ്പുണരുന്നു.
നീ തന്നതെല്ലാം
ഞാനെന്നിൽ ചേർക്കുന്നു.
അതെൻ്റെ ആത്മാവിലലിഞ്ഞുചേരട്ടെ..
അത് മരണമായാലും…!!!
സരോ…