ആഷാഢമേഘങ്ങൾ
പാറുന്ന കണ്ടി-
ട്ടാൺമയിൽ നൃത്തമാടി
ആതിരത്തിങ്കൾ പോൽ
നിൻചിരികണ്ടി-
ട്ടാമ്പൽപൂക്കൾ വിരിഞ്ഞു !
മനസ്സിലെ ആമ്പൽ പൂക്കൾ വിരിഞ്ഞു !
പൊന്നൊളി തൂകിയ-
തോളപ്പരപ്പൊരു
പൊൻകസവാടയാക്കി
ആയിരമോളങ്ങൾ
പദസ്വനമോടെ
ആതിര നൃത്തമാടി
അവിടെ ആതിരാനൃത്തമാടി !
ആഷാഢമേഘങ്ങൾ
പാറുന്ന കണ്ടി-
ട്ടാൺമയിൽ നൃത്തമാടി
ആതിരാത്തിങ്കൾ പോൽ
നിൻചിരി കണ്ടി-
ട്ടാമ്പൽ പൂക്കൾ വിരിഞ്ഞു !
മനസ്സിലെ ആമ്പൽ പൂക്കൾ വിരിഞ്ഞു.

എം പി ശ്രീകുമാർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *