അവൾ,
പ്രയാഗ് രാജിലെ രാജകുമാരി!
മിന്നിമറയുന്ന
കൗതുക കാഴ്ച്ചയിൽ-
ചാരനിറമുള്ള കണ്ണുകൾ.
വെയിൽ കുടിച്ചുന്മത്തമേനിയിൽ –
മയങ്ങുന്നു ഗോതമ്പുപാടം.
ഭസ്മധൂളികളിൽ, മന്ത്രസന്ധ്യകളിൽ
ലഹരിപൂക്കുന്ന നാഗസൗന്ദര്യം
നീ കാലത്തിൻ ഇരുൾമൂടിമാറ്റും
മരതകമണിമുത്തുപോൽ
മൊണാലിസ.
തെരുവിനെ
ആർത്തിയോടെ
വായിക്കുന്ന പകൽ.
ഞണ്ടിൻകാൽപോലെ
വരിതെറ്റിയോടുന്നുസമയം.
ഉപ്പുതരിപോലൊട്ടുന്ന
നോട്ടങ്ങളെ കുടഞ്ഞിട്ട്
തെരുവിലേക്കലിയുന്നു –
മുത്തുമാല വിൽക്കുന്നസുന്ദരി.
മീനുകൾ വീശിയെറിഞ്ഞ
വലയിൽ കുടുങ്ങി –
ഉള്ളുപിടയുന്ന സൂര്യൻ.
ചെവിയോർത്താൽ കേൾക്കാം…
കാലൊച്ചകളെ നെഞ്ചോടൊതുക്കി
കരയാതെ കരയുന്ന തെരുവിനെ. 🤎

◆◆◆◆◆◆◆◆◆◆◆◆◆◆

അനീഷ് കൈരളി

By ivayana

Leave a Reply

Your email address will not be published. Required fields are marked *