ആയിരം
സൂര്യകാന്തി പൂവുകൾക്കിടയിൽ
വിശുദ്ധ പ്രണയമേ നിന്നെ
തിരയുമ്പോൾ
ശവംനാറി പൂവുകൾക്കിടയിൽ
നിന്നും നീ ചോരയിൽ
മുക്കിയെഴുതിയ വസന്തമായ്
വിഷം പുതച്ച
നട്ടുച്ച ഹൃദയങ്ങൾക്ക്
കാവൽ നിൽക്കുന്നു……
” മഴച്ചിരികൾക്കിടയിലെ
ദുഃസ്വപ്നങ്ങൾ “
ഇണങ്ങിയും പിണങ്ങിയും
വഴിതെറ്റിയിറങ്ങുന്ന
മഴപ്പാതിരാവിനെ
മെരുക്കിയെടുത്ത്
അസ്തമിക്കുന്ന
ഉറവ് ചാലുകൾക്കിടയിൽ
വറ്റിവരളുന്ന നാളെയുടെ
മിടിപ്പുകളെ വരികളിലേക്കിറക്കി
വയ്ക്കുമ്പോൾ
പാതിയടർന്നൊരു ദുഃസ്വപ്നം
എത്ര പെട്ടെന്നാണ്
വരികൾക്കിടയിൽ ചിതറിവീണ്
ഭയന്ന് നിലവിളിച്ചുകൊണ്ടിറങ്ങി
യോടിയത്.
അങ്ങനെ മഴച്ചിരികൾ
വിരിഞ്ഞൊരു പാതിരാവിലായി
രുന്നു .
ഉറക്കത്തിനിടയിലേക്ക്
നുഴഞ്ഞ് കയറിയ ദുഃസ്വപ്നം
ഇരുളാഴങ്ങളിൽ കൊടുങ്കാറ്റ്
ചിതറിയിട്ടത്.
,മുറ്റത്ത്‌… മുറ്റത്ത്‌… വീടുകൾ
കടൽ പാതി വിഴുങ്ങിയ കര
ബലിക്കല്ലുകളിൽ
കുഞ്ഞ് മക്കളുടെ ചോരപ്പാടുകൾ.
.വിശക്കുന്നവരുടെ
പോർവിളികൾക്കിടയിൽ ശവത്തെ
തിന്നാൻ വേണ്ടി പിന്നെയുമൊരു
യുദ്ധം
ഇല പൊഴിച്ചിട്ട മരക്കൂട്ടങ്ങൾക്കിട
യിൽ ഉടുതുണിയില്ലാത്ത രൂപങ്ങൾ.
ഇല കോർത്തെടുത്ത് നാണം മറച്ച
കന്യകകളുടെ നെഞ്ചിടിപ്പുകൾ
എഴുതിവച്ച കണ്ണുകൾ.
അബോധമണ്ഡലത്തിന്റെ
ഭ്രമണ പഥങ്ങളിൽ ദുഃസ്വപ്നം
വിയർത്ത് കിതച്ചുകൊണ്ടിരിക്കെ
ഫോണിലെ അലാറം ദുഃസ്വപ്നത്തെ
മുറിച്ചു.
അകലെ തീവണ്ടിയുടെ കിതപ്പ്
ചൂളംവിളി. മഴ തോർന്നിരിക്കുന്നു.
പാതിയിൽ അവസാനിച്ച
ദുഃസ്വപ്നത്തിലെ ഇരുൾ ചുവക്കും
ഇടവഴികൾ വീണ്ടും കവിതയിലേക്കി
റങ്ങി, അക്ഷരക്കൂട്ടങ്ങളായ്
തലതല്ലി പിടഞ്ഞ് വീണ്
വരും നാളെകളിലേക്ക്
വിരൽ ചൂണ്ടുന്നു…..

By ivayana

Leave a Reply

Your email address will not be published. Required fields are marked *