ഒരു സ്ത്രീ തനിക്ക് കല്യാണത്തിന് കിട്ടിയ സ്വർണം സ്വന്തം വീട്ടിൽ കൊണ്ട് പോയി വച്ച്, കുറേ നാളുകൾക്ക് ശേഷം വിവാഹ മോചിതയാകുന്ന case നടക്കുന്ന സമയത്ത് ഭർത്താവ് അല്ലെങ്കിൽ ഭർതൃ വീട്ടുക്കാർ എടുത്തു എന്ന് പറഞ്ഞാൽ , പാവം ഭർത്താവിൻെറ കൈയിൽ നിന്ന് പണം തട്ടിയെടുക്കാൻ സാധിക്കും ഇവിടെത്തെ നിയമമനുസരിച്ച് …✍️


10 പവൻ കൊടുത്തിട്ടുടെങ്കിൽ 40 പവൻ കൊടുത്തു എന്ന് പറയും ചുമ്മാ കോടതിയിൽ. പോരാത്തതിന് അവൻ ചെയ്യാത്ത എല്ലാ കുറ്റങ്ങളും അവന്റെ തലയിൽ കെട്ടിവെക്കും. കൂടാതെ വക്കീലിന്റെ വക വേറെ കുറെയും എഴുതി ചേർക്കും…. ✍️
ഇവരുടെയൊക്കെ ലക്ഷ്യം ഒന്നും മാത്രം ഭർത്താവിന്റെ കയ്യിൽ ഉള്ള സമ്പാദ്യം മുഴുവൻ പിഴിഞ്ഞ്എടുക്കുക… അതിനു അവർ ഏത് അറ്റംവരെയും പോകും… എന്തും ചെയ്യും…എത്ര കിട്ടിയാലും മതിവരില്ല… ✍️


നല്ല കാലത്ത് രണ്ടുപേരും ഒരുമിച്ചുള്ളപ്പോൾ അവൻ തന്റെ ഭാര്യയെ വിശ്വസിച്ചു അവളോടുള്ള ഇഷ്ടം കൊണ്ടു അവളുടെ പേരിൽ വാങ്ങിക്കൂട്ടിയ സ്വത്തും വീടും എല്ലാം പിന്നെ…. അവനു കൈവിട്ടു പോകും….
അവളുടെ അച്ഛനും അമ്മയും നോക്കിയതിനേക്കാൾ കൂടുതൽഅവളുടെ ഭർത്താവ് അവളെ നോക്കിട്ടുണ്ടാവും.അവളുടെ പഠിപ്പു,ജോലി, അവൾക്കു കറങ്ങി നടക്കാൻ വാഹനം അവൾക്കു വേണ്ട എല്ലാ കാര്യങ്ങളും ഭർത്താവ് നോക്കിട്ടുണ്ടാവും……ചെയ്‌തുകൊടുത്തിട്ടുണ്ടാവും.✍️


കോടതിയിൽ അവൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ചെയ്യാത്ത കുറ്റങ്ങൾ അവൾ അവന്റെമേൽ ചൊരിയും…. ഇത്ര കാലം മക്കൾക്ക്‌ വേണ്ടി ജീവിച്ച അവനെ
മക്കളും അവനെ ഒറ്റപെടുത്തും…..
അവസാനം അവനു പിടിച്ചു നിൽക്കാൻ കഴിയാതെ മാനസിക പിരിമുറുക്കവും വീട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യങ്ങൾക്കു മുമ്പിൽ പിടിച്ചു നിൽക്കാൻ കഴിയാതെ അവനു അവസാനം ആ വഴി അവനു തെരെഞ്ഞെടുക്കേണ്ടിവരും…
ആരുടേയും ചോദ്യങ്ങൾ ഇല്ലാത്ത സ്ഥലത്തേക്ക്…… 😌✍️


ഒരു പെണ്ണ് ഒറ്റക്കാണെന്ന് പറഞ്ഞാൽ അവളെ സഹായിക്കാൻ 100 ആണ്ണുങ്ങൾ കാണും…. പക്ഷെ അവൻ ഒറ്റക്കാണെന്നു പറഞ്ഞാൽ അവനെ സഹായിക്കാൻ അവൻ മാത്രെമേ കാണു. 😔
pkp
❤❤

By ivayana

Leave a Reply

Your email address will not be published. Required fields are marked *