ഭാര്യയുടെ വീട്ടിൽ ഭർത്താവ് താമസിക്കുന്ന കണ്ണൂർസിസ്റ്റമാണ് നല്ലത്– ഈ സമ്പ്രദായത്തിൽ ഭാര്യക്ക് മാത്രമല്ല സന്തോഷം കിട്ടുന്നത് –ഭർത്താവിനും ഇതുകൊണ്ട് വലിയ സൗകര്യമുണ്ട്–
പെണ്ണ് ഭർത്താവിൻറെ വീട്ടിൽ ആണെങ്കിൽ ഭർത്താവിനും വലിയ ബുദ്ധിമുട്ടാണ്–
ഭാര്യയുടെ പക്ഷത്തു നിൽക്കണോ അമ്മയുടെ പക്ഷത്തു നിൽക്കണോ എന്ന് തീരുമാനിക്കാൻ സാധിക്കാതെ ഭർത്താവ് വീർപ്പുമുട്ടുന്ന അവസ്ഥയാണ് പല വീടുകളിലും ഇന്നുള്ളത്–

ഭാര്യയുടെ മുൻപിൽ ആണത്തമില്ലാത്ത ഭർത്താവായും അമ്മയുടെ മുന്നിൽ പെൺകോന്തനായും ചിത്രീകരിക്കപ്പെടന്ന അവസ്ഥ—-
രാത്രി കിടപ്പറയിൽ മാതാപിതാക്കൾക്കെതിരെയുള്ള ഭാര്യയുടെ പരാതി,,,പകൽ, ഭാര്യക്കെതിരിലുള്ള മാതാപിതാക്കളുടെ പരാതി, , ,
ഈ രണ്ടു പരാതിക്കെട്ടും പേറി നടക്കാൻ വിധിക്കപ്പെട്ട ഭർത്താവ്–
ഇങ്ങനെയുള്ള യാതൊരു ബുദ്ധിമുട്ടും ഭാര്യയുടെ വീട്ടിൽ താമസിച്ചാൽ പുരുഷന് ഉണ്ടാവില്ല–

ഈ സിസ്റ്റത്തിൽ പെണ്ണിന് “അമ്മായിയമ്മ പോരും” “നാത്തൂൻ പോരു”മില്ലാതെ അമ്മയുടെ സ്നേഹ വാത്സല്യത്തിൽ സന്തോഷത്തോടെ ജീവിക്കാം–
ഇഷ്ടമുള്ള സമയത്ത് ഭർതൃവീട്ടിലേക്ക് വിരുന്ന് പോവാം–ഭർതൃവീട്ടിൽ മരുമകൾക്ക് അതിഥി എന്ന നിലക്കുള്ള ആദരവും പരിഗണനയും എപ്പോഴും കിട്ടുന്നു–
ഭർത്താവിന് അന്തിയുറക്കം ഭാര്യവീട്ടിലും ബാക്കി സമയങ്ങളിൽ സ്വന്തം മാതാപിതാക്കളുടെ കൂടെയും ചെലവഴിക്കാം—
അതുകൊണ്ട് കണ്ണൂരിലെ സമ്പ്രദായം കേരളത്തിൽ മുഴുവനും വ്യാപിക്കട്ടെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *