ചില ഒഴിവാക്കലുകൾ
മനസ്സിനെ തകർത്തു കളയും.
പ്രിയപ്പെട്ടവർ തിരിഞ്ഞു
നോക്കാതെ അകന്നു
പോകുമ്പോൾ, അവർക്കൊപ്പം
പങ്കിട്ട നിമിഷങ്ങൾ മനസ്സിന്റെ
കോണിൽ കുത്തി നോവിച്ചു കൊണ്ടിരിക്കും!
താത്കാലികമെന്ന് തോന്നിയ അകലങ്ങൾ
ശാശ്വതമാകുമ്പോൾ, ഹൃദയം പൊട്ടിപ്പൊളിയും.
ആ സാഹചര്യത്തെ മറികടന്നു
പോയവർക്ക് മാത്രമേ ആ നോവ് അറിയുകയുള്ളൂ.
ഒരിക്കൽ കൈപിടിച്ച് നടന്നവർ
കണ്ട ഭാവം പോലും കാണിക്കാതെ കടന്നു പോകുമ്പോൾ
ആ ഒഴിവാക്കലിന്റെ കാരണങ്ങളെ കണ്ടെത്താനോ
മനസ്സിലാക്കാനോ പലർക്കും കഴിഞ്ഞെന്നു വരില്ല.
അത്ര മാത്രം വലിയ തെറ്റ് എന്തായിരുന്നുവെന്ന
ആലോചനയിൽ നീറി നാളുകൾ തള്ളി നീക്കും!
ആ അകലം വാക്കുകളില്ലാത്ത വേദനയായി വളരുമ്പോൾ,
അതിൽ നിന്നും മോചനം
കിട്ടുക വലിയ ബുദ്ധിമുട്ടാണ്.
പ്രിയപ്പെട്ടത് നഷ്ടപ്പെടുന്നതിന്റെ
തീവ്രത വാക്കുകൾക്കതീതമാണ്.
കൂട്ടിനുണ്ടായിരുന്ന ഒരാൾ ഒരുനാൾ ഇല്ലാതാകുമ്പോൾ,
ആ ശൂന്യതയിൽ ഉരുകി ജീവിച്ചു കൊണ്ട്
ഒറ്റപ്പെടുത്തലിന്റെ തീവ്രത മനസ്സിനെ
കീറി മുറിക്കുമ്പോൾ ഓർമ്മകളാണ്
മരിക്കാതെ ബാക്കിയാകുന്നത്.

By ivayana

Leave a Reply

Your email address will not be published. Required fields are marked *