രചന : മുസ്തഫ കോട്ടക്കാൽ✍️
സ്നേഹം തൂകിയ
പുഞ്ചിരികണ്ടെൻ
ഹൃദയം നിറയുന്നൂ
ജീവിതമെന്നൊരു
സുന്ദരചിത്രം
വീണ്ടും തെളിയുന്നു…
വീൽ ചെയറിൽ
നിരങ്ങി നീങ്ങിയ
മുഖത്തിലും
കണ്ടു ഞാൻ സന്തോഷം
കാല്തളർന്നിട്ടും
മനസ്സ് തളിർത്തവർ
കരുത്തർ നിങ്ങളല്ലോ…
വിധിയുടെ വിളയാട്ടം
വിതുമ്പി തീർക്കാതെ
വിജയംവരിച്ചവരെ
വിധി കനിഞ്ഞിട്ടും
വിടരാൻ കഴിയാത്ത
ജന്മങ്ങളുണ്ടിവിടെ….
പാടിയും പറഞ്ഞും
പുതിയൊരുലോകം
പണിയുവാൻ
കൊതിച്ചവരെ
ഇന്നു ഞാൻ
നിങ്ങളിലൊരുവനായ്
ജീവിതനിമിഷങ്ങൾ
ധന്യമായ്…
അറിഞ്ഞു ഞാൻ
ആശയറ്റിടാത്ത
മനസിൻ തുടിപ്പുകളെ
ചേർത്തുവെച്ച
യൂണിറ്റി കൈതക്കാടിന്റെ
നന്മകൾ…
നന്മവറ്റിടാത്ത
മാനസത്തിന്റെ പരിമളം
മാതൃകയാവേണമീ
സ്നേഹത്തിന്റെ സാന്ത്വനം….
✍️