വരൂ സഖീ….
തിരക്കില്ലെങ്കിൽ
ഇത്തിരി നേരം
ഇവിടിരിക്കാം
വല്ലതും പറഞ്ഞും
തൊട്ടും തലോടിയും
സ്മൃതി ഭാണ്ഡം
തുറന്നു വച്ചതിൽ
മധുരസ്മരണകൾ
മാത്രം തെരയാം.
എരിവും പുളിയും
കയ്പും കണ്ണീരുപ്പും
കലർന്നൊരോർമകളെ
മനസിൻ്റെ അടിക്കാടു –
കളിൽ കളഞ്ഞേയ്ക്കുക.
ഇത്തിരി നേരം
പ്രണയമരന്ദം തുളുമ്പും
ഓർമകളിൽ രമിക്കാം.
പ്രണയതൂമരന്ദം
കിനിയും മനസ്സുകൾക്ക്
നിരസിക്കാനാവുമോ
ഈ പ്രണയാഭ്യർത്ഥന ?

ഷാജി പേടികുളം

By ivayana

Leave a Reply

Your email address will not be published. Required fields are marked *