ഗാന്ധി മരിച്ചില്ല….
ഗാന്ധി നടക്കുന്നതുണ്ടിപ്പൊഴുമീ-
യധർമ്മച്ചേറു വഹിക്കും ചതുപ്പിലൂടെ
അന്നു നടന്ന പാദങ്ങളിൽ വേഗ-
മിന്നു കുറഞ്ഞുപോയ്,തളർന്നുപോയി
ഉള്ളിലൊരായിരം സ്വപ്നങ്ങൾ പേറി
വന്നു,ശാന്തിയെപ്പ്രാപിക്കുവാനായ്..
പാഴ്ക്കിനാവതു മാത്രമെന്നറിഞ്ഞു –
ത്കണ്ഠപേറിയലഞ്ഞു തിരിയവേ
ഓർത്തുപോയ്,” ഞാനെന്തു നേടി “?
ഗാന്ധി മരിച്ചതി,ല്ലിന്നിന്റെ നീതികളിൽ
തലതല്ലി മരിക്കാൻ തുനിയുന്നേയുള്ളൂ

By ivayana

Leave a Reply

Your email address will not be published. Required fields are marked *