വയസ്സിന്റെ മൂടൽമഞ്ഞിൽ
ജീവിതത്തിന്റെ വഴികൾ മങ്ങുന്നു,
ചെറുനടവുകൾ മന്ദമാകുമ്പോൾ
കാലത്തിന്റെ തിരിവുകൾ പതുങ്ങി ഒഴുകുന്നു.
മനസ്സിലെ തിരക്കുകൾ സാവധാനം മാറിയപ്പോൾ
ഒറ്റപ്പെട്ട ഉള്ളറയുടെ ശൂന്യത കവിഞ്ഞൊഴുകുന്നു,
ചുളിവുകൾ തൊലിയിൽ അനുഭവത്തിന്റെ
അടയാളമായി പടരുമ്പോൾ
ഹൃദയത്തിൽ ഏകാന്തത അലിഞ്ഞൊഴുകുന്നു.
കൈ പിടിച്ചവരുടെ സ്നേഹചൂട്
കാലത്തിന്റെ വിടവുകളിൽ ഒളിഞ്ഞുപോയപ്പോൾ,
നിറം നഷ്ടപ്പെട്ട നാൾ
നിശബ്ദതയുടെ കെട്ടുകളായി മാറുന്നു.
അവഗണനയുടെ നിശ്ശബ്ദത
ചുണ്ടുകളിൽ കുത്തിയുണരുമ്പോൾ,
ഓർമ്മകളുടെ നീറുന്ന വെളിച്ചത്തിൽ
കണ്ണുകൾ വേഗം അടച്ചിടുന്നു.
എങ്കിലും, ഒരു കിനാവുണ്ട്—
നിശബ്ദ സായാഹ്നത്തിൽ ഒരു കൈ താങ്ങാൻ,
വീണുപോയ നാളുകൾ വീണ്ടും എഴുന്നേൽക്കാൻ,
മനസ്സിന്റെ ഉള്ളറയിൽ തുളുമ്പുന്ന ആശയുടെ തീപ്പൊരി,
ഈ ഏകാന്തതയും ഒരു ഓർമ്മയായി മാറും!

നളിനാക്ഷൻ

By ivayana

Leave a Reply

Your email address will not be published. Required fields are marked *