2025 ലെ ഒരു സായാഹ്നം. സ്വർഗ്ഗകവാട ത്തിനരികിൽ ഇരുന്ന് ഗാന്ധിയും സിസ്റ്റർ
അഭയയും ഇരുന്ന് ചെസ്സ് കളിച്ചുകൊണ്ടിരിക്കുന്നു.
ഗാന്ധിജി അവളുടെ കാലാളെ വെട്ടുമ്പോൾ അവളൂറി ചിരിച്ചു, എന്തോ പന്തികേട്
ഗാന്ധിക്ക് തോന്നി. പക്ഷേ എത്ര ആലോചിട്ടും അവളുടെ ഗൂഢച്ചിരിയുടെ അർ ത്ഥം അദ്ദേഹത്തിന് മനസ്സിലായില്ല.
അതാ അവൾ ഗാന്ധിയുടെ ഒരു ബിഷപ്പി നെ വെട്ടിയെടുക്കുന്നു.
ഗാന്ധിജി പലപ്പോഴായി ശ്രദ്ധിക്കുന്നു എത് കളിയിലും ഇവൾ ആദ്യം തല കൊയ്യുന്നത് ബിഷപ്പിന്റെത് ആയിരിക്കുംചെസ്സ് കളിയിലായാൽ പോലും ബിഷപ്പ്
എന്ന് കേൾക്കുന്നതേ ഇവൾക്കലർജിആണ്.
എങ്കിലും ഗാന്ധിജിക്ക് അവളോട് ഒരുപ്രത്യേക മമതയാണ്. ചെസ്സ് കളിയിൽ
ശത്രുക്കൾ ആണെങ്കിലും സ്വർഗ്ഗത്തിൽഗാന്ധിജി അവളുടെ തോളിൽ കയ്യിട്ടാണ്
നടക്കുന്നത്.
ചെസ്സ് കളിക്ക് ശേഷം പിന്നെ ഇരുവരുംആത്മീയ രാഷ്ട്രീയ വിശേഷങ്ങളും പങ്ക്
വയ്ക്കും.ഗാന്ധിജി അവൾക്ക് തന്റെ ബാല്യകാലം,ദക്ഷിണാഫ്രിക്കയിൽ താമസിച്ചിരുന്ന കാലഘട്ടം, ഇന്ത്യൻ സ്വതന്ത്ര്യ സമരം,ഉപ്പ് സ
ത്യാഗ്രഹം, ദണ്ഡി യാത്ര,ക്വിറ്റ് ഇൻഡ്യാമൂവ്മെന്റ്, ഒക്കെയൊക്കെ പറഞ്ഞിട്ടുണ്ട്.
എങ്കിലും ഗാന്ധിജിയുടെ അവസാന നാളുകളെക്കുറിച്ച് ഒന്നും പറയാറില്ലാ യിരുന്നു.
അന്ന് പതിവിലും നേരത്തെ ഗാന്ധിജി കളി നിർത്തി എഴുന്നേൽക്കാൻ തുടങ്ങു മ്പോൾ സ്വർഗ്ഗ കവാട പാലകൻ ഗാന്ധി ജിയുടെ അടുത്തേക്ക് വന്ന് തല ചൊറി
ഞ്ഞ് നിന്നു. പതിവ് പല്ലില്ലാ മോണകാട്ടിച്ചിരിച്ച് ഗാന്ധിജി ചോദിച്ചു,
‘എന്താണാവോ ഭവാന് ഉണർത്തിക്കുവാനു ള്ളത്?
‘അത്’ അയാൾ തല ചൊറിഞ്ഞ് നിന്നു.
‘താൻ പറയെടോ?
‘മഹാത്മാ ഈ സ്വർഗത്തിലേക്ക് നരക ത്തിൽ പോകേണ്ട കുറേപ്പേരെ തള്ളിവി
ടാനുള്ള ഒരു നീക്കം നടക്കുന്നുണ്ട്’
‘ഞാനും സംശയിച്ചു, ഗോഡ്‌സെയും കുറെ ക്രിസ്ത്യൻ പാതിരിമാരേം അല്ലേ, അ
ത് ഞാൻ നേരത്തെ അറിഞ്ഞു’
കാവൽക്കാരൻ നിർത്താൻ ഭാവമില്ലാ യിരുന്നു,
‘ മഹാത്മൻ താഴെ ഭൂമിയിൽ റെയിഡുംഅറസ്റ്റും ഭയന്ന് ചില പുരോഹിതന്മാർ
ഗോഡ്സെയുടെ ആളുകളെ പിന്താങ്ങുന്നുണ്ട്’മതി എന്നർത്ഥത്തിൽ ഗാന്ധിജി കൈ
ഉയർത്തി. എന്നിട്ട് ഇങ്ങനെ പ്രാർത്ഥിച്ചു.
‘കർത്താവേ ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയുന്നു, ആയതിനാ ൽ ന്യായവിധി കാലത്ത് ഇവരോട്….’
ഈ സമയം സിസ്റ്റർ അഭയ കണ്ണീർ പൊഴിക്കുന്നുണ്ടായിരുന്നു.
ഗാന്ധിജി അവളെ ചേർത്തു പിടിച്ചു.
സ്വർഗ്ഗത്തിൽ ഉണ്ടായിരുന്ന നല്ലവരോടായി ഗാന്ധിജി പറഞ്ഞു:
‘ആകയാൽ പ്രീയരെ ഗോഡ്സെയുടെ
ചിന്തയും എന്റെ ചിന്തയും ഒന്നിച്ചു നീങ്ങില്ല. പുരോഹിതന്മാരിൽ നിന്ന് ഏറെ പീഢ
നം സഹിച്ച ഇവളെയും ഞാൻ കൂടെ കൂ
ട്ടുന്നു.’അനന്തരം അവർ ആകാശത്തിന്റെ ചക്രവാളത്തിലൂടെ പുതിയ സ്വർഗ്ഗം തേടി
യാത്രയായി.ഗോഡ്സെയും അയാളുടെ കൂട്ടുകാരായ
ചില പുരോഹിതർക്കും വേണ്ടി സ്വർഗ്ഗ ത്തിന്റെ വാതിലുകൾ തുറക്കപ്പെട്ടു.ഇതിൽ പ്രതിഷേധിച്ച് നല്ലവരായ സ്വർഗ്ഗവാസികൾ ഗാന്ധിജിയെ പിന്തുടർന്നു.
അപ്പോൾ ഗോഡസെയുടെ ചിന്തകളെ പിൻപറ്റുന്ന ഭൂമിയിലെ പുരോഹിത ന്മാരെ ശപിക്കുന്ന രീതിയിൽ വലിയ മുഴക്കത്തോട് കൂടി കൊള്ളിയാൻ മിന്നി.

സുരേഷ് പൊൻകുന്നം

By ivayana

Leave a Reply

Your email address will not be published. Required fields are marked *