രചന : സോ മീഡിയ ✍
25 വയസ്സുള്ള വിഷ്ണുജ എന്ന പെൺകുട്ടി കഴിഞ്ഞ ദിവസം ഭർത്താവിൻ്റെ വീട്ടിൽ ജീവനൊടുക്കി..
സൗന്ദര്യം കുറവാണെന്നും, നൽകിയ സ്ത്രീധനം കുറവാണെന്നു പറഞ്ഞും ,ജോലി ഇല്ല എന്നു പറഞ്ഞു ഭർത്താവ് പ്രഭിൻ നിരന്തരം പീഡിപ്പിച്ചിരുന്നു.. വിഷ്ണുജയയെ ബൈക്കിന് പിന്നിൽ ഇയാൾ കയറ്റാറില്ലായിരുന്നു.. തന്റെ കൂടെ യാത്ര ചെയ്യാനുള്ള സൗന്ദര്യം അവൾക്കില്ല എന്നായിരുന്നു ഭർത്താവ് പറഞ്ഞിരുന്നത്.. പെൺകുട്ടിയെ കൊണ്ട് റോഡ് വരെ തൂപ്പിക്കും.. നടുവിന് വയ്യ എന്നു പറഞ്ഞ് പെൺകുട്ടി കരഞ്ഞാൽ മുഖത്ത് അടിക്കും..
നമ്മുടെ സാക്ഷാൽ കേരളത്തിൽ ആണ് ഈ സംഭവം നടന്നിരിക്കുന്നത്.. 😔👌
ഈ പെൺകുട്ടിക്ക് സൗന്ദര്യം ഇല്ലെന്ന് പറയാൻ അവൻ കണ്ണ് പൊട്ടനാണോ
പെൺകുട്ടികളോടാണ്.
പത്തിൽ പത്തിൽ പൊരുത്തവും ജാതകവും കുടുംബമഹിമയും ജോലിയും കാശും നോക്കി വീട്ടുകാർ പറയുന്നവനെ കെട്ടുന്നതിന് മുമ്പ് ചില കാര്യങ്ങൾ നിങ്ങൾ ചെയ്യണം.
- അത്യാവശ്യം വേണ്ട വിദ്യാഭ്യാസം നേടുക
- ഒരു പ്രോഫഷണൽ തൊഴിൽ എങ്കിലും പഠിക്കുക
- അത്യാവശ്യം ബിസിനസ് പരിശീലനം നേടുക.
- ഡ്രൈവിംഗ് പഠിക്കുക
- ഏതെങ്കിലും കായികം ഇനം പറ്റിയാൽ പഠിക്കുക( മാനസിക ബലത്തിന് ഇത് ഏറ്റവും നല്ലതാണ്)
6.. കല്യാണം ആലോചിക്കാൻ തുടങ്ങുമ്പോൾ തന്നെ വരുന്ന ആളെ നന്നായി പഠിക്കുക. - എടുത്ത് ചാടി കല്യാണം നടത്താതെ മാസങ്ങൾ നീണ്ട പഠനം നടത്തി മതി വിവാഹം.
- സ്ത്രീധനം വാങ്ങാതെ ജീവിക്കാനും സംരക്ഷണത്തിനും കഴിയുന്നവരെ മനസ്സിലാക്കി കെട്ടുക.
- കല്യാണം കഴിഞ്ഞാൽ ഏതെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ കൃത്യമായി അത് ബന്ധപ്പെട്ടവരെ അറിയിക്കുക
- ആത്മഹത്യ എന്ന ലോകം മണ്ടത്തരം കാണിക്കാതെ ആദ്യത്തെ 3 പോയിന്റിൽ ഏതെങ്കിലും ഉപയോഗിച്ച് അന്തസ്സായി ജീവിക്കുക.🙏🙏
സ്ത്രീകളെ നിങ്ങളോടാണ്…
പഠിക്കാൻ പറ്റാവുന്ന സമയത്ത് നല്ല രീതിയിൽ പഠിച്ച് നല്ല വിദ്യാഭ്യാസം നേടുക. വിദ്യാഭ്യാസം നേടിയതു കൊണ്ട് മാത്രം കാര്യമില്ല വിവാഹം കഴിഞ്ഞാൽ ചെറിയ ശമ്പളം ആണെങ്കിലും ഒരു ജോലിക്ക് പോവുക. സ്വന്തമായി സമ്പാദിക്കുക. ഡ്രൈവിംഗ് നിർബന്ധമായും പഠിക്കുക. നോ പറയേണ്ടത് നോ തന്നെ പറയുക..
കല്യാണം കഴിഞ്ഞാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഭർത്താവിൽ നിന്നോ ഭർത്താവിന്റെ വീട്ടിൽ നിന്നോ നേരിട്ടാൽ കൃത്യമായി അതു സ്വന്തം വീട്ടിൽ അറിയിക്കുക. അച്ഛനും അമ്മയും, അല്ലെങ്കിൽ വീട്ടുകാർ വിഷമിക്കുമെന്നോർത്ത് സ്വയം ഒരുകിനീറി ജീവിക്കാതിരിക്കുക.. ഇനി സ്വന്തം വീട്ടിൽ നിന്നും ഒരു പരിഹാരം കിട്ടുന്നില്ലെങ്കിൽ അത് ബന്ധപ്പെട്ടവരെ അറിയിക്കുക…
മറ്റുള്ളവർ എന്തു പറയുമെന്ന ചിന്തയാൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും വേണ്ടാന്ന് വെക്കരുത്.. നമുക്ക് നമ്മളെ ഉള്ളൂ എന്ന നിലപാടിൽ സ്ട്രോങ്ങ് ആയി ജീവിക്കുക… കാരണം കരഞ്ഞു തീർക്കാൻ ഉള്ളതല്ല നിങ്ങടെ ഈ ജീവിതം. ആരോടെങ്കിലും ഉള്ള് തുറന്നു സംസാരിക്കുക, അതിനു പറ്റാത്ത സാഹചര്യം ആണെങ്കിൽ ഡയറി എഴുതുക.. അതിൽ നിങ്ങടെ സങ്കടങ്ങളെല്ലാം എഴുതി തീർക്കുക.
പിന്നെ കല്യാണം കഴിഞ്ഞാൽ കുഞ്ഞുങ്ങൾ ആവാത്തതിന്റെ പേരിൽ സ്ത്രീയെ മച്ചിയെന്നു വിളിച്ചു അധിക്ഷേപിക്കുന്നവർ ഇന്നും ഈ സമൂഹമധ്യത്തിലുണ്ട്.. അവരുടെ കുത്തുവാക്കുകളും പഴിചാരങ്ങളും കേട്ടു തളരാതെ സധൈര്യം മുന്നോട്ട് പോവുക..
ആത്മഹത്യ എന്നത് ലോകം മണ്ടത്തരം ആണ്.. മനസ്സ് കൈ വിട്ടു പോയെന്നു തോന്നിയാൽ ഒരു ബ്രേക്ക് എടുത്തു ഇഷ്ടമുള്ള പ്രവർത്തികൾ ചെയ്യുക അല്ലെങ്കിൽ ഒരു യാത്ര പോവുക… അതുമല്ലെങ്കിൽ ആരോടെങ്കിലും ഒന്നു ഉള്ളു തുറന്ന് സംസാരിക്കുക.. വൈദ്യസഹായങ്ങളും നിയമസഹായങ്ങളും ആവശ്യമാണെന്നുണ്ടെങ്കിൽ അത് തേടാൻ മടി കാണിക്കരുത്.
ഒട്ടും സഹിക്കാൻ പറ്റുന്നില്ലെങ്കിൽ മക്കളെ ഓർത്ത് അഡ്ജസ്റ്റ് ചെയ്യാതെ ഇഷ്ടമില്ലാത്ത ബന്ധങ്ങളിൽ നിന്നും ഇറങ്ങി പോരുക. അതിനു സമൂഹത്തെ ഭയപ്പെടാതിരിക്കുക….
ഈ ജീവിതം കരഞ്ഞു തീർക്കാനുള്ളതല്ല… നിങ്ങ ടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും നിറവേറ്റി സ്ട്രോങ്ങ് ആയി തല ഉയർത്തി ജീവിക്കൂ… ആത്മഹത്യ എന്ന മണ്ടത്തരം ചെയ്യരുതേ… 🙏