നേരറിയാനിനി കാലമെത്ര എന്നെയറിയാനും
അറിയുന്നതൊക്കെയും സത്യമല്ലന്നോ
സ്നേഹദൂതാകേണ്ടവൻ
ഒറ്റുന്നുയേതോ ചാപല്യം പോലെ …
പൊട്ടിത്തകർത്ത സ്വപ്നങ്ങളിൽ
കാൽത്തെറ്റി ചില്ലുകൊള്ളേ
അറിഞ്ഞില്ലയിതും ചതിയെന്ന് .
പൂവിതൾ പോലെ വാക്കുകൾ
എന്തിത്ര മുൾമുനയായ്
നെഞ്ചിലേൽക്കുന്നു ..
വിശ്വസിച്ച നീയും അന്യനോ
ചിതറിയ വിശ്വാസനിശ്വാസങ്ങൾ
പെറുക്കാനിടയില്ല ..
ഇന്നെന്റെ മാനസം മങ്ങും മേഘമായ്
ഹരിതം മങ്ങിയ ധരിത്രിയായ്
ഒറ്റനക്ഷത്രം പോലുമില്ലാത്ത രാവായ്
സ്വപ്നമില്ലാത്ത നിദ്രയായ്
അങ്ങനെയങ്ങനെ ശൂന്യം .
കളകളരവം പൊഴിച്ച ആറ്റിൽ നിന്നു
മറയുവാൻ മത്സ്യങ്ങൾ മത്സരിക്കുന്നു
കാറ്റിൽ പെടാതെ സ്വയമൊതുങ്ങുന്നു
സുഗന്ധസാമഗ്രികൾ ..
എങ്ങുനിന്നോ വേടന്റെ ഞാണൊലി
കേട്ടപോലെ പറന്നകന്നു പകൽക്കിളികൾ
കാനന തരുക്കളിൽ
കൂടുകെട്ടുമാക്കൂട്ടങ്ങൾ .
എന്നിട്ടും ഞാനേകൻ ഒന്നുമറിയാത്തവൻ
ചുറ്റിലും നടക്കും നേരറിയാത്തവൻ
ആർക്കോ നിന്നുകൊടുക്കുന്നു
വിധിയെഴുതാനവർക്ക് .
തോന്നുവിധം എഴുതിതീർക്കട്ടെ
ഞാനൊരു വേടന്റെ അമ്പേറ്റ
രാക്കിളിയായി തേങ്ങിടട്ടേ….

By ivayana

Leave a Reply

Your email address will not be published. Required fields are marked *